സ്പെഷ്യല്‍
സങ്കടഹര ചതുര്‍ഥി; സകലദുഖങ്ങളും ഒഴിയാന്‍ നാളെ ചെയ്യേണ്ടത്

ഓരോ മനുഷ്യന്റെയും മനസ്സിനെയും ശരീരത്തെയും വാക്കിനെയും പ്രവര്‍ത്തിയെയും നേര്‍വഴിക്ക് നയിക്കുവാന്‍ വേണ്ടി ചിട്ടപ്രകാരം ദൈവത്തെ ആരാധിക്കുക എന്നതുതന്നെയാണ് വ്രതങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഓരോ ദേവതകളെയും പ്രീതിപ്പെടുത്തുവാന്‍ അനുഷ്ഠിക്കുന്ന ഓരോ വ്രതങ്ങള്‍ ഉണ്ട്.

അവയില്‍ തന്നെ പ്രധാനമായും ഗണപതി പ്രീതിക്കായി ആചരിക്കുന്ന വ്രതങ്ങളാണ് ചതുർഥി വ്രതങ്ങൾ . കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും ആചരിക്കുന്ന ഈ ഗാണപതി വ്രതങ്ങൾ മാസത്തിലെ രണ്ടു ചതുർഥികളിലും അനുഷ്ഠിക്കാവുന്നതാണ്.

എല്ലാ മാസങ്ങളിലുമുള്ള ശുക്ലപക്ഷത്തിന്‍റെ നാലാം ദിവസം വിനായകചതുർഥിയും, കൃഷ്ണ പക്ഷത്തിന്‍റെ നാലാം ദിവസം സങ്കടഹര ചതുർഥിയുമാണ്. വളരെ വിശേഷപെട്ട ഫലങ്ങളാണ് ഈ രണ്ട് വ്രതനുഷ്ടാനങ്ങളും നൽകുന്നത്. സങ്കടഹര ചതുര്‍ത്ഥി ദിവസം സൂര്യോദയം മുതൽ ചന്ദ്രോദയം വരെയുള്ള വ്രതം ഗണേശഭഗവാന് വളരെ പ്രിയപ്പെട്ടതും സങ്കട, ദുരിത നിവാരണത്തിന് വിശിഷ്ടവുമാണ്. സങ്കടഹര ചതുർത്ഥി പൂജ ഭവിഷ്യപുരാണത്തിലും നരസിംഹപുരാണത്തിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

2022 ജനുവരി 21 വെള്ളിയാഴ്ച, അതായത് നാളെയാണ് ഈ മാസത്തെ സങ്കടഹര ചതുർഥി വരുന്നത്. ഈ ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാന്‍ വീഡിയോ കാണുക:

Fasting from sunrise to moonrise on the ‘sankadahara Chaturthi’ day is very ideal to please Lord Ganesha and for relieving sorrow and misery. Sankadahara Chaturthi Pooja is mentioned in Bhavishya Purana and Narasimha Purana.

Related Posts