മന്ത്രങ്ങള്‍
ശനി ഭഗവാനെ ഇങ്ങനെ പ്രീതിപ്പെടുത്തിയാല്‍

ശനിദോഷനിവാരണത്തിനായി നിരവധി പരിഹാരകര്‍മ്മങ്ങളുമുണ്ട്. അതില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ശനീശ്വരശാന്തി മന്ത്രജപം. അതീവ ഫലസിദ്ധിയുള്ള ശനീശ്വര ശാന്തിമന്ത്രം ശനിദോഷ പരിഹാരത്തിന് അതീവ ഗുണപ്രദമാണ്.

ശനിയുടെ ദശാപഹാരകാലം, ചാരവശാല്‍ ശനി പ്രതികൂലമായവര്‍ (ചാരവശാല്‍ ശനി 1, 2, 4, 5, 7, 8, 9, 10, 12 എന്നീ ഭാവങ്ങളില്‍ സഞ്ചരിക്കുന്നവര്‍, വക്രഗതിയില്‍ ശനിയുള്ളവര്‍, ശനിയാഴ്ച ജനിച്ചവര്‍, പൂയം, അനിഴം, ഉതൃട്ടാതി എന്നീ നക്ഷത്രക്കാര്‍, ശനിയ്ക്ക് 2, 6, 7, 8, 12 എന്നീ ഭാവങ്ങളുടെ ആധിപത്യം ഉള്ളവര്‍, മേടം ധനു, മീനം എന്നീ ലഗ്‌നക്കാര്‍, 5, 6, 8, 12 ഈ ഭാവങ്ങളിലൊന്നില്‍ ശനി നില്‍ക്കുന്നവര്‍, സൂര്യനുമായോ ചൊവ്വയുമായോ രാഹുവുമായോ കേതുവുമായോ ശനിയ്ക്കു യോഗം വന്നിട്ടുള്ളവര്‍, മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം എന്നീ രാശികളിലൊന്നില്‍ ശനി നില്‍ക്കുന്നവര്‍ എന്നിവരൊക്കെയും ശനീശ്വര പ്രീതി നടത്തേണ്ടതാണ്.

ശനീശ്വരശാന്തി മന്ത്രം

ഓം ശന്നോ ദേവീരഭിഷ്ടയ ആപോഭവന്തു പീതയേ
ശം യോരഭി സ്രവന്തു ന:
പ്രജാപതേ ന ത്വദേതാന്യന്യോ
വിശ്വാ ജാതാനി പരി താ ബഭൂവ
യത്കാമാസ്‌തേ ജൂഹുമസ്തന്നോ അസ്തു
വയം സ്യാമ പതയോ രയീണാം
ഇമം യമ പ്രസ്തരമാ ഹി സീദാ
ങ്ങ്ഗിരോഭി: പിതൃഭിസ്സംവിദാന:
ആ ത്വാ മന്ത്രാ: കവിശാസ്താ വഹ
ന്ത്വേനാ രാജന്‍ ഹവിഷാ മാദയസ്വ
അധിദേവതാ പ്രത്യധിദേവതാ സഹിതായ ഭഗവതേ
ശനൈശ്ചരായ നമ: യമായ നമ:

ശനീശ്വരക്ഷേത്രത്തില്‍ അല്ലെങ്കില്‍ നവഗ്രഹക്ഷേത്രത്തില്‍ വേണം ദോഷപരിഹാരം ചെയ്യേണ്ടത്.  ശനിയാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ശനി കാലഹോരയാണ് ശനീശ്വര ഭജനത്തിന് അത്യുത്തമം. സ്വന്തം വീട്ടില്‍ ശനിയാഴ്ച സൂര്യോദയ സമയത്ത് നെയ്‌വിളക്ക് കത്തിച്ച് ശനീശ്വര ശാന്തിമന്ത്രം 9 ഉരു ജപിക്കുക. ഓരോ പ്രാവശ്യവും ജപിക്കുന്നതിനുമുമ്പ് ശനിദോഷമുള്ള ആളിന്റെ പേരും നക്ഷത്രവും പറഞ്ഞതിനുശേഷം മന്ത്രം ജപിക്കണം. ഇതിനൊപ്പം നീരാഞ്ജന വഴിപാടും ഉത്തമമാണ്.

Related Posts