സ്പെഷ്യല്‍
ഫലപ്രവചനത്തില്‍ കൃത്യതയുടെ പ്രതിഫലനം

ചന്ദ്രകുമാര്‍ മുല്ലച്ചേരി

അനുഭവദര്‍പ്പണം എന്ന പുസ്തകത്തില്‍ ഫലപ്രവചനത്തിന്‍റെ കൃത്യതയുടെ പ്രതിഫലനത്തിന് ഒരു കഥ പറയുന്നുണ്ട്…..
അതിങ്ങനെയാണ് …ഒരു ജ്യോതിഷി ചെറുതോണിയില്‍ കൈകൊണ്ട് തുഴഞ്ഞു പോകുന്നതിനിടയില്‍ വിരലില്‍ നിന്നും മോതിരം ഊര്‍ന്ന് പുഴയില്‍ പോയി….ജ്യോതിഷി മറുകരയെത്തി നേരേ രാജകൊട്ടാരത്തിലേക്ക് പോയി രാജാവിനെ മുഖം കാണിച്ചു….രാജാവ് ചോദിച്ചു എന്താ കാര്യം…
ജ്യോതിഷി പറഞ്ഞു…തിരുമനസ്സേ അങ്ങേയ്ക്ക് മുക്കുവത്തലവന്‍ ഇന്നൊരു വലിയ മത്സ്യത്തെ കാഴ്ചവെക്കും… അത് പാചകം ചെയ്യുന്നതിന് മുമ്പ് എനിക്ക് ഒരുകൂട്ടം കാര്യമുണ്ട്…. ബ്രാഹ്മണനായ അങ്ങേക്കെന്താ മത്സ്യത്തില്‍ ഇത്രകാര്യം….

ഇതിനിടയില്‍ മുക്കുവത്തലവന്‍ വലിയ ഒരു മത്സ്യത്തെ രാജാവിന് മുമ്പില്‍ കൊണ്ടുവെച്ചു…
ജ്യോതിഷിയോട് ഇതെടുത്തോളൂ….എന്ന് പറഞ്ഞു.. അത് വേണ്ട…ഇത് മുറിച്ച് ഇതിന്‍റെ വയറില്‍ എന്‍റെ മോതിരം ഉണ്ട്….അത് കഴുകി അടിയന് തന്നാല്‍ മതി….എല്ലാവരും കൗതുകത്തോടെ തലയുയര്‍ത്തി….എന്നാല്‍ ഇതിനെ മുറിക്കട്ടെ….. അങ്ങനെ രാജസമക്ഷത്തില്‍ വെച്ച് മത്സ്യത്തെ മുറിച്ചു… ദേ..അകത്ത് മോതിരം… അത് കഴുകി ജ്യോതിഷിയെ ഏല്‍പിച്ചു രാജാവ് കാര്യം തിരക്കി…
തുഴയുമ്പോള്‍ മോതിരം പോയതും അത് ഈ മത്സ്യം വിഴുങ്ങുമെന്നും ആ മത്സ്യത്തെ മുക്കുവത്തലവന് ലഭിക്കുമെന്നും വിശേഷപ്പെട്ട മത്സ്യമാകയാല്‍ അങ്ങേക്ക് കാഴ്ചവെക്കുമെന്നും ഗ്രഹേശ്വരന്മാര്‍ കാട്ടിത്തന്നു…അതുകൊണ്ട് നേരെ ഇങ്ങോട്ട് വന്നു…എന്നും പറഞ്ഞു…രാജാവ് സന്തുഷ്ടനായി അനേകം സമ്മാനങ്ങളും മറ്റും നല്‍കി ജ്യോതിഷിയെ യാത്രയാക്കി…..
ആ ജ്യോതിഷിയുടെ ആ പ്രതിഭയെ സാഷ്ടാംഗം നമസ്കരിക്കുന്നു….
ഒരു കത്തി മുകളില്‍ നിന്നും താഴെ വീഴാറായി ഒരിടത്തിരിക്കുന്നു…. അത് അനങ്ങിയാല്‍ താഴെ വീഴും….

എവിടെ വീഴും ..താഴെ എന്നത് ആര്‍ക്കും പറയാം …താഴെ എവിടെ വീഴും…ഏകദേശം ഒരു പ്രതലം ഊഹിച്ചു പറയാം….എന്നാല്‍ ഒരില വെച്ച് ഈ ഇലയില്‍ ഇവിടെ വീഴും എന്ന് പറയുക എന്നതാണ് സൂക്ഷ്മമായ തലം..
ഇതിന്‍റെ പിന്നില്‍ ഒരു ഗണിതമുണ്ട്….ഒരു പ്രവചനശാസ്ത്രവുമുണ്ട്…..ആ പ്രവചനശാസ്ത്രമാണ് ജ്യോതിഷം എന്നത്. അതിലെ ഗണിതവും അതിന് ഗ്രഹങ്ങളുടെ സ്ഥാനത്തിന്‍റേയും ലഗ്നത്തിന്‍റെയും ലഗ്നബിന്ദുവിന്‍റെയും സൂക്ഷ്മതയും ഫലപ്രവനത്തില്‍ പ്രധാനമാണ്……ഗ്രഹങ്ങളെ ഗണിക്കുക മാത്രമല്ല ആചാര്യന്മാര്‍ അവയില്‍ ആരോപിച്ച കാരകമൂല്യത്തെയും ഇതരധര്‍മ്മമൂല്യത്തെയും സമന്വയിപ്പിച്ചാണ് ഇത് സാദ്ധ്യമാകുന്നത്….. ഗണിതം സംഹിതാ ഹോരാ ചേതി സക്ന്ധത്രയം മതം…..നിമിത്തവും കാലവും എല്ലാം പ്രധാനം തന്നെ….

Related Posts