മന്ത്രങ്ങള്‍
നിത്യേന ശിവാഷ്ടകം ഇങ്ങനെ ജപിച്ചാല്‍

ശിവഭഗവാനെ എന്നും ഭക്തിയോടെ ഭജിച്ചാല്‍ എല്ലാ ദുഖങ്ങളില്‍നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഭഗവാന് ഏറെ പ്രിയങ്കരമായ ശിവാഷ്ടകം ജപിക്കുന്നത് ഐശ്വര്യത്തിനും ദുരിതശമനത്തിനും ഉത്തമമാണ്. എല്ലാ ദിവസവും ഇത് ജപിച്ചാല്‍ സര്‍വ്വൈശ്വര്യങ്ങളും കൈവരും. കഴിയുന്നത്ര ഇത് ദിവസവും ജപിക്കാന്‍ ശ്രമിച്ചു നോക്കൂ. ജീവിതത്തില്‍ നല്ലമാറ്റങ്ങള്‍ വന്നുചേരും. ജീവിതത്തില്‍ ഇപ്പോഴുള്ള ദുരിതങ്ങളെല്ലാം വിട്ടകലും.

പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം

ജഗന്നാഥനാഥം സദാനന്ദഭാജം

ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം

ശിവം ശങ്കരം ശംഭുമീശാനമീഡേ

ഗളേരുണ്ഡമാലം തനൗ സര്‍പ്പജാലം

മഹാകാലകാലം ഗണേശാദിപാലം

ജടാചൂടഗംഗോത്തരംഗൈര്‍വിശിഷ്യം

ശിവം ശങ്കരം ശംഭുമീശാനമീഡേ

മുദാമാകരം മണ്ഡനം മണ്ഡയന്തം

മഹാമണ്ഡലം ഭസ്മഭൂഷാധരം തം

അനാദിംയപാരം മഹാമോഹമാനം

ശിവം ശങ്കരം ശംഭുമീശാനമീഡേ

വടാധോനിവാസം മഹാട്ടാട്ടഹാസം

മഹാപാപനാശം സദാ സുപ്രകാശം

ഗിരീശം ഗണേശം സുരേശം മഹേശം

ശിവം ശങ്കരം ശംഭുമീശാനമീഡേ

ഗിരീന്ദ്രാത്മജാസംഗൃഹീതാര്‍ദ്ധദേഹം

ഗിരൗ സംസ്ഥിതം സര്‍വ്വദാസന്നിഗേഹം

പരബ്രഹ്മ ബ്രഹ്മാദിഭിര്‍വ്വന്ദ്യമാനം

ശിവം ശങ്കരം ശംഭുമീശാനമീഡേ

കപാലം ത്രിശൂലം കരാഭ്യാദധാനം

പദാംഭോജനമ്രായ കാമം ദധാനം

പലീവര്‍ഗയാനം സുരാണാം പ്രധാനം

ശിവം ശങ്കരം ശംഭുമീശാനമീഡേ

ശരച്ചന്ദ്രഗാത്രം ഗണാനന്ദപാത്രം

ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം

അപര്‍ണ്ണാകളത്രം സദാ സച്ചരിത്രം

ശിവം ശങ്കരം ശംഭുമീശാനമീഡേ

ഹരം സര്‍പ്പഹാരം ചിതാഭൂവിഹാരം

ഭവം വേദസാരം സദാ നിര്‍വ്വികാരം

ശ്മശാനേ വസന്തം മനോജം ദഹന്തം

ശിവം ശങ്കരം ശംഭുമീശാനമീഡേ

സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേഃ

പഠേത് സ്‌തോത്ര രത്‌നം വിഹാപ്രാപ്യരത്‌നം

സു പുത്രം സുധാന്യം സുമിത്രം കളത്രം

വിചിത്രഃ സമാരാധ്യ മോക്ഷം പ്രയാതി

Related Posts