സ്പെഷ്യല്‍
ഭാര്യാഭര്‍ത്തൃ ഐക്യത്തിന്

കുടുംബങ്ങളില്‍ എന്നും സന്തോഷവും സമാധാനവും നിലനില്‍ക്കണമെന്നാണ് നാം ഏവരും ആഗ്രഹിക്കുന്നത്. ദമ്പതിമാര്‍ക്കിടയില്‍ സൗന്ദര്യപിണക്കങ്ങളും പതിവാണ്. എന്നാല്‍, ചില ഘട്ടങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഉടലെടുക്കുന്ന കലഹം കുടുംബത്തിലെ സമാധാന അന്തരീക്ഷം എന്നന്നേക്കുമായി ഇല്ലാതാക്കും. ഇത്തരം സാഹചര്യത്തില്‍ ഉമാമഹേശ്വരപൂജയുടെയും പുഷ്പാഞ്ജലിയുടെയും പ്രാധാന്യം നാം മനസിലാക്കണമെന്ന് ആചാര്യന്മാര്‍ പറയുന്നത്.

വാസ്തുശാസ്ത്രപരമായ പിഴവുകള്‍, ജാതകത്തില്‍ ആറാം ഭാവാധിപരായി ശുക്രന്‍, ശനി, കേതു തുടങ്ങിയ ഗ്രഹങ്ങള്‍ നില്‍ക്കുന്നതും, കുജന്റെ (ചൊവ്വ) അനിഷ്ട ഭാവങ്ങളും ദമ്പതിമാര്‍ തമ്മിലുള്ള കലഹത്തിനും വേര്‍പിരിയലിനും കാരണമായി ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ദോഷപരിഹാരത്തിന് വിധിപ്രകാരമുള്ള കര്‍മ്മങ്ങള്‍ അനിവാര്യമെന്നും വിശ്വാസം.

ഉമാമഹേശ്വര പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലോ പാര്‍വ്വതിദേവിയുടെ പ്രതിഷ്ഠയുള്ള ശിവക്ഷേത്രങ്ങളിലോ ദര്‍ശനം നടത്തി ഉമാമഹേശ്വരപൂജ, പുഷ്പാഞ്ജലി നടത്തിയാല്‍ ദോഷപരിഹാരമെന്നും ആചാര്യ അഭിപ്രായം.

രാമായണം സുന്ദരകാണ്ഡം 32 മുതല്‍ 37 വരെയുള്ള ശ്ലോകങ്ങള്‍, സൗന്ദര്യലഹരിയിലെ ‘ഹരിസ്ത്വാമാരാധ്യം ‘ എന്നു തുടങ്ങുന്ന അഞ്ചാം ശ്ലോകം, ശ്രീമദ് ഭാഗവതത്തിലെ രുഗ്മിണീസ്വയംവരഭാഗം എന്നിവ തുടര്‍ച്ചയായി ദിവസവും പാരായണം ചെയ്യുന്നതും ഉത്തമഫലം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്ത്രീകള്‍ ഞായറാഴ്ച ഒരിക്കലുണുകഴിച്ച് തിങ്കളാഴ്ചകളില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തി വെള്ള നിവേദ്യം വാങ്ങി ഭക്ഷിക്കുന്നതും ഉത്തമം. ഏഴു തിങ്കളാഴ്ച വ്രതം നോക്കി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും മംഗളകരമെന്ന് ആചാര്യന്മാര്‍ പറയുന്നു.

Related Posts