വാസ്തു
ശത്രുദോഷത്തില്‍നിന്നുള്ള രക്ഷയ്ക്ക്‌

എപ്പോഴും എവിടെയും ശത്രുക്കള്‍ നിങ്ങളെ വേട്ടയാടുന്നുവോ. ശത്രുദോഷത്താല്‍ വലയുന്നവര്‍ക്ക് പരിഹരമുണ്ട്. ശരിയായ രീതിയില്‍ ശത്രു സംഹാര പൂജയും യഥാവിധി മന്ത്രജപവും നടത്തിയാല്‍ ശത്രുദോഷത്തില്‍നിന്നു മുക്തിനേടാനാകും.

ശത്രുസംഹാരമന്ത്രം ജപിക്കുമ്പോള്‍ ശത്രുസംഹാര പൂജ ചെയ്യുമ്പോള്‍ ശത്രുസംഹാരം നടക്കുന്നുവെന്നാണ് വിശ്വാസം. ശത്രു ഇല്ലാത്ത ഒരു ഭക്തനാണ്  ശത്രുസംഹാരമന്ത്രം ജപിക്കുന്നതെങ്കില്‍ തിരിച്ചടി ഉണ്ടാകാനും സാധ്യതയുണ്ട്.  ശത്രു ദോഷമില്ലാത്തവര്‍ ഉപാസന നടത്തിയാല്‍ മന്ത്രഫലമായി ആദ്യം ഒരു ശത്രു അപ്രതീക്ഷിതമായി ഉണ്ടാകുന്നു. തുടര്‍ന്ന് ശത്രുസംഹാരമൂര്‍ത്തി ആ ശത്രുവിനെ നശിപ്പിക്കുന്നു. ഭജിക്കുന്നതിനനുസരിച്ച് അവിടെ കര്‍മ്മം നടക്കുന്നതുകൊണ്ടാണ് ശത്രു ഇല്ലാത്ത ഒരുവന് ശത്രു ഉണ്ടാകുന്നതും പിന്നെ  ശത്രു നശിപ്പിക്കപ്പെടുന്നതും. അതുകൊണ്ട് ശത്രുസംഹാരമന്ത്രജപം, പൂജ തുടങ്ങിയവ ചിന്തിച്ച് ഉറപ്പുവരുത്തി  മാത്രം ചെയ്യുക എന്നതാണ് ഉചിതം.

ശത്രുസംഹാരമന്ത്രം ശൈവം, ശാക്തേയം, വൈഷ്ണവം എന്നീ മൂന്ന് ഗണത്തിലുമുണ്ട്. ശൈവം ആവശ്യമായി വരുന്നവര്‍ക്ക് ശരഭമന്ത്രം, അഘോരം, വീരഭദ്രം എന്നിവയിലൊന്നു ഗുണപ്രദവും ശാക്തേയം ആവശ്യമായി വരുന്നവര്‍ക്ക് രക്തേശ്വരീമന്ത്രം, വാരാഹീ, മഹാശൂലിനി, പ്രത്യംഗിരം, വനദുര്‍ഗ്ഗ, ബഗളാമുഖി, ത്രിഷ്ടുപ് മുതലായവയിലൊന്നും വൈഷ്ണവം ആവശ്യമായി വരുന്നവര്‍ക്ക് നരസിംഹം, മഹാസുദര്‍ശന മാലാമന്ത്രം എന്നിവയിലൊന്നും ജപിക്കാവുന്നതാകുന്നു. ഇതില്‍, മഹാസുദര്‍ശന മാലാമന്ത്രം ആവശ്യമുള്ള മറ്റ് സദുദ്ദ്യേശ്യമായ ഇഷ്ടങ്ങള്‍ക്കും ജപിക്കാവുന്നതാകുന്നു.

ഗുണഫലങ്ങളേറെ നല്‍കുന്ന വൈഷ്ണവ ശത്രുസംഹാരമന്ത്രമാണ് ഉഗ്രനരസിംഹം. ഇവ നിത്യവും പ്രഭാതത്തില്‍ 108 വീതം ഭക്തിയോടെ ജപിക്കുന്നത് ശത്രുദോഷത്തിനുള്ള പരിഹാരമാണ്. മാനസിക വിഭ്രാന്തി, മരണഭയം, പേടിസ്വപ്നം എന്നിവയില്‍നിന്നു രക്ഷനേടാനും ഈ മന്ത്രം ജപിക്കാവുന്നതാകുന്നതാണ്.

ഉഗ്രനരസിംഹമന്ത്രം

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം.

Related Posts