
ശനിദോഷത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ ചെയ്യേണ്ടത്
ജീവിതത്തിന്റെ സമസ്ത മേഖലകളിലും തിരിച്ചടി നേരിടുന്ന ഒരു സമയമാണ് ശനിയുടെ അപഹാര കാലം. ശനിദോഷം. അഷ്ടമശ്ശനി, കണ്ടകശ്ശനി, ഏഴരശ്ശനി എന്നിങ്ങനെ ഏതെങ്കിലും വിധത്തില്‍ ശനി ബാധയേല്ക്കാത്തവര്‍ വിരളമാണ്. ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. ജ്യോതിഷപ്രകാരം സൂര്യനാണ് പ്രാണന്‍. സൂര്യന്‍ പ്രാണനായി ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിനെ പഞ്ചവായുക്കളാക്കി ശരീരത്തെ നിലനിര്‍ത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും സൂര്യന്റെ മകനായ ശനിയാണ്. അതുകൊണ്ടാണ് ശനിയെ ആയുര്‍കാരകനായി കരുതുന്നത്. ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതിനെയാണ് കണ്ടകശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. ശനിബാധയുടെ തീക്ഷ്ണത കുറയ്ക്കാന്‍ ഈ വഴിപാടുകള്‍ ഫലപ്രദമാണെന്ന് ജ്യോതിഷപണ്ഢിതര്‍ പറയുന്നു.
1. ഇന്ദ്രനീലം ഇരുമ്പുമോതിരത്തില്‍ കെട്ടിച്ച് ധരിക്കുന്നത് ശനി ദോഷം കുറയ്ക്കാന്‍ സഹായിക്കും
2. താമസിക്കുന്ന വീട്ടില്‍ നീലതാമര വളര്‍ത്തുന്നത് നടത്തുക
3. ശാസ്താവിനു നീലപട്ട് സമര്‍പ്പിക്കുക
4. നീലപൂക്കള്‍ കൊണ്ട് ശാസ്താവിനേയും ശനീശ്വരനേയും പൂജിക്കുക.
5. മൃത്യുഞ്ജയഹോമം നടത്തുക
6. പലഹാരങ്ങള്‍ക്കു മീതെ കടുകെണ്ണയൊഴിച്ച് കാക്കകള്‍ക്കും നായ്ക്കള്‍ക്കും കൊടുക്കുക.
7. ശനിയാഴ്ച ഒരിക്കലോ, ഉപവാസം അനുഷ്ഠിക്കുസ
8. ശാസ്താക്ഷേത്രങ്ങളില്‍ ശനിയാഴ്ച എള്ളെണ്ണ നല്‍കുക.
9. ശനിയാഴ്ചകളില്‍ സര്‍പ്പകാവില്‍ സര്‍പ്പങ്ങള്‍ക്ക് പാലും നൂറും ചെയ്യുക.
10. ശനിയാഴ്ചകളില്‍ ശാസ്താസഹസ്രനാമം, ശനി അഷ്ടോത്തരശതം ചൊല്ലുക.
11. ശാസ്തവിന് ആദ്യത്തെ ശനിയാഴ്ച നീരാഞ്ജനം ചെയ്യുക.
12. എല്ലാ ശനിയാഴ്ചയും എള്ളുതിരി കത്തിക്കുക.
13. ഓം ശനൈശ്ചരായ നമ: എന്ന ശനിമന്ത്രം 108 തവണ ദിവസവും ജപിക്കുക.
മുകളില്‍ പറഞ്ഞ അവരവര്‍ക്ക് ആവുന്ന പരിഹാരങ്ങള്‍ കണ്ടകശനി, ഏഴരശനി, അഷ്ടമശനി തുടങ്ങിയ ദോഷങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ചെയ്യണം. അതുപോലെ ശനിദശ, ശനിയുടെ അപഹാരം, ഛിദ്രം തുടങ്ങിയ നടക്കുന്നവരും പരിഹാരങ്ങള്‍ ചെയ്യണം.