നക്ഷത്രവിചാരം
സൂര്യന്റെ രാശിമാറ്റം; നേട്ടം കൊയ്യുന്ന നക്ഷത്രക്കാര്‍

2021 ഏപ്രില്‍ 14നു പുലര്‍ച്ചെ 02:23 ന് സൂര്യന്‍ മേടം രാശിയിലേക്കു മാറി. സൂര്യന്റെ ഈ രാശിമാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.

മേടക്കൂറ്(അശ്വതി,ഭരണി, കാര്‍ത്തിക1/4)

ഈ കൂറുകാര്‍ക്ക് നേട്ടങ്ങളുടെ കാലമാണ്. മറ്റുള്ളവരുമായി നിങ്ങളുടെ ബന്ധം മെച്ചപ്പെടും. എതിരാളികളെ എളുപ്പത്തില്‍ വിജയിക്കാനാകും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ചെലവ് വര്‍ധിക്കാന്‍ യോഗം. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലകാലം. നിയമതര്‍ക്കങ്ങളില്‍ പെടാതെ സൂക്ഷിക്കുക.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

നേട്ടങ്ങളുടെ കാലം. തൊഴില്‍മേഖലയില്‍ അനുകൂലമായ സമയം. ബിസിനസില്‍ പുരോഗതിയുണ്ടാകും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഈ കൂറുകാര്‍ക്ക് നല്ലഫലങ്ങള്‍ ലഭിക്കുന്ന സമയമാണ്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. തൊഴില്‍മേഖലയില്‍ നേട്ടം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

സഹോദരങ്ങളുമായിട്ടുള്ള ബന്ധം മെച്ചപ്പെടും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ സമയം. ഭാവിയില്‍ ഗുണം ലഭിക്കാന്‍ സാധ്യതയുള്ളവരെ കണ്ടുമുട്ടും.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

പണം വന്നുചേരുമെങ്കിലും അതിന് അനുസരിച്ച് ചെലവുമുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാന്‍ സാധിക്കും. കടം വാങ്ങിയ പണം തിരികെ നല്‍കും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ഈ കൂറുകാര്‍ക്ക് നേട്ടങ്ങളുടെ കാലമാണ്. ബിസിനസ് ആരംഭിക്കാന്‍ അനുകൂലമായ സമയം. തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലസമയം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. ശത്രുക്കളെ കരുതിയിരിക്കണം. പൊതുജനങ്ങള്‍ക്കിടയില്‍ ബഹുമാനം വര്‍ധിക്കും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ഭാഗ്യം പൂര്‍ണമായും നിങ്ങളെ പിന്തുണയ്ക്കും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. ബിസിനസില്‍ നേട്ടം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

സമൂഹത്തില്‍ ഈ രാശിക്കാരോടുള്ള ബഹുമാനം വര്‍ധിക്കും. ഭൂമി-വാഹനം എന്നിവ വാങ്ങാന്‍ അനുയോജ്യമായ കാലം. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. തൊഴില്‍മേഖലയല്‍ പുതിയ അവസരങ്ങള്‍ വന്നുചേരും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

സാമ്പത്തികമായി നേട്ടത്തിന്റെ കാലം. പൂര്‍വീക സ്വത്ത് വന്നുചേരും. തൊഴില്‍മേഖലയില്‍ ഉയര്‍ച്ച.

Related Posts