പൈതൃകം
വൈശാഖമാസം വീടുകളിലെ സഹസ്രനാമാര്‍ച്ചനയ്ക്ക് മികച്ച പിന്തുണ

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പരിചാരക സമിതിയുടെ ആഹ്വാന പ്രകാരം വൈശാഖമാസത്തില്‍ വീടുകളില്‍ നടത്തുന്ന സഹസ്രനാമാര്‍ച്ചനയ്ക്ക് മികച്ച പിന്തുണ. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഭക്തരാണ് വീടുകളില്‍ വിളക്ക് തെളിയിച്ച് സഹസ്രനാമാര്‍ച്ചനയില്‍ പങ്കെടുക്കുന്നത്.

കോവിഡ് മഹാമാരിയെ എതിരിടാന്‍ പാരമ്പര്യ പരിചാരക സമിതി അംഗങ്ങള്‍ പുണ്യമാസമായ വൈശാഖ മാസത്തില്‍ രാവിലെ 10 മണിക്ക് വിളക്ക് തെളിയിച്ച് സഹസ്രനാമം ചൊല്ലാന്‍ തീരുമാനിച്ചിരുന്നു.

ഇതോടൊപ്പം എല്ലാ ഭക്തജന സംഘടനകളും, ഭക്തജനങ്ങളും വീടുകളിലും സ്ഥാപനങ്ങളിലും വിളക്ക് തെളിയിച്ച് 10 മണിക്ക് സഹസ്രനാമം ചൊല്ലാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി പ്രസിഡന്റ് ക്ഷേത്രം തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടും സെക്രട്ടറി കീഴേടം രാമന്‍ നമ്പൂതിരിയും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ ലോകമെങ്ങുമുള്ള ഭക്തരുടെ പിന്തുണയാണ് ലഭിക്കുന്നത്. വൈശാഖമാസത്തില്‍ നാമജപത്തിന്റെ പ്രധാന്യത്തെക്കുറിച്ച് തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് പറയുന്നത് കേള്‍ക്കാന്‍ ഈ വീഡിയോ കാണുക:

Related Posts