മന്ത്രങ്ങള്‍
സൗന്ദര്യലഹരിയിലെ ഒന്നാം ശ്ലോകം ചൊല്ലിയാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌

സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകങ്ങളും മന്ത്രാക്ഷരങ്ങള്‍ നിറഞ്ഞതാണ്. കളമിട്ട് വിധിപ്രകാരമുള്ള പൂജാവിധികളോടെയും അനുഷ്ഠാനങ്ങളോടെയും സൗന്ദര്യലഹരിയിലെ ശ്ലോകങ്ങള്‍ പ്രയോഗിച്ചാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. മന്ത്രദീക്ഷ ലഭിച്ചവരാണ് ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. എന്നാല്‍, സാധാരണക്കാര്‍ക്കും ശ്രദ്ധാപൂര്‍വം ഈ ശ്ലോകങ്ങള്‍ ഭക്തിപുരസരം ചൊല്ലാവുന്നതാണ്. ശരീരമനശുദ്ധിയോടെ വേണം ഈ ശ്ലോകങ്ങള്‍ ചൊല്ലുവാന്‍.

ലളിതാംബികയേയും ഗണപതിയേയും ഗുരുവിനെയും ധ്യാനിച്ചുവേണം ഇത് ചൊല്ലുവാന്‍. ക്ഷേത്രങ്ങളിലും സന്ധ്യാവന്ദന സമയത്തും ഈ ശ്ലോകങ്ങള്‍ ചൊല്ലാവുന്നതാണ്. ദുരിതനിവാരണത്തിനുള്ളതാണ് ഇതിലെ ഒന്നാം ശ്ലോകം.

ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്താഃ പ്രഭവിതും
നചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി
അതസ്ത്വാമാരാദ്ധ്യം ഹരിഹരവിരഞ്ചാദിഭിരവി
പ്രണന്തും സ്‌തോതും വാ കഥാമകൃതപുണ്യഃ പ്രഭവതി

soundaryalahari sloka
സൗന്ദര്യലഹരി
Related Posts