സ്പെഷ്യല്‍
വെള്ളിയാഴ്ച അമാവാസി; സമ്പല്‍സമൃദ്ധിക്ക് ചെയ്യേണ്ടത്

ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ വരുന്നതിനെയാണ് അമാവാസിയെന്നു പറയുന്നത്. ചന്ദ്രന്റെ ഇരുണ്ടനിറം ഭൂമിക്ക് അഭിമുഖമായിവരുന്ന ഈദിനത്തില്‍ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകുകയില്ല. ഇതുമൂലം ഉണ്ടാകുന്ന ദോഷകാഠിന്യം കുറയ്ക്കാന്‍ ആണ് അമാവാസി ഒരിക്കലെടുക്കുന്നത്. ഇത്തവണത്തെ അമാവാസി മെയ് 22 വെള്ളിയാഴ്ചയാണ്.

അന്നേദിവസം ഭക്ഷണ നിയന്ത്രണത്തോടെ ഒരിക്കലെടുക്കുന്നതിനൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ദാനം ചെയ്യുന്നതും കാക്കയ്ക്ക് ആഹാരം നല്‍കുന്നതും നല്ലതാണ്. പിതൃക്കള്‍ക്ക് ഏറെ പ്രാധാന്യമുള്ള ദിനമാണ് അമാവാസി.

പിതൃപ്രീതിക്കായി എല്ലാമാസത്തിലെയും കറുത്തവാവ് ദിവസം വ്രതമെടുക്കാവുന്നതാണ്. എന്നാല്‍, കര്‍ക്കിടകത്തിലെയും തുലാമാസത്തിലെയും അമാവാസിക്കാണ് പ്രാധാന്യമുള്ളതായി പറയുന്നത്. ഇത്തരത്തില്‍ വ്രതമെടുക്കുന്നതിലൂടെ കുടുംബത്തില്‍ ഐശ്വര്യവും സമ്പല്‍സമൃദ്ധിയുംസമ്പത്തും ഉത്തമസന്താനങ്ങളും ഫലമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.ഭക്തിയോടെയും നിഷ്ഠയോടെയും അമാവാസി വ്രതമെടുത്താല്‍ പൂര്‍വീകരുടെ അനുഗ്രഹത്തോടെ ഐശ്വര്യം വന്നുചേരുകയും ജീവിതം തന്നെ മാറിമറിയുകയും ചെയ്യുമെന്നാണ് വിശ്വാസം.

അമാവാസിദിനത്തില്‍ ആലിന് ഏഴു തവണ പ്രദക്ഷിണം വയ്ക്കുകയും ‘മൂലതോ ബ്രഹ്മരൂപായ മധ്യതോ വിഷ്ണുരൂപിണേ അഗ്രതഃ ശിവരൂപായ വൃക്ഷരാജായ തേ നമഃ ‘ എന്ന് നിരന്തരം ജപിക്കുകയും ചെയ്യുന്നത് ഉത്തമാണ്.

Related Posts