സ്പെഷ്യല്‍
ശിവക്ഷേത്രത്തില്‍ 21 ദിവസം പിന്‍വിളക്ക് തെളിയിച്ചാല്‍

ദേവന്മാരുടെ ദേവനായ ശിവഭഗവാന്‍ സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനാണ്.ശിവഭഗവാനെ ആരാധിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല. ഏതു ദുര്‍ഘടമായ ദശാസന്ധിയെയും മറികടക്കാന്‍ ശിവഭഗവാനെ ധ്യാനിച്ചാല്‍ മാത്രം മതിയാകും. മന ശുദ്ധിയോടെ ഓം നമശിവായ എന്ന മൂലമന്ത്രം ഉരുവിടുമ്പോള്‍ നാം നിന്നോടൊപ്പമുണ്ട് എന്ന് മനസ്സിനെയും ശരീരത്തെയും ബോധ്യപ്പെടുത്തുകയും ഭഗവാന്റെ ദിവ്യമായ ആ ചൈതന്യത്തിന്റെ ആ ശക്തി അനുഭവിച്ച് അറിയുകയുമാണ് ചെയ്യുന്നത്.

ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ് ധാര’ ശിവഭഗവാന്റെ ശിരസ്സിനു മുകളില്‍ തൂക്കിയ പ്രത്യേക പാത്രത്തില്‍ സുഷിരമുണ്ടാക്കി മൂന്നു ദര്‍ഭം കൂട്ടിയുണ്ടാക്കിയ ചരടിലൂടെ ശിവഭഗവാന്റെ ശിരസ്സിലേയ്ക്ക് ധാര ഇറ്റുവീഴുന്നു. നല്ല ശുദ്ധജലമാണ് ഇതിനായി ഉപയോഗിക്കുന്നത്. ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക് കത്തിക്കുന്നത് അത്യുത്തമാണ്. പിന്‍വിളക്ക് പാര്‍വ്വതി ദേവിയായിട്ടാണ് കണക്കാക്കുന്നത്. 21 ദിവസം തുടര്‍ച്ചയായി പിന്‍വിളക്ക് തെളിയിച്ചാല്‍ പ്രണയസാഫല്യം ദാമ്പത്യ സൗഖ്യം കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസം.

ഭഗവാനു ധാര നടത്തുന്നത് സകല രോഗങ്ങളുടെയും പരിഹാരങ്ങള്‍ക്ക് ഉത്തമമാണെന്നാണ് വിശ്വാസം. ശിവഭഗവാനെ സന്തോഷിപ്പിക്കാന്‍ ധാര കഴിക്കുന്നത് ഉത്തമമാണ്. പിറന്നാള്‍ ദിനത്തില്‍ കഴിക്കാന്‍ കഴിയുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് ശിവഭഗവാന് ധാര. ധാര കഴിയ്ക്കുന്നതിനൊപ്പം മൃത്യജ്‌യഹോമവും പായസവും കഴിക്കണം. ശിവഭഗവാന്റെ ശിരസ്സിലേയ്ക്ക് ആണ് ഗംഗ ആദ്യം ഒഴുകി വീണത്. അതു കൊണ്ട് ധാര ജലം ഗംഗാതീര്‍ത്ഥമായിട്ട് കണക്കാക്കുന്നു.

അഗ്‌നി കൊണ്ട് ചൂടുപിടിച്ച് അവസ്ഥയിലാണ് ശിവഭഗവാന്റെ ശിരസ്സ്. ഭഗവാന്റെ ശിരസ്സിനെ തണുപ്പിക്കാനാണ് ധാര നടത്തുന്നത്. ധാര നടക്കുന്ന സമയം മുഴുവന്‍ പഞ്ചാക്ഷരി മന്ത്രം ജപിച്ച് ഭഗവാന്റെ ദര്‍ശനം നടത്തിയാല്‍ ആയുര്‍ആരോഗ്യം സൗഖ്യവും കുടുംബത്തില്‍ സന്തോഷവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം. സകല ദുരിതങ്ങളില്‍ നിന്നും മോക്ഷമാണ് ധാര നടത്തുന്നതിലൂടെ ഉണ്ടാകുന്നത്. ക്ഷീരധാര ഇളനീര്‍ ധാര തുടങ്ങിയ അഭിഷേകങ്ങളും ഭഗവാന് പ്രിയപ്പെട്ടതാണ് പാല്‍ ഇളനീര്‍ പനിനീര്‍ നെയ്യ് ഭസ്മം എണ്ണ തുടങ്ങിയവയൊക്കെ ഭഗവാന് പ്രിയപ്പെട്ട അഭിഷേകങ്ങളാണ്.

പാലാഭിഷേകവും ഇളനീര്‍ അഭിഷേകവും നടത്തിയാല്‍ വെറും വയറ്റില്‍ സേവിക്കുന്നത് ഉത്തമാണ്. പല ഉദരരോഗങ്ങള്‍ക്കും ഉത്തമാണ് പാലാഭിഷേകം. സന്താന സൗഭാഗ്യത്തിനും ഇളനീര്‍ അഭിഷേകം മനോ സുഖത്തിനും നെയ്യഭിഷേകം ഉദരരോഗശമനത്തിനും ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതിനും ബുദ്ധിഭ്രമം ഇല്ലാതാക്കുന്നതിനും അപസ്മാര ഇല്ലാതാക്കുന്നതിനും ഉത്തമാണ്.

പനീര്‍ അഭിഷേകം മനോ സൗഖ്യത്തിനും ഭസ്മാഭിഷേകം ശരീരസുഖത്തിനും എണ്ണായഭിഷേകം പാപനാശത്തിനും ഉത്തമാണ്. ശനിദശ കണ്ടകശനി ഏഴര ശനി തുടങ്ങിയ ദശാസന്ധിയില്‍ ശനിയാഴ്ച്ചകളില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഉത്തമാണ്.

Related Posts