പ്രദോഷവ്രതദിനമായ ഏപ്രില്‍ 2 ന് വൈകിട്ടു ശിവഭഗവാനെ പ്രാര്‍ഥിക്കുന്നത് ഉത്തമമാണ്. ശിവപഞ്ചാക്ഷരി സ്തോത്രം ജപിച്ചുകൊണ്ട് ഭഗവാനെ പ്രാര്‍ഥിക്കുന്നത് ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം. ശിവക്ഷേത്രദര്‍ശനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് വീട്ടിലിരുന്നു ശുദ്ധവൃത്തിയോടുകൂടി ഈ സ്തോത്രം ജപിക്കാവുന്നതാണ്.
ശിവപഞ്ചാക്ഷരി സ്‌തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്‌മൈ നകാരായ നമഃ ശിവായ
മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്‌മൈ മകാരായ നമഃ ശിവായ
ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്‌മൈ ശികാരായ നമഃ ശിവായ
വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്‌മൈ വകാരായ നമഃ ശിവായ
യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്‌മൈ യകാരായ നമഃ ശിവായ