നക്ഷത്രവിചാരം
30 കഴിയണം ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാന്‍

രോഹിണി നക്ഷത്രത്തിന്റെ പൊതുഫലങ്ങളാണ് ഇവിടെ പറയുന്നത്. എന്നാല്‍, ജനനസമയം അനുസരിച്ച് ഈ ഫലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. ഈ നക്ഷത്രക്കാരുടെ ബാല്യകാലം സമ്മിശ്രഫലങ്ങള്‍ ഉളവാക്കുന്നതാണ്. 12 വയസുവരെ വിദ്യാഭ്യാസത്തിലും മറ്റും നേട്ടങ്ങള്‍ക്കു യോഗമുണ്ട്. ഈ കാലഘട്ടില്‍ കുടുംബത്തില്‍ കലഹത്തിനും അതുവഴി മാനസിക പ്രയാസങ്ങള്‍ക്കും യോഗമുണ്ട്.

പിന്നീട് 30 വയസുവരെ അത്രനല്ലകാലമല്ല. രോഗപീഢകള്‍, അപകടങ്ങള്‍, ശാരീരിക പ്രയാസങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാന്‍ ഇടയുണ്ട്. ഇതൊക്കെയാണെങ്കിലും വിദ്യാഭ്യാസം ഉദ്ദേശിച്ചതരത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഈ കാലഘട്ടിത്തില്‍ ജോലിലഭിക്കാനും യോഗമുണ്ട്. 30 മുതല്‍ 46 വയസുവരെയുള്ള കാലഘട്ടമാണ് ഏറ്റവും അനുകൂലം. ഈ കാലഘട്ടത്തില്‍ വിവാഹം, സന്താനലബ്ധി, കുടുംബസുഖം എന്നിവ ലഭ്യമാകും. പൊതുവേ ജീവിതത്തില്‍ സന്തോഷകരമായ കാലഘട്ടമാണിത്.

പിന്നീട് 65 വയസുവരെ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടും. ആശുപത്രിവാസം, കുടുംബാംഗങ്ങള്‍ക്കു രോഗബാധ, അലച്ചില്‍ എന്നിവയ്ക്കു യോഗമുണ്ട്.എന്നാല്‍, ഈ കാലഘട്ടം സാമ്പത്തിക നേട്ടത്തിന്റേതുകൂടിയാണ്. ഈ നക്ഷത്രക്കാരുടെ വാര്‍ധക്യകാലം പൊതുവേ ശുഭകരവും ശാന്തവുമായിരിക്കും.

Related Posts