സ്പെഷ്യല്‍
ശബരിമല ദര്‍ശനം; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

പത്തനംതിട്ട: ശബരിമലയില്‍ നെയ്യഭിഷേകത്തിനടക്കം കൂടുതല്‍ ഇളവുകള്‍ ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചു. ഇനിമുതല്‍ നെയ്യഭിഷേകം നടത്തി ഭക്തര്‍ക്ക് പ്രസാദം ലഭിക്കും. രാവിലെ ഏഴ് മുതല്‍ 12 വരെയാണ് നെയ്യഭിഷേകം നടത്താനുള്ള അനുവാദം.

അതിനോടൊപ്പം തന്നെ 60,000 ഭക്തര്‍ക്ക് കൂടി അധികമായി പ്രവേശനാനുമതിയും നല്‍കിയിട്ടുണ്ട്. കരിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനും തീരുമാനിച്ചതോടെ കൂടുതല്‍ ഭക്തര്‍ക്ക് എത്താന്‍ സാധിക്കും.

അതേസമയം നിലവില്‍ ശബരിമലയിലെ അപ്പം,അരവണ പ്രതിസന്ധിയില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അരവണപ്പായസത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് പുതിയ ടെന്‍ഡര്‍ വഴി കരാര്‍ നല്‍കിയതായും ദേവസ്വം വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.

ഇതുവരെ ശബരിമലയില്‍ 8,11,235 തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച 42,870 പേരാണ് ദര്‍ശനം നടത്തിയത്. വെര്‍ച്വല്‍,ക്യൂ, സ്‌പോട്ട് ബുക്കിങ്ങിലൂടെയും ഭക്തര്‍ എത്തുന്നുണ്ട്.

 

Related Posts