മന്ത്രങ്ങള്‍
നാളെ 21 തവണ ജപിക്കേണ്ട സുബ്രഹ്‌മണ്യ മന്ത്രം

നാളെ സ്‌കന്ദ ഷഷ്ഠി. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമായ വ്രതങ്ങളില്‍ ഒന്നാണ് ഷഷ്ഠിവ്രതം. ഇതില്‍ സ്‌കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം. ദീര്‍ഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താന സ്‌നേഹം ലഭിക്കാനും, കുഞ്ഞുങ്ങള്‍ക്ക് ശ്രേയസ്സുണ്ടാകാനും, രോഗങ്ങള്‍ മാറാനും സ്‌കന്ദ ഷഷ്ഠി വ്രതമെടുക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. സ്‌കന്ദന്‍ എന്നാല്‍ സാക്ഷാല്‍ സുബ്രഹ്‌മണ്യന്‍. സുബ്രഹ്‌മണ്യ പ്രീതിക്കായ് അനുഷ്ഠിക്കുന്ന വ്രതമാണ് സ്‌കന്ദ ഷഷ്ഠി വ്രതം. സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളിലെ പ്രധാന അനുഷ്ഠാനങ്ങളില്‍ ഒന്നായാണ് ഷഷ്ഠിവ്രതത്തെ കാണുന്നത്.

 

സ്‌കന്ദ ഷഷ്ഠി വ്രതാനുഷ്ഠാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ അകലും. തീരാവ്യാധികള്‍ക്കും ദു:ഖങ്ങള്‍ക്കുമുള്ള ഔഷധമാണ് സ്‌കന്ദഷഷ്ഠി വ്രതം. ഭര്‍തൃദു:ഖവും പുത്ര ദുഖ:വുമുണ്ടാകില്ല എന്നു വിശ്വാസം. സത്സന്താന ലബ്ധിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്‌കന്ദഷഷ്ഠി ഉത്തമമാണ്.

സ്‌കന്ദ ഷഷ്ടി അനുഷ്ഠാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ്. തുലാമാസത്തിലെ ശുക്ല പക്ഷ നാളിലാണ് ഷഷ്ഠി വ്രതം നോല്‍ക്കുന്നത്.

 

Related Posts