മന്ത്രങ്ങള്‍
ഇങ്ങനെ സഹസ്രനാമം ജപിക്കുമ്പോഴുണ്ടാകുന്ന പ്രത്യക്ഷാനുഭവം

ദേവതകളുടെ ആയിരം പേരുകളാണ് സഹസ്രനാമം എന്ന് അറിയപ്പെടുന്നത്. വിഷ്ണു ഭഗവാന്റെ 1000 പേരുകളാണ് വിഷ്ണുസഹസ്രനാമം എന്ന് അറിയപ്പെടുന്നത്. ഓരോ ദേവതമാര്‍ക്കും സഹസ്രനാമങ്ങള്‍ ഉണ്ട്. അതുപോലെ ദേവിയുടെ ആയിരം പേരുകളാണ് ലളിതാ സഹസ്രനാമം എന്ന് അറിയപ്പെടുന്നത്. സഹസ്രനാമം ജപിക്കേണ്ട രീതികളെക്കുറിച്ചും പ്രത്യക്ഷാനുഭവം ഉണ്ടായതിനെക്കുറിച്ചും ബ്രഹ്‌മശ്രീ അരുണ്‍ സൂര്യഗായത്രി സംസാരിക്കുന്നു. വീഡിയോ കാണാം:

കാര്യസിദ്ധി, പരീക്ഷാ വിജയം തുടങ്ങിയവയാണ് വിഷ്ണു സഹസ്രനാമത്തിന്റെ പ്രധാന ഫലസിദ്ധിയായി പറയുന്നത്. ശംഖു – ചക്ര – ഗദാ ധാരിയായ മഹാവിഷ്ണുവിന്റെ രൂപത്തെ വര്‍ണ്ണിക്കുന്ന രീതിയിലാണ് സഹസ്രനാമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബുദ്ധി,ധൈര്യം, ജ്ഞാനം തുടങ്ങിയവ പ്രദാനം ചെയ്യുന്നതിനായി വിഷ്ണു സഹസ്രനാമ ജപം കൊണ്ട് കഴിയുമെന്നാണ് വിശ്വാസം.

മഹാഭാരതത്തിലെ അനുശാസന പര്‍വനിന്നും എടുത്തിട്ടുള്ളതാണ് 1000 നാമങ്ങള്‍. മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും കാത്ത് കിടക്കുന്ന ഭീഷ്മാചാര്യരെ കണ്ടു വണങ്ങി അനുഗ്രഹം ചോദിച്ചു. ഈ അവസരത്തില്‍ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍ യുധിഷ്ടിര മഹാരാജാവിനു ഉപദേശിച്ചു കൊടുക്കുന്നതാണ് വിഷ്ണു സഹസ്രനാമം എന്നാണ് വിശ്വാസം.

അതിനാല്‍ തന്നെ വിഷ്ണുവിന്റെ മഹത്വത്തെ ഇവിടെ വര്‍ണ്ണിക്കുന്നു. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റിയും ഇതില്‍ പരാമര്‍ശിക്കുന്നു. ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ വിഷ്ണു സഹസ്രനാമ പാരായണം നടത്തി വരുന്നു. കാര്യസിദ്ധിക്കും വിജയത്തിനായി പുലര്‍ച്ചെ ശുദ്ധിയോടെ നിലവിളക്കിനു മുന്നില്‍ സഹസ്രനാമം ചൊല്ലുന്നതാണ് ഉത്തമം.

ഭഗവതിയുടെ ആയിരം നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്തോത്ര ഗ്രന്ഥമാണ് ലളിതസഹസ്രനാമം. ശ്രീമാതയില്‍ തുടങ്ങി ലളിതാംബിക എന്ന നാമത്തില്‍ പൂര്‍ണമാകുന്നു. നാമങ്ങളില്‍ ശ്രേഷ്ഠമാണ് വിഷ്ണുനാമം. ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം. ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം. ദിവസവും ലളിതസഹസ്രനാമം പാരായണം ചെയ്യുന്നതിലൂടെ കുടുംബൈശ്വര്യം വര്‍ദ്ധിക്കുകയും രോഗദുരിതങ്ങള്‍ അകലുകയും ചെയ്യും. ജാതകദോഷവും ഗ്രഹപ്പിഴയും അലട്ടുകയുമില്ല. ഉത്തമസന്താന സൗഭാഗ്യത്തിനും, സന്താനപുരോഗതിക്കും, വൈധവ്യദോഷനാശത്തിനും, ദീര്‍ഘായുസിനും ലളിതസഹസ്രനാമജപം ഉത്തമമാണ്. മാതൃരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. മാതൃ സ്നേഹത്തിന്റെ അളവ് വിവരണാതീതമാണ്. അതുപോലെ തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു ലളിതസഹസ്രനാമം ചൊല്ലിയാല്‍ ഫലം ഉറപ്പ്.

 

Related Posts