മന്ത്രങ്ങള്‍
ശത്രുബാധ ഒഴിയാന്‍

മഹിഷമര്‍ദ്ദിനിയന്ത്രം ധരിച്ചാല്‍ ശത്രുബാധയില്‍ നിന്നും ഭൂതപ്രേതാദികളില്‍ നിന്നും മോചനമെന്ന് ആചാര്യന്മാര്‍ പറയുന്നു. അപസ്മാരബാധയും ഗ്രഹദോഷങ്ങളും ഒഴിയാന്‍ മഹിഷമര്‍ദ്ദിനിയന്ത്രം ധരിക്കണമെന്നും വിശ്വാസമുണ്ട്.

രാശിചക്രം സമാലിഖ്യ തന്മദ്ധ്യേ ഭുവനേശ്വരീം
സാധ്യയുക്താം ച ഖണ്‌ഡേഷു മേഷാദിഷു യഥാക്രമം
‘ മൃത്യോസ്തുല്യ ‘മനോര്‍വ്വര്‍ണ്ണാന്‍ സപ്ത സപ്ത വിഭജ്യച
സുത്രാഗ്രേഷുച സര്‍വ്വേഷു ബഹി: ശുലാംസ്തഥൈവച

പന്ത്രണ്ടുകള്ളികളായി രാശിചക്രം വരയ്ക്കുക. രേഖാഗ്രങ്ങള്‍ എല്ലാം പുറത്തേക്ക് പുറപ്പെടുവിച്ച്  ഓരോ ശൂലം ഉണ്ടാക്കുക.
മദ്ധ്യേത്തില്‍ ഹ്രീം എന്നും അതിന് ചുറ്റുമായി സാദ്ധ്യനാമവും എഴുതുക. പിന്നെ മേടം മുതല്‍ ഓരോ രാശിപദത്തിലും ഏഴേഴക്ഷരം വീതം ‘മൃത്യോസ്തുല്യം’ എന്ന മഹിഷമര്‍ദ്ദിനീമന്ത്രം ശ്ലോകവും എഴുതണം.

മൃത്യോസ്തുല്യം ത്രിലോകീം ഗ്രസിതു മതിരസാന്നി: സൃതാ: കിംനുജിഹ്വാ:
കിംവാകൃഷ്ണാം ഘ്രി പത്മദ്യുതിഭിരരുണിതാ വിഷ്‌കപദ്യാ പദവ്യ:
പ്രാപ്താസന്ധ്യാ സ്മരാരേ സ്വയമുതനുതി ഭിസ്തിസ്ര ഇത്യുഹ്യമാനാ
ദേവൈര്‍ദ്ദേവ്യാസ്ത്രിശൂലക്ഷതമഹിഷ ജൂഷോ രക്തധാരാ ജയന്തി

Related Posts