സ്പെഷ്യല്‍
സോമ അമാവാസി: നാളെ രാവിലെ 11.16 വരെ പിതൃക്കളെ ഇങ്ങനെ സ്മരിച്ചാല്‍

അമാവാസി ദിനത്തിന് ആചാരപരമായും വിശ്വാസപരമായും വലിയ പ്രാധാന്യമാണുള്ളത്. പ്രകൃതിയില്‍ സംഭവിക്കുന്ന ഒരു മാറ്റം മനുഷ്യരെയും എങ്ങനെ ബാധിക്കുമെന്നതിന്റെ തെളിവ് അമവാസി നല്‍കുന്നു. ഹൈന്ദവര്‍ക്ക് അമവാസി ദിനം ഏറെ പ്രധാനപ്പെട്ടതാണ്.അമാവാസി എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം ‘അമ’ എന്നാല്‍ ‘ഒന്നിച്ച് ‘ എന്നും ‘വാസ്യ’ എന്നാല്‍ ‘വസിക്കുക’ എന്നും ആണ്.

മാഘമാസത്തിലെ അമാവാസിയായ മാഘ അമാവാസി അഥവാ മൗനി അമാവാസിക്ക് ധാരാളം പ്രത്യേകതകളണുള്ളത്. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പൊതുവെ ഈ ദിവസം വരുന്നത്. ഇത്തവണത്തെ മാഘ അമാവാസി ഇന്ന് ഉച്ചയ്ക്ക് അതായത് ജനുവരി 31 ന് ഉച്ചയ്ക്ക് 2:20 ന് ആരംഭിച്ച് ഫെബ്രുവരി 1 ന് രാവിലെ 11.16 വരെയാണ് കാണുന്നത്.

മാഘ കൃഷ്ണ പക്ഷത്തിലെ ഉദയ തിഥി ചതുര്‍ദശി ജനുവരി 31 ഉച്ചയ്ക്ക് 02:19 വരെ തുടരും. അതിന് ശേഷമാണ് അമവാസിയിലേക്ക് കടക്കുന്നത്. മൗനി അമാവാസി തിങ്കളാഴ്ച ദിനം വന്നാല്‍ അതിന്റെ വിശേഷഫലം അധികരിക്കുന്നു.

അതിനാല്‍ ഈ ദിനത്തെ സോമ അമാവാസി എന്നും വിളിക്കുന്നു. ആത്മീയ അവബോധം മെച്ചപ്പെടുത്തുന്നതിനും ആത്മീയ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും മാഘ മാസത്തിലെ ഈ വിശേഷപ്പെട്ട അമാവാസി വലിയ പങ്ക് വഹിക്കുന്നു. പിതൃ പ്രീതിക്കും ശിവ പ്രീതിക്കും ഈ അമാവാസി അത്യുത്തമമാണ്. അത് കൊണ്ട് തന്നെ ഈ അമവാസിയുടെ പുണ്യം പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈ ദിവസം ചെയ്യേണ്ട കാര്യത്തെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണാം:

Related Posts