സ്പെഷ്യല്‍
കെ.ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല: കെ. ജയരാമന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. ഹരിഹരന്‍ നമ്പൂതിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. വൈക്കം സദേശിയാണ്.

തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, നിരീക്ഷകന്‍ ജസ്റ്റിസ് ഭാസ്‌കരന്‍, സ്‌പെഷല്‍ കമ്മിഷണര്‍ എം.മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പു നടന്നത്. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വര്‍മ ശബരിമലയിലെയും പൗര്‍ണമി ജി. വര്‍മ മാളികപ്പുറത്തെയും മേല്‍ശാന്തിയെ കണ്ടെത്താനുള്ള കുറിയെടുത്തു.

 

Related Posts