മന്ത്രങ്ങള്‍
ഈ മന്ത്രം ജപിച്ച് ശിവനെ ഭജിച്ചാല്‍

സര്‍വ്വപാപശമനത്തിനായി മൂന്ന് നേരങ്ങളിലും ജപിക്കാവുന്ന ശിവമന്ത്രമാണ് സര്‍വ്വപാപനിവാരണ മന്ത്രം (ത്രികാല ജപം). മനപൂര്‍വം പാപം ചെയ്തതിനുളള പരിഹാരമല്ലിത്. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്കുള്ള പരിഹാരമാണിത്.

ഈ സര്‍വ്വപാപനിവാരണമന്ത്രം പൂജാമുറിയില്‍ നെയ്വിളക്ക് കൊളുത്തിവെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ജപിക്കണം. ജപവേളയില്‍ കറുത്ത വസ്ത്രം ധരിക്കുന്നത് അത്യുത്തമം ആകുന്നു. തിങ്കളാഴ്ച, പ്രദോഷം, ശിവരാത്രി, തിരുവാതിര എന്നീ ദിവസങ്ങളിലൊന്നില്‍ ഈ മന്ത്രങ്ങള്‍ ജപിക്കുന്നത് അതീവ ഫലപ്രദമായി കണ്ടുവരുന്നു.

 പ്രഭാതത്തില്‍ ജപിക്കുന്ന മന്ത്രം (108 ഉരു ജപിക്കണം)

‘ ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിര്‍മ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ:ശിവായ’

മദ്ധ്യാഹ്നത്തില്‍ ജപിക്കുന്ന മന്ത്രം (ഇത് 108 ഉരു ജപിക്കണം)

‘ഓം വേദമാര്‍ഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്‌നയേ നമ:ശിവായ’

സന്ധ്യാനേരത്ത് ജപിക്കുന്ന മന്ത്രം (ഇത് 312 ഉരു ജപിക്കണം)

ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ:’

Related Posts