മന്ത്രങ്ങള്‍
മാർച്ച് 4 ശനിപ്രദോഷം: ശിവഭഗവാനെ ഈ സ്‌തോത്രം കൊണ്ട് ഭജിച്ചാല്‍ | Pradosham

രാക്ഷസരാജനായ രാവണന്‍ രചിച്ചതാണ് ശിവതാണ്ഡവസ്‌തോത്രം. പ്രദോഷ ദിനത്തില്‍ ശിവതാണ്ഡവ സ്‌തോത്രം കൊണ്ട് ശിവ ഭജനം നടത്തുന്നവന് ദുരിതങ്ങളും വ്യാധികളും അകന്ന്, ശത്രു നാശവും ജീവിത വിജയവും കരസ്ഥമാകുമെന്നാണ് വിശ്വാസം. ഈ മാസത്തെ പ്രദോഷവ്രതം മാർച്ച് 4 ശനിയാഴ്ചയാണ്. ക്ഷിപ്ര പ്രസാദിയല്ലെങ്കിലും മഹാദേവന്റെ അനുഗ്രഹം ലഭിക്കുന്നവര്‍ക്ക് ഭഗവാന്‍ ഒരു കുറവും വരുത്തുകയില്ല.

ഒരിക്കല്‍ പുഷ്പകവിമാനത്തില്‍ ആകാശമാര്‍ഗ്ഗം സഞ്ചരിക്കുകയായിരുന്ന രാവണന്‍ കൈലാസത്തിന്റെ നേരെയെത്തുകയും കൈലാസത്തിന്റെ കാവല്‍ക്കാരനായ നന്ദികേശ്വരനാല്‍ തടയപ്പെടുകയും ചെയ്തു. സ്വന്തം ശക്തിയില്‍ അമിതവിശ്വാസംമൂലം അഹങ്കരിച്ചിരുന്ന രാവണന്‍ കൈലാസം എടുത്ത് അമ്മാനമാടാന്‍ ശ്രമിച്ചു. അതിനായി തന്റെ ഇരുപത് കൈകളും കൈലാസത്തിനു ചുവട്ടില്‍ ഉറപ്പിച്ചു, കൈലാസത്തെ ഉയര്‍ത്താന്‍ ശ്രമിക്കുകയും ആ അവസരത്തില്‍ പരമശിവന്‍ കാലിന്റെ തള്ളവിരലാല്‍ കൈലാസത്തെ താഴേക്ക് അമര്‍ത്തുകയും ചെയ്തു.

ഇരുപത് കൈകളും കൈലാസത്തിനു കീഴില്‍ ഞെരിഞ്ഞ രാവണന്‍ പ്രാണവേദനയാല്‍ തന്റെ അഹങ്കാരം തിരിച്ചറിഞ്ഞു രാവണന്‍ പരമശിവനെ പ്രീതിപ്പെടുത്താനായി ശിവതാണ്ഡവസ്‌തോത്രം ജപിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. സ്‌തോത്രജപത്തില്‍ സന്തുഷ്ടനായ മഹാദേവന്‍ വേഗത്തില്‍ രാവണനെ സ്വതന്ത്രനാക്കി, തന്റെ ആയുധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചന്ദ്രഹാസം എന്ന ദിവ്യായുധം രാവണനു നല്‍കി അനുഗ്രഹിച്ചു എന്ന് പുരാണങ്ങള്‍ പറയുന്നു.

അതിനാല്‍ ഈ സ്‌തോത്രം കൊണ്ട് പരമശിവനെ ഭജിക്കുന്നവരില്‍ ഭഗവാന്‍ ക്ഷിപ്രം സംപ്രീതനാകും എന്ന് കരുതപ്പെടുന്നു. പ്രദോഷ ദിനത്തില്‍ ശിവതാണ്ഡസ്‌തോത്രത്താല്‍ ഭഗവാനെ ഭജിക്കുന്നവര്‍ക്ക് ദുരിതങ്ങള്‍ അകലും എന്നാണ് വിശ്വാസം. സാധാരണക്കാര്‍ക്ക് ജപിക്കുവാന്‍ വളരെ പ്രയാസമുള്ളതാണ് ഈ സ്‌തോത്രം

