നക്ഷത്രവിചാരം
സെപ്റ്റംബര്‍മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം; ദോഷപരിഹാരങ്ങള്‍ സഹിതം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): മാസത്തിലെ ആദ്യ രണ്ടാഴ്ച സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ പ്രയാസങ്ങളുണ്ടാകും, ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സന്താനങ്ങളുടെ അസുഖങ്ങളാല്‍ മനസിന് ക്ലേശമുണ്ടാകും, അയല്‍വാസികളുമായി രമ്യതയില്‍ വര്‍ത്തിക്കും. മാസം പകുതിക്കു ശേഷം സര്‍ക്കാര്‍ ആനുകൂല്യം, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച, ബന്ധുജനങ്ങളുമായി ചേര്‍ച്ച, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സഹോദരങ്ങളുടെ മക്കളുടെ വിവാഹകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കും. ദോഷപരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2): മാസത്തിലെ ആദ്യ രണ്ടാഴ്ച ക്ലേശാനുഭവങ്ങളുണ്ടാകും, ഏതു കാര്യത്തിനു തുടക്കമിട്ടാലും ആദ്യം തടസങ്ങളുണ്ടാകുമെങ്കിലും ഈശ്വരപ്രാര്‍ഥനകളാല്‍ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ സാധിക്കും. വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം. ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.തൊഴിലിടങ്ങളില്‍ സമ്മര്‍ദം വര്‍ധിക്കും. മാസം പകുതിക്കു ശേഷം കാര്യങ്ങള്‍ അനുകൂലമാകും.സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കും, മാതുലന്മാരാല്‍ സഹായം ഉണ്ടാകും. ബന്ധുജനങ്ങളുമായി അകല്‍ച്ചയുണ്ടാകാം. ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് ധാര.

മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4): മാസത്തിലെ ആദ്യ രണ്ടാഴ്ച എല്ലാക്കാര്യങ്ങളിലും ജയം. സാമ്പത്തികനേട്ടം, അംഗീകാരം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം എന്നിവയുണ്ടാകും, ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും, മാസം പകുതിയോടെ ക്ലേശാനുഭവങ്ങളുണ്ടാകും, ഈശ്വര പ്രാര്‍ഥനകളാല്‍ എല്ലാ ബുദ്ധിമുട്ടുകളെയും പരിഹരിക്കാന്‍ സാധിക്കും, സര്‍ക്കാര്‍ ശിക്ഷണ നടപടികളുണ്ടാകാതെ ശ്രദ്ധിക്കണം, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്. ദോഷപരിഹാരം: ദേവി ക്ഷേത്രത്തില്‍ വഴിപാട്.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): ഉന്നതാധികാരികളുടെ അപ്രീതിക്ക് പാത്രമാകാതെ ശ്രദ്ധിക്കണം, പുതിയ സൗഹൃദങ്ങള്‍ നേട്ടങ്ങള്‍ കൊണ്ടുവരുമെങ്കിലും പുനരാലോചനകള്‍ വേണ്ടതായി വരും, സാമ്പത്തിക പ്രയാസങ്ങളില്‍ നിന്നും മോചനമുണ്ടാകും. മാസം പകുതിക്കു ശേഷം സര്‍ക്കാരില്‍ നിന്നും ആനുകൂല്യം, സാമ്പത്തികനേട്ടം, ബന്ധുജനങ്ങളില്‍ നിന്നും നേട്ടം, പിതാവിന്റെ കാര്യത്തില്‍ ആശങ്ക, പുതിയ സംരംഭങ്ങള്‍ക്ക് സുഹൃത്തുക്കളുമായി ചേര്‍ന്ന് തുടക്കം, സന്താനങ്ങളില്‍ നിന്നും നേട്ടം എന്നിവ പ്രതീക്ഷിക്കാം. ദോഷപരിഹാരം: ദേവി ക്ഷേത്രത്തില്‍ വഴിപാട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): കാര്‍ഷിക രംഗത്ത് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, സര്‍ക്കാര്‍തലത്തില്‍ താത്കാലിക ജോലി, വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ശാസ്ത്ര വിഷയങ്ങളില്‍ താത്പര്യം വര്‍ധിക്കും, അശ്രാന്ത പരിശ്രമത്താല്‍ ഏറ്റെടുത്ത ജോലികള്‍ കൃത്യസമയത്തു തന്നെ തീര്‍ക്കുന്നതിനു സാധിക്കും, വിശേഷപ്പെട്ട ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങും. മാസം പകുതിക്കു ശേഷം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശനം, ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നത, വിവാദം, കലഹം എന്നിവയുണ്ടാകാം. ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് ധാര.