സ്പെഷ്യല്‍
പാമ്പിനെ സ്വപ്‌നം കണ്ടാലുള്ള ഫലം ഇതാണ്‌

പാമ്പിനെ സ്വപ്നം കാണുന്നത് നന്മകള്‍ വരുത്തുമെന്നും അതല്ല ദോഷങ്ങള്‍ വരുത്തുമെന്നും പഴമക്കാരുടെ ഇടയില്‍ പലതരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ട്. എന്നാല്‍, ഈ കാണുന്ന സ്വപ്നങ്ങള്‍ക്ക് പ്രത്യേക അര്‍ത്ഥങ്ങള്‍ ഉണ്ടെന്നാണ് പണ്ഡിതര്‍ പറയുന്നത്. നമ്മുടെ ജീവിതത്തില്‍ സംഭവിച്ചതും സംഭവിക്കാന്‍ പോകുന്നതുമായ പല കാര്യങ്ങള്‍ക്കും ഇതുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം.

പഴമക്കാര്‍ ഏറെ ഭീതിയോടെ കണ്ടിരുന്ന ഒന്നായിരുന്നു കറുത്ത പാമ്പ്. അതിന് മരണവുമായി ബന്ധമെന്നുണ്ടെന്നാണ് വിശ്വസിച്ചിരുന്നത്. കറുത്ത പാമ്പ് കടിക്കുന്നതായി സ്വപ്നം കണ്ടാല്‍ മരണം അടുത്തുവെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്.

എന്നാല്‍, പാമ്പ് ആഞ്ഞു കൊത്തുന്നതായാണ് സ്വപ്നത്തില്‍ വരുന്നതെങ്കില്‍, അവരുടെ ജീവിതത്തില്‍ സമ്പത്തും സമൃദ്ധിയും വരുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ശരീരത്തില്‍ പാമ്പ് കടിക്കുകയും ചോരയൊഴുകുകയും ചെയ്യുന്ന സ്വപ്നം ജീവിതത്തില്‍ ഒരുപാട് സമൃദ്ധിയുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. കഴുത്തില്‍ പാമ്പ് വീഴുന്നതായി സ്വപ്‌നം കണ്ടാല്‍ കുടുംബത്തിന്റെ ഐശ്വര്യവും സമ്പത്തും കൂടുമെന്നാണ് വിശ്വാസം.

പാമ്പിനെ വിരട്ടി ഓടിക്കുന്ന സ്വപ്നമാണ് കണ്ടതെങ്കില്‍ ജീവിതത്തില്‍ ദാരിദ്ര്യം വരുമെന്ന സൂചനയായും, പാമ്പ് കാലില്‍ ചുറ്റുന്നതായി സ്വപ്നം കണ്ടാല്‍ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നും ബുദ്ധിമുട്ടുകളും കഷ്ടപ്പാടും കൂടുമെന്നും വിശ്വസിക്കുന്നു. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതെങ്കിലും സാഹചര്യത്തില്‍ നിന്നോ പ്രശ്‌നത്തില്‍ നിന്നോ അയാള്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്ന സൂചനയായാണ് പാമ്പില്‍ നിന്ന് ഓടി ഒളിക്കുന്നതായി സ്വപ്‌നത്തില്‍ കാണുന്നത്. ജീവിതത്തില്‍ തകര്‍ച്ചകളും വീഴ്ചകളും നേരിടേണ്ടി വരാന്‍ പോകുന്നുവെന്നാണ് പാമ്പുകളുള്ള കുഴിയില്‍ വീഴുന്ന സ്വപ്നത്തിന്റെ അര്‍ത്ഥം.

ശത്രുക്കള്‍ വര്‍ദ്ധിക്കുമെന്നതിന്റെ സൂചനയാണ് പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പെന്നും പറയപ്പെടുന്നു. എന്നാല്‍, ഇങ്ങനെ നില്‍ക്കുന്നത് രണ്ടു പാമ്പുകളാണെങ്കില്‍ ജീവിതത്തില്‍ ഐശ്വര്യം വരുമെന്നും പറയപ്പെടുന്നു. ശത്രുക്കളുടെ എണ്ണം കുറയുന്നുവെന്ന ശുഭസൂചകമായാണ് പാമ്പിനെ കൊല്ലുന്ന സ്വപ്നത്തെ കണക്കാക്കുന്നത്.

Related Posts