സ്പെഷ്യല്‍
വിഷുപൂജ തൊഴാന്‍ ശബരിമലയ്ക്ക് പോകുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി Subscribe Nowhttps://www.youtube.com/Jyothishavartha?sub_confirmation=1

പത്തനംതിട്ട: വിഷുപൂജയ്ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഏപ്രില്‍ 10ന് വൈകീട്ട് അഞ്ചിന് തുറക്കും. 15-ന് പുലര്‍ച്ചെയാണ് ശബരിമലയില്‍ വിഷുക്കണി ദര്‍ശനം. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.
ഭക്തര്‍ക്ക് ഏപ്രില്‍ 11 മുതല്‍ 18 വരെയാണ് ദര്‍ശനത്തിന് അനുമതി. ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.

സന്നിധാനത്ത് തങ്ങാനും തടസ്സമില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകും.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ൈകയിലുണ്ടാകണം. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത് ആവശ്യമില്ല. തീര്‍ഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടും. തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയ ശേഷം തിരികെ നിലയ്ക്കലില്‍ എത്തി പാര്‍ക്ക് ചെയ്യണം.

വര്‍ധിപ്പിച്ച വഴിപാട് നിരക്ക് പ്രാബല്യത്തിലാകും

വിഷുപൂജമുതല്‍ ശബരിമലയിലെ വഴിപാട് നിരക്കുകള്‍ വര്‍ധിക്കും. പുതിയ നിരക്കനുസരിച്ച് ഒരു ടിന്‍ അരവണയ്ക്ക് 100 രൂപയാണ് വില. ഏഴെണ്ണം അടങ്ങുന്ന ഒരുകവര്‍ അപ്പത്തിന് 40 രൂപ നല്‍കണം.

നെയ്യഭിഷേകത്തിന് ഒരു മുദ്രയ്ക്ക് 10 രൂപ എന്നതില്‍ മാറ്റമില്ല. ഗണപതിഹോമം-375, ഭഗവതിസേവ-2,500, അഷ്ടാഭിഷേകം-6,000, കളഭാഭിഷേകം-38,400, പുഷ്പാഭിഷേകം-12,500, സഹസ്രകലശം-91,250, ഉദയാസ്തമനപൂജ-61,800, പടിപൂജ-1,37,900, നീരാജനം-125, ചോറൂണ്-300, ലക്ഷാര്‍ച്ചന-12,500 എന്നിങ്ങനെയാണ് ശബരിമലയിലെ പ്രധാന വഴിപാടുകളുടെ പുതിയ നിരക്ക്. പമ്പയില്‍ മോദകത്തിന് 40 രൂപയാണ് പുതിയ നിരക്ക്.

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹൈക്കോടതിയുടെ അനുമതിയോടെ വഴിപാടുനിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

 

Related Posts