നക്ഷത്രവിചാരം
സൂര്യന്റെ രാശിമാറ്റം; നേട്ടങ്ങളുണ്ടാകുന്ന നക്ഷത്രക്കാര്‍

ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും പ്രത്യേക ഇടവേളകളില്‍ രാശി മാറുന്നു. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ ഫലം എല്ലാ രാശികളേയും ബാധിക്കുന്നു. ഫെബ്രുവരിയില്‍ പല ഗ്രഹങ്ങളും രാശി മാറാന്‍ ഒരുങ്ങുന്നുണ്ട്. ഫെബ്രുവരി 13 ന് പുലര്‍ച്ചെ 3:26 ന് സൂര്യന്‍ കുംഭ രാശിയിലേക്ക് പ്രവേശിക്കും. കുംഭം രാശിയില്‍ നേരത്തെ തന്നെ വ്യാഴം നിലകൊള്ളിന്നുണ്ട്. കുംഭ രാശിയിലെ ഇവരുടെ സംയോഗം പല മാറ്റങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ്. കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വരും. ഈ സ്ഥാന മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കുന്നതാണ്. സൂര്യന്‍ കുംഭ രാശിയില്‍ വരുന്നതും വ്യാഴം സൂര്യനുമായി കൂടിച്ചേരുന്നതും ചില രാശിക്കാര്‍ക്ക് വളരെയേറെ നേട്ടങ്ങളെ പ്രദാനം ചെയ്യും.

കുംഭം രാശിക്കാര്‍ക്ക് ഈ സമയം ഏറെ പുരോഗതിയും സുഖാനുഭവങ്ങളും പ്രാപ്തമാകും. എന്നാല്‍ ഇക്കൂട്ടര്‍ കോപം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. മേടം രാശിക്കാര്‍ക്ക് മുഖ്യമായും നിക്ഷേപത്തില്‍ നിന്നുള്ള ലാഭമാണ് ലഭിക്കാന്‍ സാധ്യത. ഇവര്‍ക്ക് കുംഭ സംക്രാന്തി മുതല്‍ ലാഭത്തിന് അവസരമുണ്ട്. മേടം രാശിക്കാര്‍ക്ക് ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളും ഗുണങ്ങളും പുറത്തേക്ക് പ്രതിഫലിക്കുന്ന സമയം ആവും ഇത്. എല്ലാത്തരം തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഇവര്‍ ഈ സമയത്ത് ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. സാമ്പത്തികമായി വ്യക്തമായ പുരോഗതിയുണ്ടാകും. കൂടാതെ മേടം രാശിക്കാരുടെ സാമൂഹിക നില മെച്ചപ്പെടും, നിക്ഷേപവും ഗുണം ചെയ്യും. മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ഒരു ആത്മീയ യാത്രയ്ക്ക് യോജിച്ച സമയമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് വ്യാഴത്തിന്റെയും സൂര്യന്റെയും അനുകൂല ഫലങ്ങള്‍ ലഭിക്കും. അത് പഠനത്തിലും പ്രതിഫലിക്കും.

കര്‍ക്കടകക്കാര്‍ക്ക് എന്തുകൊണ്ടും ശോഭിക്കാന്‍ പറ്റിയ സമയമാണിത്. കര്‍ക്കടക രാശിക്കാര്‍ക്ക് സൂര്യനും വ്യാഴവും കുംഭം രാശിയില്‍ കൂടിച്ചേര്‍ന്നതിനാല്‍ പല കാര്യങ്ങളിലും ഗുണം ലഭിക്കും. ഈ കാലയളവില്‍ കരിയര്‍ പുരോഗതിക്ക് നല്ല സാധ്യതകളുണ്ട്. ജീവിതത്തിന്റെ പല മേഖലകളിലും മെച്ചപ്പെടാനും തിളങ്ങാനുമുള്ള അവസരം ലഭിക്കും. ജോലിസ്ഥലത്ത് വ്യക്തിത്വവും അന്തസ്സും വര്‍ദ്ധിക്കും, വരുമാനം വര്‍ദ്ധിക്കാനുള്ള അവസരവുമുണ്ട്. സര്‍ക്കാര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ വിജയം ലഭിക്കും. വ്യാഴത്തിന്റെയും സൂര്യന്റെയും സ്വാധീനത്താല്‍, കുടുംബാംഗങ്ങളുമായുള്ള ബന്ധം നല്ലതായിത്തീരുകയും കുടുംബത്തില്‍ മികച്ച ഒരു സ്ഥാനം ലഭിക്കുകയും ചെയ്യും.

