സ്പെഷ്യല്‍
വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ഋഗ്വേദ ലക്ഷാര്‍ച്ചനയ്ക്കു തുടക്കമായി

വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ഋഗ്വേദ ലക്ഷാര്‍ച്ചനയ്ക്കു തുടക്കമായി. ഫെബ്രുവരി 23 ഞായറാഴ്ച ആരംഭിച്ച ഋഗ്വേദ ലക്ഷാര്‍ച്ചന മാര്‍ച്ച് 1 നു സമാപിക്കും. ആചാര്യന്റെ തപസ്സ്, വേദജപം, നിത്യനിദാന പൂജയിലുള്ള ശ്രദ്ധ, ഉത്സവം, അന്നദാനം ഈ അഞ്ച് കാര്യങ്ങളും വേണ്ടരീതിയില്‍ അനുഷ്ഠിച്ചുവന്നാല്‍ ദേവചൈതന്യം പരിപൂര്‍ണ്ണാവസ്ഥയിലാകു മെന്നാണ് വിശ്വാസം.
ഋഗ്വേദത്തില്‍ 10472 ഋക്കുകള്‍ അഥവാ മന്ത്രങ്ങളാണുള്ളത്. 15ഓളം വേദജ്ഞന്മാര്‍ ഒന്നിച്ചിരുന്ന് രാവിലെ 5.30 മുതല്‍ 10.30 വരെയും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയും ഒരേ സ്വരത്തില്‍ ചൊല്ലി പ്രധാന തന്ത്രി പൂജിച്ചുവച്ചിട്ടുള്ള കലശത്തില്‍ അര്‍പ്പിക്കുന്നതും ഈ കലശം ബിംബത്തില്‍ അഭിഷേകം ചെയ്യുന്നതുമാണ്. എട്ട് ദിവസവും ഈ യജ്ഞം നടക്കുന്നു. എട്ടാം ദിവസം മാര്‍ച്ച് ഒന്നിനു കാലത്ത് 8.30ന് ബ്രഹ്മകലശാഭിഷേകത്തോടുകൂടി യജ്ഞം പര്യവസാനിക്കുന്നു. ഈ യജ്ഞത്തില്‍ കേരളത്തിലെ പ്രമുഖ വേദജ്ഞന്മാര്‍ പങ്കെടുക്കുന്നുണ്ട്.


രണ്ടാം ദിവസം

രാവിലെ 4.30ന് : ബ്രഹ്മകലശപൂജ
രാവിലെ 5.30 മുതല്‍
10.30 വരെ :ലക്ഷാര്‍ച്ചന
രാവിലെ 8.30ന് :ബ്രഹ്മകലശാഭിഷേകം
ബ്രഹ്മശ്രീ പുലിയന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാട്
വൈകീട്ട് 4.30 മുതല്‍
6.30 വരെ :ലക്ഷാര്‍ച്ചന
വൈകീട്ട് 6.30ന് :അധിവാസഹോമം
വൈകീട്ട് 7.00ന് :നമസ്‌ക്കാരമണ്ഡപത്തില്‍ വാരമിരിക്കല്‍

മിത്രാവരുണന്മാര്‍, അഗ്നി, ഋഭുക്കള്‍, കാലചക്രം, മരുത്തുക്കള്‍, ഇന്ദ്രന്‍, അശ്വിനി ദേവതകള്‍, അന്നം, ആദിത്യന്മാര്‍, ബ്രഹ്മണസ്പതി, ബൃഹസ്പതി, സവിതാവ്, ത്വഷ്ടാവ്, രാക, സിനീവാലി, ദേവപത്‌നികള്‍, വൈശ്വാനരന്‍, യൂപങ്ങള്‍, നദികള്‍ എന്നീ ദേവതകള്‍, ദീര്‍ഘതമസ്സ്, അഗസ്ത്യന്‍, ഗൃഥസമദന്‍, സോമാഹൂതി, കൂര്‍മ്മന്‍ എന്നീ ഋഷിവര്യന്മാരാല്‍ സ്തുതിക്കപ്പെടുന്നു. വിഷ്ണുസൂക്തം, രുദ്രസൂക്തം, ദക്ഷിണാമൂര്‍ത്തിയ്ക്ക് പ്രധാനമായതും പഥികൃത്ത് എന്ന് പ്രസിദ്ധമായതുമായ മന്ത്രം, ഗണപതി മന്ത്രം, സര്‍വ്വാഭീഷ്ടപ്രദായകമായ ഇന്ദ്രശ്രേഷ്ഠാനി മന്ത്രം, ബന്ധമോചക ങ്ങളായ വാരുണ മന്ത്രങ്ങള്‍, മംഗളസൂക്തം, ശതധാരം ഇത്യാദി മന്ത്രങ്ങള്‍ ഈ ദിവസം വരുന്നു.

