സ്പെഷ്യല്‍
ക്ഷേത്രങ്ങളില്‍ ഹിറ്റായി സോപാനം സോഫ്റ്റ് വെയറും മൊബൈല്‍ ആപ്പും

സോഫ്റ്റ് വെയര്‍ കമ്പനികള്‍ മത്സരിക്കുന്ന രംഗത്തേക്കാണ് സുരേന്ദ്രനാഥ് കമ്മത്ത് ജി തന്റെ സ്വപ്ന സംരംഭവുമായി കടന്നുവരുന്നത്. ആദ്യകാലങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. എങ്കിലും തനിക്കു ലഭിച്ച അനുഭവങ്ങളെ കരുത്താക്കി സുരേന്ദ്ര നാഥ് മുന്നേറി.

അതിന്റെ ഫലമാണ് ഇനിറ്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി. സാധാരണ സോഫ്റ്റ് വെയര്‍ കമ്പനികളില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ചെടുക്കുകയാണ് ഇനിറ്റ് സൊല്യൂഷന്‍ ചെയ്യുന്നത്. കോറോണ കാലത്ത് ഇനിറ്റ് സൊല്യൂഷന്റെ ഇകാര്‍ട്ടുകളും, മൊബൈല്‍ ആപ്പുകളും വളരെയധികം ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നു. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ഷേത്രങ്ങള്‍ക്കായി അവതരിപ്പിച്ച ക്ഷേത്ര ഭരണ നിര്‍വ്വഹണ സോഫ്റ്റ് വെയറായ സോപാനത്തിന് കേരളത്തില്‍ വന്‍ സ്വീകാര്യത ആയിരുന്നു.

ഓണ്‍ലൈന്‍ ബുക്കിങ്ങിനും സന്ദര്‍ശനത്തിനുമായി ഒരുക്കുന്ന ബുക്ക് സേവ ആപ്പും അടുത്തു തന്നെ വിപണിയിലെത്തും. ഇന്ത്യന്‍ വിപണിയെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇനിറ്റ് സൊല്യൂഷന്‍ വളര്‍ന്നുവന്ന വഴികളെയും ഭാവി പദ്ധതികളെയും കുറിച്ച് സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമായ സുരേന്ദ്രനാഥ് കമ്മത്ത്. ജി ജ്യോതിഷവാര്‍ത്താ ഡോട്ട് കോമിനോടു നോട് സംസാരിക്കുന്നു.

ക്ഷേത്രങ്ങളില്‍ ഹിറ്റായി സോപാനം

ചേന്ദമംഗലത്ത് പരിചയമുളള ക്ഷേത്രത്തില്‍ നിന്നുമാണ് ക്ഷേത്രകാര്യങ്ങള്‍ക്ക് ഒരു സോഫ്റ്റ് വെയര്‍ വേണമെന്ന ഒരു ആവശ്യം വരുന്നത്. അത് നമ്മള്‍ എടുത്തു ചെയ്തു. ലാഭം നോക്കിയില്ല. അവര്‍ക്ക് ചെറിയൊരു ബില്ല് ചെയ്യാനുളള മൊഡ്യൂള്‍ ആണ് ആദ്യം ചെയ്തു കൊടുത്തത്. പിന്നെ അതിനെ ബന്ധിപ്പിച്ച് അവര്‍ക്ക് വേണ്ട മറ്റ് മൊഡ്യൂളുകള്‍ ചെയ്തു കൊടുത്തു. ഞങ്ങളുടെ വര്‍ക്ക് ഇഷ്ടപ്പെട്ടതു കൊണ്ട് ഈ ക്ഷേത്രക്കാര്‍ തന്നെ വേറെ അമ്പലങ്ങളിലും ഞങ്ങളെ പരിചയപ്പെടുത്തി കൊടുക്കുകയും അങ്ങനെ കുറച്ചധികം ക്ഷേത്രങ്ങളില്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനും സാധിച്ചു. അങ്ങനെയാണ് അമ്പലങ്ങള്‍ക്കുളള ഒരു സോഫ്റ്റ് വെയര്‍ പ്രൊഡക്ട് ആയി സോപാനം വളരുന്നത്.

