സ്പെഷ്യല്‍
ഇത്തവണത്തെ സ്‌കന്ദഷഷ്ഠി ഏറെ പ്രാധാന്യമുള്ളത്; ഫലങ്ങള്‍ അനേകം!

ശ്രീസുബ്രഹ്മണ്യന്‍ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിവസമാണ് തുലാമാസത്തിലെ ഷഷ്ഠി. അതുകൊണ്ടാണ് തുലാ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നത്. സ്‌കന്ദഷഷ്ഠി എന്നാണ് തുലാഷഷ്ഠി അറിയപ്പെടുന്നത്.സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്‌കന്ദഷഷ്ഠിവ്രതം.

വൃശ്ചികമാസത്തില്‍ വെള്ളത്തപക്ഷത്തില്‍ കാര്‍ത്തിക വരുന്നതിനാല്‍ (കാര്‍ത്തിക മാസം) ഈ വര്‍ഷം വൃശ്ചികമാസത്തിലെ ഷഷ്ഠി ദിനമായ നവംബര്‍ 20 (വൃശ്ചികം 5) സ്‌കന്ദഷഷ്ഠിയായി ആചരിക്കുന്നു.

എല്ലാമാസവും ഷഷ്ഠി വ്രതമെടുക്കുന്നത് അത്യുത്തമമാണ്. മാസംതോറുമുള്ള ഷഷ്ഠി വ്രതാചരണം തുടങ്ങേണ്ടത് തുലാമാസത്തിലെ ഷഷ്ഠി മുതലാണ്. ആറ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്‌കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ് സ്‌കന്ദഷഷ്ഠി വ്രതം. സ്‌കന്ദഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാല്‍ ഭര്‍തൃ-സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ലെന്നും വിശ്വസിക്കപ്പെടുന്നു.

പൊതുവായ ഫലങ്ങള്‍:

  • സന്താനലാഭം
  • സന്തതികളുടെ ശ്രേയസ്
  • രോഗനാശം
  • ദാമ്പത്യസൗഖ്യം
  • ശത്രുനാശം
  • ഉദ്ദിഷ്ടകാര്യ സിദ്ധി
  • സര്‍പ്പദോഷ ശാന്തി
  • ത്വക്ക് രോഗശാന്തി

തലേന്ന് ഒരിക്കലോടെ ഷഷ്ഠിദിനത്തില്‍ മാത്രം വ്രതം അനുഷ്ഠിക്കാം. വ്രതദിനത്തില്‍ കുളികഴിഞ്ഞതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. രാവിലെയും വൈകിട്ടും സുബ്രമണ്യനാമ ഭജനം, ഒരിക്കലൂണ് എന്നിവ പ്രധാനമാണ്. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. കൂടാതെ ഉച്ചസമയത്തെ ഷഷ്്ഠി പൂജയും തൊഴുതശേഷം നേദിച്ച പടച്ചോറു കഴിച്ചുവേണം വ്രതം പൂര്‍ത്തിയാക്കാന്‍. പിറ്റേന്നു തുളസീതീര്‍ത്ഥം സേവിച്ച് പാരണവിടുന്നു.

ഷഷ്ഠി ദിനത്തില്‍ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ‘ ഓം ശരവണ ഭവഃ ‘ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്.

സുബ്രമണ്യസ്തുതി

ഷഡാനനം ചന്ദന ലേപിതാംഗം

മഹാത്ഭുതം ദിവ്യ മയൂര വാഹനം

രുദ്രസ്യ സൂനും സുരലോക നാഥം

ബ്രമണ്യ ദേവം ശരണം പ്രബദ്യേ

ആശ്ചര്യവീരം സുകുമാരരൂപം

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം

സ്‌കന്ദം വിശാഖം സതതം നമാമി

സ്‌കന്ദായ  കാര്‍ത്തികേയായ

പാര്‍വതി നന്ദനായ ച

മഹാദേവ കുമാരായ

സുബ്രമണ്യയായ തേ നമ

Related Posts