മന്ത്രങ്ങള്‍
ധാനാഭിവൃദ്ധി നല്‍കും ശ്ലോകം!

രാമനാമം ജപിക്കുകയെന്നതില്‍ പുണ്യം വേറെയില്ല. രാമനാമ ജപത്തിന്റെ മഹത്വം നമുക്ക്‌ ഏവര്‍ക്കും അറിവുള്ളതാണല്ലോ. ശ്രീരാമന്റെ വിശേഷപ്പെട്ട ശ്ലോകം ജപിക്കുകവഴി ദാരിദ്രം നീങ്ങി ജീവിതത്തില്‍ ധനാഭിവൃദ്ധിവരുമെന്നാണ് വിശ്വാസം.

ശ്ലോകം

ശ്രീരാമം സരസീരുഹാക്ഷമമലം ദുര്‍വ്വാങ്കുരശ്യാമളം

വിദ്യുത്‌കോടിനിഭപ്രഭാംബരധരം വീരാസനാധിഷ്ഠിതം

വാമാങ്കോപരി സംസ്ഥിതാം ജനകജാമാലിംഗ്യ താം ബാഹുനാ

തത്വം ചാപരപാണിനാ മുനിഗണാനാജ്ഞാപയന്തം ഭജേ

ഈ ശ്ലോകം 41 ദിവസം രണ്ടുനേരം വീതമാണ് ചൊല്ലേണ്ടത്. ഓരോ തവണയും എട്ടുതവണ ചൊല്ലണം.  ശ്രീരാമഭഗവാനെ മനസാസ്മരിച്ചുകൊണ്ട് ഈ ശ്ലോകം ചൊല്ലിയാല്‍ കടബാധ്യതകള്‍ മാറി ഐശ്വര്യം വന്നുചേരുമെന്നും ധനവര്‍ധനവുണ്ടാകുമെന്നും ഭാഗ്യം തെളിയുമെന്നുമാണ് വിശ്വാസം.

Related Posts