മൂന്നാം ദിവസം

രാവിലെ 4.30ന് :ബ്രഹ്മകലശപൂജ
രാവിലെ 5.30 മുതല്‍
10.30 വരെ :ലക്ഷാര്‍ച്ചന
രാവിലെ 8.30ന് :ബ്രഹ്മകലശാഭിഷേകം
വൈകീട്ട് 4.30 മുതല്‍
6.30 വരെ :ലക്ഷാര്‍ച്ചന
വൈകീട്ട് 6.30ന് :അധിവാസഹോമം
വൈകീട്ട് 7.00ന് :നമസ്‌ക്കാരമണ്ഡപത്തില്‍ വാരമിരിക്കല്‍

ഇന്ദ്രന്‍, വാക്ക്, വിശ്വേദേവകള്‍, മിത്രന്‍, ഋഭുക്കള്‍, അഗ്നി, അശ്വിനികള്‍, ഇന്ദ്രാഗ്നി, ഉഷസ്സ്, മരുത്തുക്കള്‍ എന്നിവ വിശ്വാമിത്രഗോത്രജരായ ഋഷിമാരാലും, അത്രിജരായ ബുധ, ഗവിഷ്ഠിര- ഗര്‍ഗ്ഗ-ബാഹുവൃക്ത-ഉരുചക്രി, അവസ്യു ശ്യാവാശ്വ – രാതഹവ്യ – യജതാദികളാല്‍ സ്തുതിയ്ക്കപ്പെടുന്നു. പ്രസിദ്ധമായ സവിതൃഗായത്രി, രക്ഷോഘ്‌നസുക്തം, കുമാരസൂക്തം, ഹംസമന്ത്രം, ക്ഷേത്രപതീസൂക്തം, സല്‍പുത്ര ലാഭമന്ത്രങ്ങള്‍, രുദ്രമന്ത്രം, ഗര്‍ഭിണ്യുപനിഷത്ത് എന്നിവ ഈ ദിവസം വരുന്നു.

നാലാം ദിവസം

രാവിലെ 4.30ന് :ബ്രഹ്മകലശപൂജ
രാവിലെ 5.30 മുതല്‍
10.30 വരെ :ലക്ഷാര്‍ച്ചന
രാവിലെ 8.30ന് :ബ്രഹ്മകലശാഭിഷേകം
വൈകീട്ട് 4.30 മുതല്‍
6.30 വരെ :ലക്ഷാര്‍ച്ചന
വൈകീട്ട് 6.30ന് :അധിവാസഹോമം
വൈകീട്ട് 7.00ന് :നമസ്‌ക്കാരമണ്ഡപത്തില്‍ വാരമിരിക്കല്‍

മിത്രാവരുണന്മാര്‍, അശ്വിനികള്‍, ഉഷസ്സ്, മരുത്തുക്കള്‍, അഗ്നി, ഇന്ദ്രന്‍, സരസ്വതി, ഇന്ദ്രാവിഷ്ണുക്കള്‍, ദ്യാവാപൃഥിവികള്‍, ഇന്ദ്രാസോമന്മാര്‍ എന്നിവര്‍ പ്രധാനമായും, ആത്രയന്മാര്‍, ഭരദ്വാജന്മാര്‍, വസിഷ്ഠന്മാര്‍ എന്നിവരാല്‍ സ്തുതിക്കപ്പെടുന്നു. പ്രസിദ്ധമായ വിഷ്ണുസൂക്തം, ഇന്ദ്ര-അഗ്നി സൂക്തങ്ങള്‍ സര്‍വ്വശ്രേയസ്‌കരമായ ശന്നസ്സൂക്തം, പാസ്‌തോഷ്പതി സൂക്തം എന്നിവ ഈ ദിവസം അര്‍ച്ചനയില്‍ വരുന്നു.