60 ഓളം ക്ഷേത്രങ്ങളില്‍ സോപാനം സോഫ്റ്റ് വെയര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്്. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രം, ഇടപ്പളളി ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ സോപാനം സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നു. അവസാനമായി തൃശ്ശൂര്‍ പാറമേക്കാവിലാണ് ചെയ്തത്. സോപാനം സോഫ്റ്റ് വെയറില്‍ അമ്പലങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പതോളം മൊഡ്യൂള്‍ ആണ് ഉളളത്.

സോപാനം മൊബൈല്‍ ആപ്പ്

ഈയൊരു കാലഘട്ടത്തില്‍ ഇനിറ്റ് സൊല്യൂഷന്‍ അവതരിപ്പിക്കുന്ന ആപ്പിന് വളരെയധികം പ്രസക്തി ഉണ്ട്. ഭക്തര്‍ക്ക് വീട്ടിലിരുന്നു കൊണ്ട് വഴിപാട് ബുക്ക് ചെയ്യാനുളള മൊബൈല്‍ ആപ്പാണിത്. ഇതു കൂടാതെ കോവിഡ് സാഹചര്യത്തില്‍ അമ്പലങ്ങള്‍ തുറക്കുമ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകും.

ക്ഷേത്രങ്ങളില്‍ എത്താവുന്നവരുടെ എണ്ണം ഈ ആപ്പിലൂടെ നിയന്ത്രിക്കാം. ക്ഷേത്രങ്ങളില്‍ ശബരിമലയിലെ പോലെ വെര്‍ച്യുല്‍ ക്യൂ സംവിധാനം ചെറിയ ക്ഷേത്രങ്ങളിലും വരാനുളള സാധ്യത ഉണ്ട്. ഭക്തരെ നിയന്ത്രിക്കാന്‍ വേണ്ടി ആളുകള്‍ക്ക് വീട്ടിലിരുന്നു കൊണ്ട് സ്ലോട്ട് ബുക്ക് ചെയ്യാനുളള സംവിധാനം ഇതില്‍ ഒരുങ്ങുന്നു. വെര്‍ചല്‍ ക്യൂ സിസ്റ്റം നല്ല രീതിയില്‍ നടപ്പാക്കാനും സോപാനം ആപ്പിലൂടെ സാധിക്കും.

ഇതു കൂടാതെ അമ്പലത്തിലെത്തുന്ന ഭക്തരുടെ രജിസ്റ്റര്‍ വയ്ക്കണമെന്നുണ്ട്. ഈ സാഹചര്യത്തില്‍ കൈ തൊടാതെ മൊബൈലില്‍ തന്നെ ഇത് ചെയ്യാന്‍ പറ്റും. സന്ദര്‍ശകരുടെ പടം എടുത്ത് നമ്പര്‍ എന്റര്‍ ചെയ്്ത് കൊടുത്തു കഴിയുമ്പോള്‍ രജിസ്റ്റര്‍ ചെയ്യത്തക്ക രീതിയിലുളള സംവിധാനമാണിത്. ക്ഷേത്രങ്ങള്‍ തുറന്നു തുടങ്ങുമ്പോഴേക്കും ഈ സംവിധാനം നടപ്പാക്കുമെന്ന് സുരേന്ദ്രനാഥ് പറയുന്നു. കുറച്ചു ക്ഷേത്രങ്ങളുമായി ഇക്കാര്യം സംസാരിച്ചു വച്ചിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രധാന ഉല്പന്നം.

പ്രൈവറ്റ് വിഭാഗത്തില്‍ ചെറിയ ക്ഷേത്രം മുതല്‍ വലിയ ക്ഷേത്രം വരെ ഞങ്ങളുടെ ഉപഭോക്താക്കളായിട്ടുണ്ട്. ലാഭം മാത്രം നോക്കിയല്ല സോപാനം നല്‍കുന്നത്. ചെറിയ ക്ഷേത്രങ്ങള്‍ക്കു ചെറിയ ചിലവില്‍ നല്‍കുന്നു. സോപാനം സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട് ക്രിസ്റ്റ്യന്‍, മുസ്ലീം പളളികളില്‍ നിന്നും അന്വോഷണങ്ങള്‍ വരുന്നുണ്ട്.