ശത്രുക്കളില്‍ നിന്നുള്ള മോചനവും ശാന്തിയും ആണ് കന്നിരാശിക്കാര്‍ക്ക് വരുന്ന പ്രധാന മാറ്റങ്ങള്‍. കന്നി രാശിക്കാര്‍ക്ക് കുംഭ സംക്രാന്തി ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഇടയില്‍ കന്നി രാശിക്കാര്‍ കൂടുതല്‍ പ്രിയപ്പെട്ടവര്‍ ആകും.ബിസിനസ്സില്‍ ഗണ്യമായ ലാഭം നേടാന്‍ സാധിക്കും . ഈ സമയത്ത് ശത്രുക്കളില്‍ നിന്ന് മോചനം ലഭിക്കും. ഈ രാശിക്കാരുടെ പദ്ധതികള്‍ വിജയിക്കാന്‍ തക്ക വണ്ണമുള്ള ദിശാബോധം കൈവരും. വിദേശത്ത് പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ ശുഭകരമാണ്. സൂര്യന്റെയും വ്യാഴത്തിന്റെയും സ്വാധീനം കാരണം, കുടുംബത്തെയും സുഹൃത്തുക്കളെയും പിന്തുണയ്ക്കാന്‍ ഇവര്‍ക്ക് കഴിയും. തിരിച്ചും ശക്തമായ പിന്തുണ അവരില്‍ നിന്നെല്ലാം ലഭിക്കുകയും ചെയ്യും.

ധനു രാശിക്കാര്‍ക്ക് തൊഴില്‍രംഗത്ത് അവിശ്വസനീയമാം വണ്ണം പുരോഗതി നേടാന്‍ കഴിയും. സൂര്യന്‍ കുംഭ രാശിയില്‍ എത്തുന്നതും വ്യാഴവുമായുള്ള കൂടിക്കാഴ്ചയും ധനു രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും ഗുണഫലങ്ങളെ പ്രദാനം ചെയ്യും. മുമ്പ് എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍, ഈ സമയത്ത് അതില്‍ നിന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. കൂടാതെ, തൊഴില്‍രംഗത്ത് നല്ല പുരോഗതി കൈവരിക്കാന്‍ കഴിയും. എന്നിരുന്നാലും, ഈ സമയത്ത് ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശമ്പളവര്‍ദ്ധനവിനോ സ്ഥാനക്കയറ്റത്തിനോ വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആളുകളുടെ ബന്ധങ്ങള്‍ വര്‍ദ്ധിക്കുകയും സമൂഹത്തിലുള്ള പദവി വര്‍ധിക്കുകയും ചെയ്യും.

കുംഭം രാശിയില്‍ സൂര്യന്‍ വരുന്നതോടെ കുംഭം രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ ലഭിക്കും. ജീവിത പങ്കാളിയില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കും. ഏതെങ്കിലും ബിസിനസ്സുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍, ഈ സമയത്ത് നല്ല ലാഭം ലഭിക്കും. കൂടാതെ ബിസിനസ്സ് വിപുലീകരിക്കാനും സാധിക്കും. കുംഭം രാശിയിലെ സൂര്യന്റെ സംക്രമണ സമയത്ത്, പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും പഴയവ മെച്ചപ്പെടുത്താനും ഇവര്‍ക്ക് സാധിക്കും. കുടുംബ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും , ജീവിത പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണയോടെ ഭാവി പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യും. ഇവരുടെ നിക്ഷേപ മൂലധനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാവുകയും സാമ്പത്തിക പുരോഗതി നേടാന്‍ സാധിക്കുകയും ചെയ്യും.

Related Posts