സ്പെഷ്യല്‍
മകരവിളക്ക് തീർത്ഥാടനം: നടവരവ് 22 കോടി കടന്നു

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നടതുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഇക്കാലയളവിലെ നടവരവ് 22 കോടി കടന്നു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം അപ്പം വഴി 1 കോടി രൂപയും അരവണ വഴി ഒമ്പതര കോടി രൂപയും കാണിക്ക വഴി പതിനൊന്നരകോടി രൂപയും ആണ് നടവരവ്.

ശബരിമലയിലെ ഇതുവരെയുള്ള നടവരവ്  നൂറുകോടി കവിഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജനങ്ങളുടെ തിരക്ക് വർധിച്ചിരുന്നു.മകരവിളക്ക് കാലത്ത്് ഏറ്റവുമധികം നടവരവ് വെള്ളിയാഴ്ചയായിരുന്നു.

Related Posts