ശിവതാണ്ഡവ സ്‌തോത്രം

ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡ മഡ്ഡ മഡ്ഡ മന്നിനാദവഡ്ഡമര്‍വ്വയം
ചകാരചണ്ഡതാണ്ഡവം തനോതു ന: ശിവ ശിവം

ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാനമൂര്‍ദ്ധനീ
ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമ

ധരാധരേന്ദ്രനന്ദിനീ വിലാസബന്ധു ബന്ധുര-
സ്ഫുരത് ദിഗന്ത സന്തതി പ്രമോദ മാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ദ്ധരാപദി
ക്വചിച്ചിദംബരേ മനോ വിനോദമേതു വസ്തുനി

ജടാഭുജംഗപിംഗളസ്ഫുരത്ഫണാമണിപ്രഭാ
കദംബകങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ
മദാന്ധ സിന്ധുരസ്ഫുരത്ത്വ ഗുത്തരീയമേദുരേ
മനോവിനോദമത്ഭുതം ബിഭര്‍ത്തു ഭൂതഭര്‍ത്തരി

സഹസ്രലോചനപ്രഭൃത്യ ശേഷലേഖശേഖര
പ്രസൂനധൂളിധോരണീ വിധൂര്‍സ്വരാംഘ്രിപീഠഭൂ:
ഭുജംഗരാജമാലയാ നിബദ്ധജാഡജൂഡക:
ശ്രിയേ ചിരായ ജായതാം ചകോരബന്ധുശേഖര:

ലലാടചത്വരജ്വലത് ധനഞ്ജയസ്ഫുലിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖര
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു ന:

കരാളഫാലപട്ടികാത് ധഗദ്ധഗദ്ധഗജ്ജ്വലാ
ധനഞ്ജയാഹുതീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക
പ്രകല്‍പ്പനൈകശില്‍പ്പിനി ത്രിലോചനേ മതിര്‍മമ:

നവീനമേഘമണ്ഡലീ നിരുദ്ധദുര്‍ദ്ധരസ്ഫുരത്
കുഹൂനിശീഥിനീതമ: പ്രബന്ധബന്ധുകന്ധര:
നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തിസിന്ധുര:
കലാനിധാനബന്ധുര: ശ്രിയം ജഗത്ദുരന്ധര:

പ്രഫുല്ല നീലപങ്കജപ്രപഞ്ച കാളിമഭ്രഭ
വലംബികണ്ഡകന്ധലീ രുചിപ്രബദ്ധകന്ധര
സ്മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ

അഗര്‍വ്വസര്‍വ്വമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ

ജയത്വദഭ്ര വിഭ്രമഭ്രമത്ഭുജംഗമശ്വസത്
വിനിര്‍ഗ്ഗമത് ക്രമസ്ഫുരത് കരാളഫാലഹവ്യവാട്
ധിമിത് ധിമിത് ധിമിത് ധനന്‍മൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവര്‍ത്തിത പ്രചണ്ഡതാണ്ഡവ: ശിവ:

ദൃഷദ്വിചിത്രതല്‍പ്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍-
ഗ്ഗരിഷ്ഠരത്‌നലോഷ്ഠയോ: സുഹൃദ്വിപക്ഷപക്ഷയോ
തൃണാരവിന്ദചക്ഷുഷോ: പ്രജാമഹീമഹേന്ദ്രയോ
സമ പ്രവര്‍ത്തികര്‍കദാ സദാശിവം ഭജാമ്യഹം

കദാ നിലിമ്പനിര്‍ഝരീ നികുഞ്ജകോടരേ വസന്‍
വിമുക്തദുര്‍മതിസ്സദാ ശിരസ്ഥമഞ്ജലിം വഹന്‍
വിലോലലോചനോല ലാമഫാലലഗ്‌നക:
ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യഹം

ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്തവം
പഠന്‍ സ്മരന്‍ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം.

Related Posts