ലക്ഷ്യം

ഇനി നമ്മള്‍ നോക്കുന്നത് ക്ഷേത്രങ്ങള്‍ക്കു മാത്രമായുളള ഒരു ആപ്പ് ഇറക്കുകയെന്നതാണ്. അതിന് വേണ്ടി സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്ത് ജോലികള്‍ തുടങ്ങിയിട്ടുണ്ട്. ബുക്ക് സേവ എന്നപേരിലാകും ആപ്പ് വരിക. പോര്‍ട്ടലും ഉണ്ടാകും. നിലവില്‍ നമുക്ക് ഏതെങ്കിലും ദൂരെയുളള ക്ഷേത്രങ്ങളില്‍ എന്തെങ്കിലും സ്‌പെഷ്യല്‍ വഴിപാട് ചെയ്യണമെങ്കില്‍ ഒരുദിവസം മുന്‍പേ നേരിട്ട് പോയി ബുക്ക് ചെയ്യണം.

ഇതാണെങ്കില്‍ ആപ്പില്‍ തന്നെ ഏത് ക്ഷേത്രവും സെര്‍ച്ച് ചെയ്ത് വഴിപാട് നേരത്തെ ബുക്ക് ചെയ്യാന്‍ കഴിയുന്ന സേവനമാണ്. അതുകുറച്ചു കൂടി ആക്ടിവായി കൊണ്ടു വരിക എന്നതാണ് ലക്ഷ്യം. സോപാനവും, ബുക്ക് സേവ ആപ്പു കൂടി ബന്ധിപ്പിച്ച് കൊണ്ടു പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നാലഞ്ച് മാസത്തിനുളളില്‍ ബുക്ക് സേവ ആപ്പ് പുറത്തിറങ്ങും. ചെറിയ ക്ഷേത്രങ്ങള്‍ക്കു സൗജന്യമായി ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റും. എന്നിട്ട് അവരുടെ വഴിപാടുകള്‍ ഇതില്‍ ലിസ്റ്റ് ചെയ്യാം. ഭക്തരെ സംബന്ധിച്ച് പ്രത്യേകിച്ച് എന്തെങ്കിലും വഴിപാടോ, എന്തെങ്കിലും ക്ഷേത്രമോ സെര്‍ച്ച് ചെയ്യാനുളള ഓപ്ഷനും ഉണ്ടാകും.

ചില ക്ഷേത്രങ്ങളില്‍ മാത്രമുളള അപൂര്‍വ്വം ചില വഴിപാട് എവിടെയാണെന്ന് സെര്‍ച്ച് ചെയ്ത് കണ്ടു പിടിക്കാനാകും. വീട്ടില്‍ തന്നെ വഴിപാടുകളും ഹോമങ്ങളും നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  അത്തരം വഴിപാടുകള്‍ നടത്തി കൊടുക്കുന്നവരെയും കണ്ടെത്താം. എളുപ്പത്തില്‍ ക്ഷേത്രങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ പറ്റുന്ന ഒരു ബ്രഹത് പദ്ധതിയാണിത്.

ചെറിയ കുറേ ക്ഷേത്രങ്ങള്‍ കോറോണയും കൂടി വന്ന സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടിലാണ്. ഇത്തരത്തിലൊരു ആപ്പുണ്ടെങ്കില്‍ നാട്ടുകാര്‍ക്ക് മാത്രമല്ല വിദേശികള്‍ക്കും ഇതു വഴി വഴിപാടുകള്‍ ബുക്ക് ചെയ്യാനും അതിലൂടെ ക്ഷേത്രങ്ങള്‍ക്ക് വരുമാനം ഉണ്ടാവാനും സഹായിക്കും. സോപാനം സോഫ്റ്റ് വെയ്റും, ബുക്ക് സേവ ആപ്പും പഞ്ചാംഗം ഇന്റഗ്രേറ്റഡ് ചെയ്താണ് വരുന്നത്. അമ്പലത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഇതില്‍ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു.

