സ്പെഷ്യല്‍
ഞായറാഴ്ചയും തിരുവാതിരയും; ഇന്ന് ശിവഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍

പൂജാ വല്ലഭന്‍

ഇന്ന് (നവംബര്‍ 13, 2022) ഞായറാഴ്ചയും തിരുവാതിരയും ചേര്‍ന്ന അത്യപൂര്‍വമായ ദിനമാണ്. ശിവഭജനത്തിന് ഏറ്റവും ഉത്തമമായ ദിനം. ഈ ദിനത്തില്‍ ശിവ ഭഗവാനോടൊപ്പം പാര്‍വതിദേവിയേയും ഭജിക്കുന്നത് അത്യുത്തമമാണ്.

അനേകം ദുഷ് ചിന്തകളും വിഷമങ്ങളും നിറഞ്ഞ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്ന അത്ഭുതമന്ത്രമായ’ഓം നമഃ ശിവായ’ ഇന്ന് കഴിയുന്നത്ര ജപിക്കണം. ശിവനെ നമിക്കുന്നു എന്ന് അര്‍ഥമാക്കുന്ന ഈ പഞ്ചാക്ഷരി നാമത്തില്‍ പ്രപഞ്ച ശക്തി മുഴുവനായും അടങ്ങിയിരിക്കുന്നു എന്നാണ് വിശ്വാസം.

ശിവഭഗവാന്‍ തന്നെയാണ് പഞ്ചഭൂതങ്ങളായ ഭൂമി,ജലം, അഗ്‌നി, വായു, ആകാശം എന്ന്കരുതപ്പെടുന്നതിനാല്‍ ഒരേ സമയം ഈ മന്ത്രത്തിലൂടെ എല്ലാ പഞ്ചഭൂതങ്ങളെയും വന്ദിക്കുന്നു എന്നത് ഇതിന്റെ ഒരു വലിയ പ്രത്യേകതയായാണ് കരുതപ്പെടുന്നത്.

ഏറെ ശുദ്ധിയോടെ ചൊല്ലേണ്ട മന്ത്രമാണ് ഇത്. ഓം എന്ന വാക്ക് ഉപയോഗിക്കുന്നതിനാല്‍ ശരീരശുദ്ധിയുംമനഃശുദ്ധിയും പ്രധാനമാണ്. എല്ലാ ശുദ്ധികളോടെയും ഈ മന്ത്രം ജപിച്ചാല്‍ ഫലം ഇരട്ടിയാകുമെന്നാണ് വിശ്വാസം.

ശിവപാര്‍വതിമാരുടെ അനുഗ്രഹം ഒരേ പോലെ ലഭിക്കാന്‍ ഇന്ന് അര്‍ദ്ധനാരീശ്വര സ്‌തോത്രം ജപിക്കാവന്നതാണ്. ഈ സ്‌തോത്രം ജപിക്കുന്ന അവിവാഹിതര്‍ക്ക് ക്ഷിപ്രം വിവാഹ ഭാഗ്യമുണ്ടാകുമെന്നും വിവാഹിതരുടെ ദാമ്പത്യജീവിതം ഐശ്വര്യപ്രദമാകുമെന്നുമാണ് വിശ്വാസം.

അര്‍ദ്ധനാരീശ്വര സ്‌തോത്രം

ചാമ്പേയ ഗൗരാര്‍ദ്ധശരീരകായൈ
കര്‍പ്പൂര ഗൗരാര്‍ദ്ധശരീരകായ,
ധമ്മില്ലകായൈ ച ജടാധരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 1

കസ്തൂരികാകുങ്കുമചര്‍ച്ചിതായൈ
ചിതാരജ:പുഞ്ജ വിചര്‍ച്ചിതായ
കൃതസ്മരായൈ വികൃതസ്മരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 2

ഝണത്ക്വണത്കങ്കണ നൂപുരായൈ
പാദബ്ജരാജത് ഫണിനൂപുരായൈ,
ഹേമാംഗദായൈ ഭുജഗാംഗദായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 3

വിശാലനീലോത്പലലോചനായൈ
വികാസിപങ്കേരുഹലോചനായ,
സമേക്ഷണായൈ വിഷമേക്ഷണായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 4

മന്ദാരമാലാകലിതാലകായൈ
കപാലമാലാങ്കിതകന്ധരായ,
ദിവ്വ്യാംബരായൈ ച ദിഗംബരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 5

അംഭോധരശ്യാമള കുന്തളായൈ
തഡിത്പ്രഭാ താമ്രജടാധരായ,
നിരീശ്വരായൈ നിഖിലേശ്വരായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 6

പ്രപഞ്ചസൃഷ്ട്യുന്മുഖലാസ്യകായൈ
സമസ്തസംഹാരകതാണ്ഡവായ,
ജഗജ്ജനജഗദേകപിത്രൈ
നമഃശ്ശിവായൈ ച നമശ്ശിവായഃ 7

പ്രദീപ്തരത്‌നോജ്വല കുണ്ഡലായൈ
സ്ഫുരന്‍ മഹാപന്നഗ ഭൂഷണായ,
ശിവാന്വിതായൈ ച ശിവാന്വിതായ
നമഃശ്ശിവായൈ ച നമശ്ശിവായഃ 8

14.5ഫലശ്രുതിഃ
ഏതത് പഠേദഷ്ടകമിഷ്ടദം യോ
ഭക്ത്യാ സ മാന്യോ ഭുവി ദീര്‍ഘജീവ
പ്രാപ്‌നോതി സൗഭാഗ്യമനന്തകാലം
ഭൂയാത്സദാ തസ്യ സമസ്തസിദ്ധിഃ

 

 

Related Posts