അഞ്ചാം ദിവസം

രാവിലെ 4.30ന് :ബ്രഹ്മകലശപൂജ
രാവിലെ 5.30 മുതല്‍
10.30 വരെ :ലക്ഷാര്‍ച്ചന
രാവിലെ 8.30ന് :ബ്രഹ്മകലശാഭിഷേകം
വൈകീട്ട് 4.30 മുതല്‍
6.30 വരെ :ലക്ഷാര്‍ച്ചന
വൈകീട്ട് 6.30ന് :അധിവാസഹോമം
വൈകീട്ട് 7.00ന് :നമസ്‌ക്കാരമണ്ഡപത്തില്‍ വാരമിരിക്കല്‍

സൂര്യന്‍, മിത്രാവരുണന്മാര്‍, അശ്വിനികള്‍, ഇന്ദ്രാവരുണന്മാര്‍, സരസ്വതി, വിഷ്ണു, പര്‍ജന്യന്‍, ഇന്ദ്രന്‍, പൂഷാവ്, ആദിത്യന്മാര്‍, മരുത്തുക്കള്‍, വിശ്വേദേവകള്‍ എന്നിവര്‍ വാസിഷ്ഠന്മാരാലും, പര്‍വ്വത, നാരദവത്സ-പുനവത്സ-ശശകര്‍ണ്ണ- ദേവാതിഥി-ബ്രഹ്മാതിഥി മേധാതിഥി-പ്രഗാഥ-പുരുമേധാദി കാണ്വന്മാരാലും സ്തുതിക്ക പ്പെടുന്നു. പ്രസിദ്ധമായ സൗരം, ആശ്വിനം, ക്ഷമാപണമന്ത്രം, ബന്ധമോചക മന്ത്രങ്ങള്‍ എന്നിവ ഈ ദിവസം കേള്‍ക്കാം.

ആറാം ദിവസം

രാവിലെ 4.30ന് :ബ്രഹ്മകലശപൂജ
രാവിലെ 5.30 മുതല്‍
10.30 വരെ :ലക്ഷാര്‍ച്ചന
രാവിലെ 8.30ന് :ബ്രഹ്മകലശാഭിഷേകം
വൈകീട്ട് 4.30 മുതല്‍
6.30 വരെ :ലക്ഷാര്‍ച്ചന
വൈകീട്ട് 6.30ന് :അധിവാസഹോമം
വൈകീട്ട് 7.00ന് :നമസ്‌ക്കാരമണ്ഡപത്തില്‍ വാരമിരിക്കല്‍

സോമന്‍ എന്ന ദേവത പ്രധാനമായും ആദിത്യന്മാര്‍, അപ്പുകള്‍, യമന്‍, പിതൃക്കള്‍, സരസ്വതി, ഇന്ദ്രന്‍ എന്നീ ദേവതകള്‍ അല്പാല്പമായും, കാണ്വന്മാര്‍ ആംഗിരന്മാര്‍, വാസിഷ്ഠന്മാര്‍, ഇന്ദ്രന്‍, ബൃഹസ്പതി എന്നീ ഋഷി പ്രവരന്മാരാല്‍ പ്രകീര്‍ത്തിയ്ക്ക പ്പെടുന്നു. മോക്ഷാദി സര്‍വ്വപ്രദവും, വിശിഷ്യ പിതൃപ്രീതികരവുമായ ചെറുപവമാനം, ബൃഹല്‍പവമാനം, മോക്ഷമന്ത്രങ്ങള്‍ പിതൃമന്ത്രങ്ങള്‍, പുണ്യാഹ മന്ത്രങ്ങള്‍, ജ്ഞാനസൂക്തം എന്നിവ ഈ ദിവസം കേള്‍ക്കാം.

ഏഴാം ദിവസം

രാവിലെ 4.30ന് :ബ്രഹ്മകലശപൂജ
രാവിലെ 5.30 മുതല്‍
10.30 വരെ :ലക്ഷാര്‍ച്ചന
രാവിലെ 8.30ന് ബ്രഹ്മകലശാഭിഷേകം
വൈകീട്ട് 4.30 മുതല്‍
6.30 വരെ :ലക്ഷാര്‍ച്ചന
വൈകീട്ട് 6.30ന് :അധിവാസഹോമം
വൈകീട്ട് 7.00ന് :നമസ്‌ക്കാരമണ്ഡപത്തില്‍ വാരമിരിക്കല്‍

