മന്ത്രങ്ങള്‍
ഇത്തവണത്ത ശനിജയന്തി ദിനത്തില്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍

ശനിയുടെ അപഹാരകാലഘട്ടമെന്നത് ജീവിതത്തിന്റെ എല്ലാമേഖലകളിലും തിരിച്ചടിയുണ്ടാകുന്ന കാലമാണ്. ഇക്കാലത്ത് ശനീശ്വരനെയോ അയ്യപ്പസ്വാമിയേയോ ഭജിക്കുകവഴി ശനിദോഷങ്ങള്‍ അകലുമെന്നാണ് വിശ്വാസം. ശനിദോഷകാലത്ത് കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം, മനപ്രയാസം എന്നിവയെല്ലാം സംഭവിച്ചേക്കാം.

ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിച്ചാല്‍ തൊഴില്‍രംഗത്തെ പ്രതികൂലമായി ബാധിക്കും. ശനിയാഴ്ചദിവസങ്ങളില്‍ ശനിദോഷം ഒഴിയുന്നതിനായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നത് നല്ലതാണെങ്കിലും ശനിജയന്തി ദിനത്തില്‍ നടത്തുന്ന പ്രാര്‍ഥനയ്ക്ക് ഫലമേറുമെന്നാണ് വിശ്വാസം.

വൈശാഖമാസത്തിലെ അമാവാസിനാളിലാണ് ശനിദേവന്‍ ജനിച്ചത്. ഈ ദിവസത്തെ ശനി അമാവാസിയെന്നാണ് അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ ശനിജയന്തി മെയ് 30നാണ്.

ഇന്നേദിവസം ശനിദേവനെ പ്രാര്‍ഥിച്ചാല്‍ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നിവയുടെ ദോഷങ്ങള്‍ കുറയുമെന്നാണ് വിശ്വാസം. ഇന്നേ ദിവസം രാവിലെ നവഗ്രഹസോത്രം ജപിക്കുന്നതും നവഗ്രഹക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ ദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ഈ ദിവസം കഴിവതും ശനീശ്വരസ്തോത്രം വ്രതശുദ്ധിയോടെ ജപിക്കുന്നത് നല്ലഫലങ്ങള്‍ നല്‍കും.

ശനീശ്വരസ്തോത്രം

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

 

 

Related Posts