സ്പെഷ്യല്‍
ദൃഷ്ടിദോഷത്തെ പേടിക്കേണ്ട!

ദൃഷ്ടിദോഷത്തെ പൊതുവേ ഒട്ടുമിക്കയാളുകളും ഭയപ്പെടാറുണ്ട്. വീട്, വാഹനം, വ്യക്തികള്‍ തുടങ്ങി എന്തിനും ദൃഷ്ടിദോഷം വന്നുഭവിക്കാറുണ്ട്. ഇതിന്റെ ഫലമായി വ്യാപാരനഷ്ടം, വാഹനങ്ങള്‍ക്കു കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുക, വ്യക്തികള്‍ക്കാണെങ്കില്‍ രോഗദുരിതങ്ങളും പരാജയങ്ങളുമൊക്കെ സംഭവിക്കാമെന്നാണ് വിശ്വാസം. കുട്ടികള്‍ക്കാണെങ്കില്‍ ബാലാരിഷ്ടതകള്‍ വിട്ടൊഴിയുകയുമില്ല.

ഇത്തരം ദോഷങ്ങള്‍ മാറാന്‍ ആചാര്യന്‍മാര്‍ ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഉണക്കമുളക്, നെയ്, ചന്ദനത്തിരി,  കര്‍പ്പൂരം എന്നിവ വൈക്കോലിലിട്ട് കത്തിച്ചെടുത്ത ചാരം മഞ്ഞള്‍പ്പൊടിയുമായി ചേര്‍ത്ത് വെള്ളത്തില്‍ കലക്കണം. തുടര്‍ന്ന് – ഓം മഹാലക്ഷ്‌മൈ്യ നമഃ എന്ന മന്ത്രം 108 തവണ ജപിക്കണം.

അല്ലെങ്കില്‍ കുരുമുളകും ഉണക്കമുളകും ഉപ്പും ചേര്‍ത്ത് ദൃഷ്ടിദോഷം സംഭവിച്ചുവെന്നു കരുതുന്നതിനെ മൂന്നുതവണ ഉഴിഞ്ഞ ശേഷം ഇവമൂന്നും (കുരുമുളക്, ഉണക്കമുളക്, ഉപ്പ്) തീയില്‍ ഇടണം. മണം വന്നില്ലെങ്കില്‍ ദൃഷ്ടിദോഷം ഉണ്ടെന്നു കരുതാം. മണം വരുന്നതുവരെ ഇപ്രകാരം കുറച്ചുദിവസങ്ങള്‍ ഉഴിഞ്ഞിടണം. മണം വന്നുകഴിഞാല്‍ ദൃഷ്ടിദോഷം മാറിയെന്നാണ് വിശ്വാസം. ഇത് ചെയ്യുന്നയാള്‍ ആ സമയം മൗനം പാലിക്കാന്‍ ശ്രദ്ധിക്കണം.

Related Posts