സ്പെഷ്യല്‍
ശിവക്ഷേത്രങ്ങളിലെ നന്തിഭഗവാന്റെ കാല്‍ ശ്രദ്ധിച്ചിട്ടുണ്ടോ?; ആ രഹസ്യം ഇതാണ്

എന്ത് കൊണ്ട് അമ്പലങ്ങളില്‍ നന്തി ഭഗവാന്റെ ഒരു കാല്‍ മാത്രം നീട്ടി വെച്ചിച്ചിരിക്കുന്നു. ഇതിന് പിന്നില്‍ ഒരു ഐതീഹ്യം ഉണ്ട്.

ശിലാദ മുനിയുടെ വര്‍ഷങ്ങള്‍ നീണ്ട കഠിന തപസ്സില്‍ സംപ്രീതനായ ഭഗവാന്‍ ശിവന്‍ പ്രത്യക്ഷപ്പെടുന്നു. ശിലാദയോട് എന്ത് വരം വേണമെന്നു ചോദിച്ചു. തനിക്ക് ഒരു പുത്രനെ വേണമെന്നു ശിലാദ, ഭഗവാനോട് പറഞ്ഞു. ശിലാദയോട് ഈ ആഗ്രഹം എത്രയും വേഗം സാധിച്ചു നല്‍കാം എന്ന് പറഞ്ഞു കൊണ്ട് ഭഗവാന്‍ അപ്രത്യക്ഷ്യനായി.അടുത്ത ദിവസം തന്റെ ആശ്രമത്തിനു മുന്നില്‍ ശിലാദ ഒരു കുട്ടിയെ കണ്ടു. വളരെ മനോഹരനായിരുന്നു ആ കുട്ടി. ഭഗവാന്‍ അരുള്‍ ചെയ്തത് പോലെ തന്നെ ,ശിലാദ അവനു നന്തി എന്ന് പേര് നല്‍കി. മിടുക്കനായ നന്ദി ആശ്രമ കര്‍മങ്ങള്‍ വേഗം പഠിച്ചു.

ഒരിക്കല്‍ ആശ്രമം സന്ദര്‍ശിക്കാന്‍ എത്തിയ മിത്ര വരുണ മഹര്‍ഷികള്‍ മടങ്ങിപോകുന്ന വഴി ,സങ്കടത്തോടുകൂടെ ശിലാദയോട് പറഞ്ഞു, തന്റെ മകന്‍ നന്തിക്ക് ആയുസ് കുറവാണെന്ന് ,ഇത് കേട്ട ശിലാദ വളരെ ദു:ഖിതനായി. ആശ്രമത്തില്‍ തിരിച്ചെത്തി നന്തിയോട് ഈ വിവരം പറഞ്ഞു ,ഇത് കേട്ട നന്തി ചിരിച്ചുകൊണ്ട് പറഞ്ഞു തനിക് തപസ്സിരിക്കണമെന്നും അതിനു പിതാവിന്റെ അനുഗ്രഹം വേണമെന്നും . നന്തിയുടെ കഠിന തപസ്സില്‍ ഭഗവാന്‍ സംപ്രീതനായി പ്രത്യക്ഷപ്പെടുന്നു ,നന്ദിയോട് എന്ത് വരം വേണം എന്ന് ചോദിക്കുന്നു. മറുപടിയായി തനിക്കെന്നും ഭഗവാന്റെ കൂടെ നില്‍ക്കണമെന്ന്നന്തിപറഞ്ഞു .ഇത് കേട്ട ശിവ ഭഗവാന്‍ തന്റെ വാഹനവും സന്തത സഹചാരിയുമായിട്ട് എന്നും കൈലാസത്തില്‍ നന്തി ഉണ്ടാകുമെന്നും നന്തി
യുടെ മുഖം കാളയുടേതാക്കുമെന്നും പറഞ്ഞു. യുഗങ്ങള്‍ തോറും 4 3 2 1 എന്നിങ്ങനെ പാദങ്ങളില്‍ നടക്കേണ്ടി വരുമെന്നും, കലിയുഗത്തില്‍ ഒറ്റക്കാലില്‍ നടക്കേണ്ടി വരുമെന്നും ഭഗവാന്‍ അരുള്‍ ചെയ്തു, ഈ കാരണത്താലാണ് നന്തിയുടെ ഒരു കാല്‍ നീണ്ട് നില്‍ക്കുന്നതായി നാം കാണുന്നത്.

Related Posts