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): സാമ്പത്തിക കാര്യങ്ങളില്‍ സുഹൃത്തുക്കളില്‍ നിന്നും സഹായം ഉണ്ടാകും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, പിതാവിനാല്‍ മാനസിക വിഷമം ഉണ്ടാകും, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവം, ബന്ധുജനങ്ങളുടെ കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും, ശാസ്ത്ര വിഷയങ്ങളില്‍ അറിവ് വര്‍ധിക്കും, വാഹനം മാറ്റി വാങ്ങും, സാമ്പത്തിക നിക്ഷേപ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, മാസം പകുതിക്കു ശേഷം തടസങ്ങള്‍ മാറി വരുന്നതായി അനുഭവപ്പെടും, ഈശ്വരാനുഗ്രഹത്താല്‍ എല്ലാ പ്രതിസന്ധികളെയും മറികടക്കും. ദോഷപരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): ഭാഗ്യാനുഭവങ്ങളുടെ കാലമാണ്, നവദമ്പതികള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും, വിദേശത്ത് നിന്നും ജീവിതപങ്കാളി അവധിയാഘോഷത്തിനായി നാട്ടിലെത്തും, സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ വേണം, വാഹനം മാറ്റി വാങ്ങും, ബന്ധുക്കളുമായുള്ള അഭിപ്രായ ഭിന്നതകള്‍ രമ്യമായി പരിഹരിക്കും, വിവാദ വിഷയങ്ങളില്‍ ചെന്നു ചാടരുത്, സംഗീത മേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ കൈവരും, പിതൃതുല്യരില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും, സമൂഹത്തില്‍ ഉന്നത സ്ഥാനം ലഭിക്കും. ദോഷപരിഹാരം: നരസിംഹസ്വാമിക്ക് വഴിപാട്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): തൊഴിലില്‍ സ്ഥിരതയും വരുമാന വര്‍ധനവും ഉണ്ടാകും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുള്ള വഴികള്‍ തെളിഞ്ഞു വരും, നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുള്ള സമയം മാറി ഗുണാനുഭവങ്ങള്‍ വരും, മത്സരവിജയം നേടും, ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും, യാത്രകള്‍ അടിക്കടി നടത്തേണ്ടതായി വരും, മാസം പകുതിയോടെ ഗുണഫലങ്ങള്‍ വര്‍ധിക്കും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ക്കു തുടക്കമിടും.ദോഷപരിഹാരം: ശാസ്താവിന് നീരാജനം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, വിവാഹം നടക്കും, ബന്ധുബലം വര്‍ധിക്കും, ജീവിതപങ്കാളിയുടെ പിന്തുണ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ കീഴടക്കുന്നതിന് പ്രാപ്തനാക്കും, വാഹനയോഗം ഉണ്ട്, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, പിതൃതുല്യരില്‍ നിന്നും ക്ലേശകരമായ അനുഭവങ്ങളുണ്ടാകാം, വിശിഷ്ടങ്ങളായ ക്ഷേത്രങ്ങളില്‍ കുടുംബസമേതം ദര്‍ശനം നടത്തും, മാസം പകുതിക്കു ശേഷം ഗുണഫലങ്ങള്‍ വര്‍ധിക്കും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം. ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം, വിദേശത്തുള്ളവര്‍ അവധിയാഘോഷത്തിന് നാട്ടിലെത്തും, അനാവശ്യ അലച്ചിലുകള്‍ ഉണ്ടാകും, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോള്‍ ജാഗ്രത പുലര്‍ത്തണം, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, സന്താനങ്ങളാല്‍ പലവിധ നന്മകളും ഉണ്ടാകും, ഭൂമി ലാഭം ഉണ്ടാകും, സാഹിത്യകാരന്മാര്‍ക്ക് അംഗീകാരം, പിതൃതുല്യര്‍ക്ക് ആരോഗ്യപ്രശ്നം, ആശുപത്രി ചെലവ് വര്‍ധിക്കല്‍ എന്നിവയുണ്ടാകും, ബന്ധുമിത്രാദികളുടെ വിവാഹക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കും. ദോഷപരിഹാരം : ശിവങ്കല്‍ പിന്‍വിളക്ക് ധാര.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം, ആരോഗ്യപ്രശ്നങ്ങളുണ്ടാകും, ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നത, സാമ്പത്തിക പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും, ലോണ്‍, ചിട്ടി എന്നിവയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ കൈവരും, സഹോദരങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ഉണ്ടാകും, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം, കുടുംബക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കു നേതൃത്വം നല്‍കും. ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് ധാര.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): കായികതാരങ്ങള്‍ക്ക് കൈനിറയെ അവസരങ്ങളുണ്ടാകും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, സാമ്പത്തിക ചെലവ് വര്‍ധിക്കും, അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം, മാസം പകുതിക്കു ശേഷം ക്ലേശകരമായ അനുഭവങ്ങളുണ്ടാകുമെങ്കിലും ഈശ്വരാനുഗ്രഹത്താല്‍ എല്ലാ പ്രതിസന്ധികളെയും മറി കടക്കാന്‍ സാധിക്കും, സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും, പഠനത്തോടനുബന്ധിച്ച് തൊഴില്‍ ലഭിക്കും, വാഹനം വാങ്ങും, ഗൃഹനിര്‍മാണം പുനരാരംഭിക്കും. ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

Related Posts