ഇനിറ്റ് സൊല്യൂഷന്റെ തുടക്കം

കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചതിനു ശേഷം സുരേന്ദ്രനാഥ് ഒരു സ്വകാര്യ ഓട്ടോമേഷന്‍ കമ്പനിയില്‍ ജോലിയ്ക്കു കയറി. എന്നാലും, സോഫ്റ്റ് വെയര്‍ രംഗത്തേക്ക് വരണമെന്ന ആഗ്രഹം സുരേന്ദ്രനാഥ് കൈവിട്ടില്ല.

അങ്ങനെയാണ് സ്വന്തമായി ഒരു സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങാന്‍ തീരുമാനിക്കുന്നത്. 2011 ല്‍ വെറും ഒരു ലാപ് ടോപ്പ് മാത്രമായി സുരേന്ദ്രനാഥ് തന്റെ സംരംഭത്തിന് തുടക്കം കുറിച്ചു. അന്ന് ഓഫീസ് കെട്ടിടം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കമ്പനി തുടങ്ങിയ ശേഷമമാണ് ആദ്യമായി സുരേന്ദ്രനാഥ് സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുന്നത്.

അതിന് മുന്‍പ് സോഫ്റ്റ് വെയര്‍ ഉണ്ടാക്കി യാതൊരു മുന്‍പരിചയവുമുണ്ടായിരുന്നില്ല. ഈസ്റ്റേണ്‍ മാട്രസിന്റെ പ്രൊജക്ട് ആയിരുന്നു ആദ്യമായിട്ട് ചെയ്തത്. പിന്നീട് എവിറ്റിയ്ക്കു വേണ്ടിയും സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ച് നല്‍കിയിരുന്നു.

നിരവധി സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ മത്സരിക്കുന്നിടത്തേക്കു കടന്നുവരുമ്പോള്‍ വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നുവെന്ന് സുരേന്ദ്രനാഥ് പറയുന്നു. മറ്റ് സോഫ്റ്റ് വെയര്‍ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി എന്തു ചെയ്യാമെന്നാണ് ആദ്യം ചിന്തിച്ചത്. ആദ്യകാലഘട്ടത്തില്‍ ഒറ്റയ്ക്കായിരുന്നു ചെയ്ത് കൊണ്ടിരുന്നത്.

ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് കസ്റ്റമൈസിഡ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു കൊടുക്കുകയായിരുന്നു ഇനിറ്റ് സൊല്യൂഷന്‍. സാധാരണ സോഫ്റ്റ് വെയര്‍ കമ്പനികള്‍ ഒരു പ്രൊഡക്ട് ഉണ്ടാക്കി വില്‍ക്കാന്‍ ശ്രമിക്കുന്നു.

അത് തന്നെയാണ് ലാഭകരവും. എന്നാല്‍, ഞാന്‍ തിരിച്ചാണ് ചെയ്തത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുളള സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കാനാണ് ശ്രദ്ധിച്ചതെന്ന് സുരേന്ദ്രനാഥ് പറയുന്നു. ഇങ്ങനെ ചെയ്തപ്പോള്‍ ആദ്യമൊക്കെ വെല്ലുവിളി ഉണ്ടായിരുന്നു. സാമ്പത്തികമായി നേട്ടമുണ്ടായില്ല, ലാഭമൊന്നും കിട്ടിയില്ല.

തദ്ദേശീയ മാര്‍ക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സുരേന്ദ്രനാഥ് സോഫ്റ്റ് വെയര്‍ സംരംഭം മുന്നോട്ട് കൊണ്ടുപോയി. ലൂര്‍ദ്ദ്, അമല ആശുപത്രി പോലുളള പ്രമുഖ സ്ഥാപനങ്ങള്‍ ഉപഭോക്താക്കളായിരുന്നു. ലോക്കല്‍ മാര്‍ക്കറ്റുകളില്‍ ഫ്രീലാന്‍സര്‍ എന്ന രീതിയില്‍ ബാര്‍ഗൈന്‍ ചെയ്യുക ബുദ്ധിമുട്ടായിരുന്നുവെന്ന് സുരേന്ദ്രനാഥ് പറയുന്നു. എന്നാല്‍, മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥിതി മാറി.

