മന്ത്രങ്ങള്‍
ഈ ഋക്‌വേദസൂക്തം ജപിച്ചാല്‍ ഭാഗ്യം തെളിയും!

ജീവിതത്തില്‍ ഭാഗ്യവും സമ്പത്തും ആഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. അധ്വാനത്തിനൊപ്പം ഈശ്വരന്റെ അനുഗ്രഹം കൂടിയുണ്ടെങ്കിലെ ജീവിതത്തില്‍ വിജയമുണ്ടാകൂ. ഋക്‌വേദത്തിലെ ശ്രീ സൂക്തം ദിവസവും ജപിക്കുകവഴി ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. അതുവഴി ഐശ്വര്യം, ഭാഗ്യം, പൂര്‍വികസ്വത്ത് എന്നിവ വന്നുചേരുമെന്നും കേസുകളിലെ വിജയവും കിട്ടാക്കടം തിരിച്ചുകിട്ടുമെന്നും ആചാര്യന്‍മാര്‍ പറയുന്നു.

മനസ് അസ്വസ്ഥമായിരിക്കുക, കാരണമില്ലാതെ മനസിന് ദുഖമുണ്ടാകുക എന്നീ അവസ്ഥകള്‍ മാറുന്നതിന് ശ്രീ സൂക്തം പുഷ്പാഞ്ജലി കഴിക്കുന്നത് ഉത്തമമാണ്. ദുര്‍ഗാക്ഷേത്രങ്ങളില്‍ താമര, തുളസി എന്നീ പുഷ്പങ്ങള്‍ കൊണ്ട് പുഷ്പാഞ്ജലി ചെയ്യുന്നതാണ് ഉത്തമം. ശ്രീസൂക്തം ജപിക്കുമ്പോള്‍ ഉത്തമനായ ആചാര്യനില്‍നിന്നും ചൊല്ലേണ്ടവിധമെല്ലാം മനസിലാക്കി വ്രതശുദ്ധിയോടെയും ചിട്ടയോടെയും വേണം ജപിക്കാന്‍. മന്ത്രങ്ങള്‍ പവിത്രമാണ്. അതുകൊണ്ട് അതെല്ലാം ശ്രദ്ധാപൂര്‍വം വേണം ഉപയോഗിക്കാന്‍

ശ്രീ സൂക്തം

ഓം || ഹിര’ണ്യവര്‍ണാം ഹരി’ണീം സുവര്‍ണ’രജതസ്ര’ജാം | ചംദ്രാം ഹിരണ്മ’യീം ലക്ഷ്മീം ജാത’വേദോ മ ആവ’ഹ ||

താം മ ആവ’ഹ ജാത’വേദോ ലക്ഷ്മീമന’പഗാമിനീം’ |
യസ്യാം ഹിര’ണ്യം വിംദേയം ഗാമശ്വം പുരു’ഷാനഹം ||

അശ്വപൂര്‍വാം ര’ഥമധ്യാം ഹസ്തിനാ’ദ-പ്രബോധി’നീം |
ശ്രിയം’ ദേവീമുപ’ഹ്വയേ ശ്രീര്‍മാ ദേവീര്‍ജു’ഷതാം ||

കാം സോ’സ്മിതാം ഹിര’ണ്യപ്രാകാരാ’മാര്‍ദ്രാം ജ്വലം’തീം തൃപ്താം തര്‍പയം’തീം |
പദ്മേ സ്ഥിതാം പദ്മവ’ര്‍ണാം താമിഹോപ’ഹ്വയേ ശ്രിയം ||

ചംദ്രാം പ്ര’ഭാസാം യശസാ ജ്വലം’തീം ശ്രിയം’ ലോകേ ദേവജു’ഷ്ടാമുദാരാം |
താം പദ്മിനീ’മീം ശര’ണമഹം പ്രപ’ദ്യേലക്ഷ്മീര്‍മേ’ നശ്യതാം ത്വാം വൃ’ണേ ||

ആദിത്യവ’ര്‍ണേ തപസോധി’ജാതോ വനസ്പതിസ്തവ’ വൃക്ഷോഥ ബില്വഃ |
തസ്യ ഫലാ’നി തപസാനു’ദംതു മായാംത’രായാശ്ച’ ബാഹ്യാ അ’ലക്ഷ്മീഃ ||

ഉപൈതു മാം ദേവസഖ കീര്‍തിശ്ച മണി’നാ സഹ |
പ്രാദുര്‍ഭൂതോസ്മി’ രാഷ്ട്രേസ്മിന്‍ കീര്‍തിമൃ’ദ്ധിം ദദാദു’ മേ ||

ക്ഷുത്പി’പാസാമ’ലാം ജ്യേഷ്ഠാമ’ലക്ഷീം നാ’ശയാംയഹം |
അഭൂ’തിമസ’മൃദ്ധിം ച സര്‍വാം നിര്‍ണു’ദ മേ ഗൃഹാത് ||

ഗംധദ്വാരാം ദു’രാധര്‍ഷാം നിത്യപു’ഷ്ടാം കരീഷിണീം’ |
ഈശ്വരീഗ്ം’ സര്‍വ്വ’ഭൂതാനാം താമിഹോപ’ഹ്വയേ ശ്രിയം ||

മന’സഃ കാമമാകൂതിം വാച സത്യമ’ശീമഹി |
പശൂനാം രൂപമന്‍യ’സ്യ മയി ശ്രീ ശ്ര’യതാം യശഃ’ ||

കര്‍ദമേ’ന പ്ര’ജാഭൂതാ മയി സംഭ’വ കര്‍ദമ |
ശ്രിയം’ വാസയ’ മേ കുലേ മാതരം’ പദ്മമാലി’നീം ||

ആപഃ’ സൃജംതു’ സ്നിഗ്ദാനി ചിക്ലീത വ’സ മേ ഗൃഹേ |
നി ച’ ദേവീം മാതരം ശ്രിയം’ വാസയ’ മേ കുലേ ||

ആര്‍ദ്രാം പുഷ്കരി’ണീം പുഷ്ടിം സുവര്‍ണാം ഹേ’മമാലിനീം |
സൂര്‍യാം ഹിരണ്മ’യീം ലക്ഷ്മീം ജാത’വേദോ മ ആവ’ഹ ||

ആര്‍ദ്രാം യഃ കരി’ണീം യഷ്ടിം പിംഗലാം പ’ദ്മമാലിനീം |
ചംദ്രാം ഹിരണ്മ’യീം ലക്ഷ്മീം ജാത’വേദോ മ ആവ’ഹ ||

താം മ ആവ’ഹ ജാത’വേദോ ലക്ഷീമന’പഗാമിനീം’ |
യസ്യാം ഹിര’ണ്യം പ്രഭൂ’തം ഗാവോ’ ദാസ്യോശ്വാ’ന്‍, വിംദേയം പുരു’ഷാനഹം ||

ഓം മഹാദേവ്യൈ ച’ വിദ്മഹേ’ വിഷ്ണുപത്നീ ച’ ധീമഹി | തന്നോ’ ലക്ഷ്മീ പ്രചോദയാ’ത് ||

ശ്രീ-വ‍ര്‍ച’സ്വ-മായു’ഷ്യ-മാരോ’ഗ്യമാവീ’ധാത് പവ’മാനം മഹീയതേ’ |
ധനം ധാന്യം പശും ബഹുപു’ത്രലാഭം ശതസം’വത്സരം ദീര്‍ഘമായുഃ ||

ഓം ശാന്തി ശാന്തി ശാന്തിഃ’ ||

Related Posts