സ്പെഷ്യല്‍
ശിവഭഗവാനെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍ എന്തും സാധ്യം!

നമ്മുടെ ജീവിതത്തില്‍ സര്‍വകാര്യങ്ങളിലും വിജയമുണ്ടാകാന്‍ വേണ്ടതു ശിവപ്രീതിയാണ്.  ആത്മാര്‍ത്ഥവുമായ പ്രാര്‍ഥനയ്ക്കു മുന്നില്‍ പ്രസാദിക്കുന്നയാളാണ് ഭഗവാന്‍ പരമശിവനെന്നാണു വിശ്വാസം. അതുമാത്രമല്ല, സദുദ്ദേശത്തോടെ ശരിയായ അനുഷ്ഠാനങ്ങളോടെ ആര് പൂജിച്ചാലും ഭഗവാന്‍ അവരുടെ ആഗ്രഹം സഫലമാക്കും എന്നും പറയപ്പെടുന്നു.

ശിവലിംഗത്തില്‍ ശുദ്ധമായ ജലം കൊണ്ട് അഭിഷേകം ചെയ്തും കൂവിളത്തില അര്‍പ്പിച്ചും ലളിതവും ആര്‍ക്കും ചെയ്യാവുന്നതുമായ കര്‍മ്മങ്ങളിലൂടെ ആരാധന നടത്തി ഭഗവാനെ പ്രസാദിപ്പിക്കാമെന്നു പുരാണങ്ങളില്‍ പറയുന്നു. മന്ത്രങ്ങളാലും അദ്ദേഹത്തെ പ്രീതിപ്പെടുത്താം. ശക്തി, സംരക്ഷണം, ധൈര്യം, ആരോഗ്യം, തൊഴില്‍, വിവാഹം ഇങ്ങനെ നിത്യജീവിതത്തിലെ എല്ലാ തലങ്ങളിലും നാം ആഗ്രഹിക്കുന്നതെന്തും ശിവന്‍ സഫലമാക്കും. കാരണം കൂടാതെ വിവാഹം താമസിക്കുന്നവര്‍ക്ക് അനുയോജ്യ ബന്ധം ലഭിക്കുന്നതിന് ശിവഭജനം ഉചിതമാണ്.

ആചാരാനുഷ്ഠാനങ്ങളോടെ ശിവ പൂജ ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളും ധ്യാനിച്ച് ജിപിക്കാനുള്ള മന്ത്രങ്ങളാണു താഴെ പറയുന്നത്.

ശിവമന്ത്രങ്ങള്‍

ഹൃദയം: ഓം ഹ്രം ഹൃദയായ നമ
ശിരസ്: ഓം ഹ്രിം ശിരസേ സ്വാഹ
ജട( മുടി): ഓം ഹൂം ശിഖയായേ വഷത്
തോജോ വലയം: ഓം ഹ്രെം കവചായ് ഹും
കണ്ണുകള്‍: ഓം ഹ്രൗം നേത്രത്രയായ് വൗഷത് ശിവ
കൈകള്‍: ഓം ഹ്രാ അസ്‌ത്രേയ ഭട്ട്

ഈ മന്ത്രജപത്തിനുശേഷം, ശിവന്റെ പഞ്ചമുഖങ്ങളെ സൂചിപ്പിക്കുന്ന അന്തര്‍ ഭാവങ്ങളെ ആരാധിക്കണം. അതിങ്ങനെയാണ് 

ഓം ഹ്രം സദ്യോജാതായ നമ
ഓം ഹ്രീം വാമദേവായ നമ
ഓം ഹൂം അഘോരായ നമ
ഓം ഹ്രെം തത്പുരുഷായ നമ
ഓം ഹ്രൗം ഈശാനായ നമ

Related Posts