സ്പെഷ്യല്‍
സിദ്ധ മന്ത്രങ്ങള്‍ ദിവസവും ജപിച്ചാല്‍

പ്രാര്‍ത്ഥനയുടെയോ ധ്യാനത്തിന്റെയോ ഭാഗമായി ഉരുവിടുന്ന അക്ഷരങ്ങള്‍, അക്ഷരശൃംഗലകള്‍, വാക്കുകള്‍, വാക്യങ്ങള്‍ എന്നിവയെയാണു മന്ത്രം എന്നു പറയുന്നത്. മന്ത്രങ്ങള്‍ വഴങ്ങുന്നതിനു ഗുരുവിന്റെ ഉപദേശവും അനുഗ്രഹവും ആവശ്യമാണ്. അതുകൊണ്ടാണു മന്ത്രദീക്ഷ ആവശ്യമാണെന്നു പറയുന്നത്. എന്നാല്‍ ചില മന്ത്രങ്ങള്‍ക്കതു വേണ്ട. അത്തരം മന്ത്രത്തെ സിദ്ധ മന്ത്രങ്ങള്‍ എന്നു പറയും. ഇതു നിത്യേന ജപിക്കുന്നതു സര്‍വകാര്യവിജയങ്ങള്‍ക്കും  മന:ശാന്തിക്കും  ഉത്തമവും ആണ്.

1) ഓം ശ്രീ മഹാ ഗണപതെയെ നമ:

2) ഓം നമ:ശ്ശിവായ

3) ഓം നമോ നാരായണായ

4) ഓം നമോ ഭഗവതേ വാസു ദേവായ

5) ഹരി ഓം

6) ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

Related Posts