ഇന്ദ്രന്‍, അഗ്നി, ലോകസൃഷ്ടി, സൂര്യവിവാഹം, വിശ്വേദേവകള്‍, ഉര്‍വ്വശീപുരുരവസ്സുകള്‍, ഓഷധികള്‍, അശ്വികള്‍, ദാനം, സരമാപണി സംവാദം, ധനാന്നദാനം, വാക്ക്, വിശ്വേദേവകള്‍ എന്നിവ വിമദന്‍, വസുക്രന്‍, കവഷന്‍, ഇന്ദ്രന്‍, ദേവന്മാര്‍, ബൃഹദുകഥന്‍, ഘോഷാ നാഭാനേദിഷ്ഠന്‍ ഗൗരിവീതി, മന്യു, വിശ്വകര്‍മ്മാവ്, ജൂഹു, അഷ്ടാദംഷ്ടന്‍, അപ്രതിരഥന്‍ തുടങ്ങി അനേകം ഋഷിമാരാല്‍ സ്തുതിക്കപ്പെടുന്നു. സൗരം, സഞ്ജീവനം, ഓഷധിസൂക്തം, വിപക്ഷജയത്തിനുള്ള അപ്രതിരഥസൂക്തം, നാഗപ്രീതീകരങ്ങളായ ഗ്രാവസൂക്തം, പ്രസിദ്ധമായ വിവാഹസൂക്തം, സര്‍വ്വ പ്രധാനമായ പുരുഷസൂക്തം, രക്ഷോഘ്‌ന സൂക്തം, നാസദീയസൂക്തം, ദേവീസൂക്തങ്ങള്‍, നവഗ്രഹ പ്രീതീകര മന്ത്രം എന്നിവ ഈ ദിവസം ശ്രവിക്കാം.

എട്ടാം ദിവസം

രാവിലെ 4.30ന് :ബ്രഹ്മകലശപൂജ
രാവിലെ 5.30 മുതല്‍
8.30 വരെ :ലക്ഷാര്‍ച്ചന
രാവിലെ 8.30ന് :ബ്രഹ്മകലശാഭിഷേകം

49 സൂക്തങ്ങളടങ്ങിയ ഈ അദ്ധ്യായത്തില്‍ അത്രയും തന്നെ ദേവതകളും 40 ഓളം ഋഷിമാരാല്‍ സ്തുതിക്കപ്പെടുന്നു. സുപര്‍ണന്‍, ഇന്ദ്രാണി, അരണ്യാനി, ശ്രദ്ധ, കേതു, ഭൂവനന്‍, ശചി, പൂരണന്‍, വിവൃഹ പതംഗന്‍, ജയന്‍ തുടങ്ങിയ ഋഷിമാര്‍ ഇവരില്‍ ചിലരാണ്. ശ്രദ്ധാസൂക്തം, അലക്ഷ്മീ നാശനം, രോഗശമനസൂക്തം, ആയുസൂക്തം, ശത്രുഹനനം, സര്‍വ്വവിജയം, വാതരോഗശമനസൂക്തം, രാജ്യക്ഷേമം, അജ്ഞാനനാശനം, ഐക്യമത്യസൂക്തം എന്നിവ തുടങ്ങി അനേകം വിശേഷ സൂക്തങ്ങള്‍ ഈ ദിവസം ശ്രവിക്കാം.
ഐക്യമത്യസൂക്തത്തോടെയും മംഗളവാചക മന്ത്രത്തോടെയും ലക്ഷാര്‍ച്ചന സമാപിക്കും.

ലക്ഷാര്‍ച്ചനയില്‍ പങ്കെടുക്കുന്ന വേദജ്ഞന്‍മാര്‍

1. ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാട്
2. വെടിയൂര്‍ നേത്രന്‍ നമ്പൂതിരിപ്പാട്
3. മൂത്തേടം നാരായണന്‍ നമ്പൂതിരിപ്പാട്
4. മേലേടം കൃഷ്ണന്‍ നമ്പൂതിരി
5. മേലേടം വാസുദേവന്‍ നമ്പൂതിരി
6. കോതമംഗലം വാസുദേവന്‍ നമ്പൂതിരി
7. വെളിഞ്ഞില്‍ ശ്രീധരന്‍ നമ്പൂതിരി
8. വെളിഞ്ഞില്‍ കൃഷ്ണന്‍ നമ്പൂതിരി
9. ഉദിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്
10. തിരുത്തുമുക്ക് വാസുദേവന്‍ നമ്പൂതിരി
11. ഒറവങ്കര ദാമോദരന്‍ നമ്പൂതിരി
12. ഡോ. മണ്ണൂര്‍ ജാതവേദന്‍ നമ്പൂതിരി
13. പുതുശ്ശേരി പശുപതി നമ്പൂതിരി
14. അടികളേടം കേശവന്‍ നമ്പൂതിരി
15. തിരുത്തുമുക്ക് ഗോവിന്ദന്‍ നമ്പൂതിരി
16. കല്‍പ്പുഴ വാസുദേവന്‍ നമ്പൂതിരിപ്പാട്
17. നാറാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്
18. പുത്തില്ലം രാമന്‍ നമ്പൂതിരി

യജൂര്‍വേദം

1. അണിമംഗലം വാസുദേവന്‍ നമ്പൂതിരി

സാമവേദം

1. പാഞ്ഞാള്‍ തോട്ടം കൃഷ്ണന്‍ നമ്പൂതിരി

Related Posts