സുരേന്ദ്രന്റെ കഴിവ് തിരിച്ചറിഞ്ഞ് ആളുകള്‍ അന്വോഷിച്ചു വരാന്‍ തുടങ്ങി. അങ്ങനെയാണ് ഒരു ഓഫീസായിട്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ തുടങ്ങിയത്. 2014ല്‍ എറണാകുളം ബ്രോഡ് വേയില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. തനിക്ക് പരിചയമുളള രണ്ട് പേരെ കൂടെ കൂട്ടി കൊണ്ടായിരുന്നു തുടക്കം. അദ്യമായി ജോയിന്‍ ചെയ്ത ഈ രണ്ട് സ്റ്റാഫുകളാണ് പിന്നീട് സുരേന്ദ്രനാഥിന്റെ പാര്‍ട്‌ണേഴ്‌സായി മാറിയതെന്നും അദ്ദേഹം പറയുന്നു. ഗോവിന്ദ രാജ്, സുധീഷ് ഇഎസ് എന്നിവരാണ് പങ്കാളികള്‍.

ആശുപത്രി സോഫ്റ്റ് വെയറുകളിലേക്ക്

ഇനിറ്റ് സൊല്യൂഷന്‍ പിന്നീട് അനലൈസര്‍ ഇന്റര്‍ഫേസ് ആണ് പ്രധാനമായും ചെയ്തത്. ആശുപത്രി ലാബുകളില്‍ ബ്ലഡും, ഷുഗറും ടെസ്റ്റ് ചെയ്യുന്ന അനലൈസ് ഉപകരണങ്ങളും ആശുപത്രി സോഫ്റ്റ് വെയറും കൂടി ബന്ധിപ്പിച്ച് കൊടുക്കുന്ന ഒരു ഇന്റര്‍ഫേസിങ്ങ് സോഫ്റ്റ് വെയറാണ് ഇവര്‍ അവതരിപ്പിച്ചത്. ഇത് ആരും തന്നെ കേരളത്തില്‍ ഇതു വരെ മാര്‍ക്കറ്റ് ചെയ്തിട്ടില്ല. അങ്ങനെ കുറെ ആശുപത്രികള്‍ ഇനിറ്റിന്റെ ഉപഭോക്താക്കളായി മാറി. ലേക് ഷോര്‍,മെഡിക്കല്‍ ട്രസ്റ്റ് പോലുളള ആശുപത്രികളിലും ഞങ്ങളുടെ സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നതെന്ന് സുരേന്ദ്രനാഥ് പറയുന്നു.

ആശുപത്രി സോഫ്റ്റ് വെയര്‍ കമ്പനികള്‍ തന്നെ ഞങ്ങളുടെ ഉപഭോക്താക്കളായിട്ട് വരികയും അവര്‍ നമുക്ക് സബ് കോണ്‍ട്രാക്ട് നല്‍കുകയും ചെയ്യുന്നതായിരുന്നു ഈ ജോലികള്‍. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) ന്റേത് ഉള്‍പ്പടെ പതിനഞ്ചോളം സോഫ്റ്റ് വെയറുകളില്‍ ഇത് ബന്ധിപ്പിച്ചിരിക്കുന്നു.

ലാബില്‍ ഓട്ടോമേഷന്‍ മുഖേന ഒരുപാട് ഗുണമുണ്ടാകുന്നു. ഉദാഹരണത്തിന് അമല ഹോസ്പിറ്റല്‍ 18 ഓളം അനലൈസര്‍ ഉളള വലിയ ലാബാണ്. ഹോസ്പിറ്റലിന് സോഫ്റ്റ് വെയറും ഉണ്ടായിരുന്നു. 20 ഓളം സ്റ്റാഫുകളാണ് ലാബുകളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഞങ്ങള്‍ ഓട്ടോമേഷന്‍ നടത്തിയതിന് ശേഷം 10 സ്റ്റാഫ് ആയി കുറഞ്ഞു. ഓട്ടോമേഷന്‍ ചെയ്തു കഴിഞ്ഞാല്‍ മനുഷ്യന്റെ പ്രവര്‍ത്തനം കുറച്ചു മതി. ഈ മേഖലയില്‍ കേരളത്തില്‍ വേറെ കോംപറ്ററ്റീവേഴ്‌സ് ഇല്ലാത്തത് കൊണ്ട് ഈ സോഫ്റ്റ് വെയര്‍ വളരെയധികം സ്വീകരിക്കപ്പെട്ടു. ബാംഗ്ലൂര്‍,ചെന്നൈ കമ്പനികളായിരുന്നു ഇത്തരം സോഫ്റ്റ് വെയറുകള്‍ ചെയ്തിരുന്നത്.

