നക്ഷത്രവിചാരം
സൂര്യന്‍ മകരരാശിയിലേക്ക്; ഈ നക്ഷത്രക്കാര്‍ക്ക് അത്യുന്നതി

ജനുവരി 14ന് രാവിലെ 8:15 ന് സൂര്യന്‍ മകര രാശിയില്‍ പ്രവേശിക്കും. ദക്ഷിണായനം പൂര്‍ത്തിയാക്കി സൂര്യന്‍ ഉത്തരായനത്തിലേക്ക് കടക്കുന്ന മകരസംക്രാന്തി ദിനമാണന്ന്. സമാധാനത്തിന്റെയും സമൃദ്ധിയുടെയും കാലമായും മകരസംക്രാന്തിയെ കണക്കാക്കപ്പെടുന്നു. സൂര്യന്റെ രാശിമാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ബിസിനസുകാര്‍ക്ക് മികച്ച കാലമാണിത്. തൊഴില്‍മേഖലയിലും ഉയര്‍ച്ച കാണാം. തൊഴില്‍മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ കാലം. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂലകാലം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ബിസിനസ് മെച്ചപ്പെടും, മികച്ച നേട്ടങ്ങളുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങളുണ്ടാകും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തൊഴില്‍മേഖലയിലും നേട്ടങ്ങളുണ്ടാകും.

മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)

മിഥുനം രാശിക്കാര്‍ക്ക് ഈ മാറ്റം ശുഭകരമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. എള്ള് ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് നല്ല ഗുണങ്ങള്‍ വരുത്തും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങളുടെ കാലം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. സമ്പത്തുവന്നുചേരാന്‍ യോഗം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. തൊഴില്‍ മേഖലയിലും ഉയര്‍ച്ചയുടെ കാലമാണിത്. കടം നല്‍കിയ പണം തിരികെ ലഭിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രം 3/4,അത്തം, ചിത്തിര1/2)

പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടിവരുന്ന കാലമാണിത്. തൊഴില്‍മേഖലയില്‍ വളരെയധികം നേട്ടങ്ങളുണ്ടാകും. ബിസിനസില്‍ നേട്ടങ്ങള്‍ക്കു യോഗമുണ്ട്.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂലകാലം. ബിസിനസ്സില്‍ നിങ്ങളുടെ മുടങ്ങിയ പദ്ധതികള്‍ പുനരാരംഭിക്കാനാകും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. തൊഴില്‍മേഖലയില്‍ ഉയര്‍ച്ച. ജോലിയില്‍ സ്ഥാനക്കയറ്റത്തിനു യോഗം. സാമ്പത്തികമായി മെച്ചപ്പെട്ട സമയം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ബിസിനസ് ആരംഭിക്കാന്‍ പറ്റിയ കാലം. പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂലകാലം. കുട്ടികളുടെ പുരോഗതിയില്‍ നിങ്ങള്‍ സന്തോഷിക്കും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2

വളരയെധികം നേട്ടങ്ങള്‍ വന്നുചേരുന്ന കാലമാണിത്. ജോലിയില്‍ വിജയം നേടും. ബിസിനസ്സുമായി ബന്ധപ്പെട്ട ഏത് തീരുമാനത്തിലും നിങ്ങള്‍ വിജയിക്കും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

പൊതുപ്രവര്‍ത്തനത്തില്‍ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സ്തംഭിച്ച പദ്ധതികള്‍ പുനരാരംഭിക്കും. പൊതുവേ ഗുണഫലങ്ങള്‍ ലഭിക്കുന്ന കാലം കൂടിയാണിത്.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ബിസിനസില്‍ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കും. പുതിയ പുതിയ അവസരങ്ങള്‍ വന്നുചേരും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം.

Related Posts