മന്ത്രങ്ങള്‍
ജന്മഷ്ടമി നാളില്‍ ജപിക്കേണ്ട മന്ത്രങ്ങള്‍

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഭക്തിയോടെ ഭഗവല്‍ മന്ത്രങ്ങള്‍ ജപിക്കുന്നതു സാധാരണ ദിനത്തില്‍ ജപിക്കുന്നതിനേക്കാള്‍ നാലിരട്ടി ഫലം നല്‍കും. അദ്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങളണു ഗോപാല മന്ത്രങ്ങളെന്നറിയപ്പെടുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഈ മന്ത്രജപം ആരംഭിക്കുന്നതു ശുഭകരമാകും.

ആയുര്‍ ഗോപാലം

ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ ശരണം കൃഷ്ണ:
ത്വാമഹം ശരണം ഗത:’

ഫലം: ദീര്‍ഘായുസ്സ്

സന്താന ഗോപാലം

ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത:’

ഫലം: സന്താന ലബ്ധി

രാജ ഗോപാലം

കൃഷ്ണ കൃഷ്ണ! മഹയോഗിന്‍
ഭക്താനാമഭയം കര
ഗോവിന്ദ: പരമാനന്ദ:
സര്‍വ്വം മേ വശമാനയ

ഫലം: സമ്പല്‍ സമൃദ്ധി, വശ്യം

ദശാക്ഷരീ ഗോപാലം

ഗോപീ ജനവല്ലഭായ സ്വാഹ

ഫലം: അഭീഷ്ട സിദ്ധി

വിദ്യാ ഗോപാലം

കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ
സര്‍വജ്ഞത്വം പ്രസീദ മേ
രമാ രമണ വിശ്വേശ :
വിദ്യാമാശു പ്രയച്ഛ മേ

ഫലം : വിദ്യാലാഭം

ഹയഗ്രീവ ഗോപാലം

ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ വാഗീശ്വരേശ്വര
സര്‍വ വേദമയ: ചിന്ത്യ:
സര്‍വ്വം ബോധയ ബോധയ

ഫലം: സര്‍വ ജ്ഞാനലബ്ധി

മഹാബല ഗോപാലം

നമോ വിഷ്ണവേ സുരപതയെ
മഹാ ബലായ സ്വാഹ

ഫലം : ശക്തിവര്‍ദ്ധന

ദ്വാദശാക്ഷര ഗോപാലം

ഓം നമോ ഭഗവതേ
വാസുദേവായ

ഫലം: ധര്‍മ, അര്‍ത്ഥ, കാമ, മോക്ഷ പുരുഷാര്‍ത്ഥ ലബ്ധി

ശ്രീകൃഷ്ണ മന്ത്രങ്ങള്‍
Related Posts