വിജയരഹസ്യം

പ്രധാനമായിട്ടും സോഫ്റ്റ് വെയര്‍ രംഗത്തോടുളള അതിയായ താത്പര്യമാണ് വിജയിക്കാന്‍ സഹായിച്ചത്. സോഫ്റ്റ് വെയര്‍ മേഖലിയിലേക്കുളള താത്പര്യത്തോടൊപ്പം കഠിനാധ്വാനവും ഉണ്ടായിരുന്നു.

അഞ്ച് പൈസ പോലും നിക്ഷേപിക്കാതെ തുടങ്ങിയ ഒരു കമ്പനിയാണെന്നുളളതാണ് പ്രധാന ഹൈലൈറ്റെന്ന് സുരേന്ദ്രനാഥ് പറയുന്നു. ഇപ്പോള്‍ 12 ഓളം സ്റ്റാഫ് കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. 30 ലക്ഷത്തോളം രൂപയുടെ സോഫ്റ്റ് വെയര്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചു. ഇന്ത്യന്‍ മാര്‍ക്കറ്റിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുറത്തുളള പ്രൊജക്ടുകള്‍ ലാഭകരമാണെങ്കിലും അത് അത്ര താത്പര്യത്തോടെ ചെയ്യാറില്ല.

ഞങ്ങള്‍ക്ക് വിശ്വാസ്യതയും താത്പര്യവും ഇന്ത്യന്‍ മാര്‍ക്കറ്റാണ്. ഇനിറ്റ് സൊല്യൂഷന്‍സ് ബാംഗ്ലൂര്‍, ചെന്നൈ കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ സോഫ്റ്റ് വെയര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മൊബൈല്‍ ആപ്പുകളാണ് കൂടുതല്‍ ചെയ്യുന്നത്. ഞങ്ങള്‍ ഹൈ ബ്രിഡ് മൊബൈല്‍ ആപ്പാണ് ചെയ്യുന്നത്.

ആന്‍ഡ്രോയ്ഡ് ഫോണിലും, ഐ ഫോണിലും, വെബ്‌സൈറ്റിലും ഒരേ സമയം വര്‍ക്ക് ചെയ്യുന്ന സംവിധാനമാണിത്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതു കൊണ്ട് പാറമേക്കാവിന് 15 ദിവസം കൊണ്ട് ആപ്പ് വികസിപ്പിച്ചു കൊടുക്കാന്‍ സാധിച്ചു. മൊബൈല്‍ ആപ്പുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍ വരുന്നത്. ഇതില്‍ തന്നെ ഇ കോമേഴ്സ് ആപ്പുകളായ ഇകാര്‍ട്ടിന് വന്‍ ഡിമാന്റാണ്.

ഇത് കോസ്റ്റ് എഫക്ടീവ് ആയിട്ട് ചെയ്യാന്‍ പറ്റും. ഹൈബ്രിഡ് ടെക്നോളജിയ്ക്ക് ഇന്ത്യയില്‍ ഉപയോക്താക്കള്‍ കുറവാണ്. എന്നാല്‍ പുറം രാജ്യങ്ങളില്‍ ഇത് വ്യാപകമായിട്ടുണ്ട്. ഭാവിയില്‍ ഈ ടെക്നോളജിയ്ക്ക് വളരെയധികം സാധ്യതകളുണ്ടെന്നും സുരേന്ദ്രനാഥ് കമ്മത്ത് പറയുന്നു.

ഇനിറ്റ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ച് കൂടുതല്‍ അറിയന്‍

സൈറ്റ്: www.initsolutions.in
ഫോണ്‍: 9496334211
അഡ്രസ്; കൃഷ്ണ പ്രഭു ബില്‍ഡിങ്ങ്, ബേസിന്‍ റോഡ്, കൊച്ചി 31

Related Posts