നക്ഷത്രവിചാരം
ശുക്രന്റെ രാശിമാറ്റം; ഫെബ്രുവരി 27 വരെ സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍

സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഗ്രഹമായ ശുക്രന്‍ 2021 ഡിസംബര്‍ 30ന് ധനുരാശിയില്‍ പ്രവേശിക്കുന്നു. 2022 ഫെബ്രുവരി 27 വരെ ഈ രാശിയില്‍ തുടരും. ശുക്രന്റെ ഈ രാശിമാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

ഈ കൂറുകാര്‍ക്ക് പൊതുവേ അനുകൂലമായിരിക്കും. ഇത് ഒരു ഭാഗ്യകാലം കൂടിയാണ്. ഏര്‍പ്പെടുന്ന എല്ലാ പ്രവര്‍ത്തികളിലും വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

സാമ്പത്തിക നേട്ടത്തിന്റെ കാലം. തൊഴില്‍മേഖലയില്‍ മുന്നേറ്റം. ഈ സമയം നിങ്ങള്‍ക്ക് ധാരാളം ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

സംരംഭകര്‍ക്ക് അത്ര അനുകൂലമായസമയം അല്ല. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. പണച്ചെലവുകള്‍ നിയന്ത്രിക്കണം.

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

ഈ കൂറുകാര്‍ക്ക് വളരെ ഭാഗ്യം നിറഞ്ഞ കാലമാണിത്. തൊഴിലിടത്ത് സ്ഥാനക്കയറ്റത്തിനു യോഗം. സാമ്പത്തിക നേട്ടത്തിന്റെ കാലം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

തൊഴില്‍പരമായ വെല്ലുവിളികളെ അതിജീവിക്കണം. കുടുംബത്തില്‍ സന്തോഷാനുഭവം നിലനില്‍ക്കും. ജീവിതത്തില്‍ പലവിധത്തിലുള്ള വെല്ലുവിളികളുണ്ടാകും.

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം. ആരോഗ്യകാര്യം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആശങ്കാകുലരാകും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

യാത്രകള്‍ ഗുണം ചെയ്യും. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക.

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

ഈ കൂറുകാര്‍ക്ക് ഭാഗ്യകാലമാണിത്. തൊഴിലിടത്ത് സ്ഥാനക്കയറ്റത്തിന് സാധ്യത. സംരംഭകര്‍ക്ക് അനുകൂല സമയം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

സാമ്പത്തിക നേട്ടത്തിന്റെ കാലം. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും.മേലുദ്യോഗസ്ഥരും എതിരാളികളും നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കും.

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

തൊഴില്‍മേഖലയില്‍ ചില വെല്ലുവിളികള്‍ നേരിടും. തൊഴില്‍മാറ്റത്തിനു സാധ്യത. ചെലവുകള്‍ വര്‍ധിക്കാന്‍ യോഗം.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

ഈ കൂറുകാര്‍ക്ക് അനുകൂലമായ സമയം. മികച്ച നേട്ടങ്ങളുണ്ടാകും. മികച്ച സാമൂഹിക ബന്ധങ്ങളുണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

തൊഴില്‍മേഖലയില്‍ ചില വെല്ലുവിളികളുണ്ടാകും. നിങ്ങളുടെ പദ്ധതികള്‍ മറ്റുള്ളവരോട് ഒരിക്കലും പറയരുത്. ശത്രുക്കളെ സൂക്ഷിക്കുക.

 

Related Posts