സ്പെഷ്യല്‍
കല്യാണ ക്ഷണക്കത്തുകള്‍ ലഭിക്കുന്ന ഗണേശ ക്ഷേത്രം

ഗണപതി ഭഗവാന്റെ ക്ഷേത്രങ്ങളില്‍ പ്രശസ്തമാണ് രാജസ്ഥാനിലെ രണ്‍ഥംഭോര്‍ ഗണേശ ക്ഷേത്രം. രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തോട് ചേര്‍ന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്നു നേത്രങ്ങളുള്ള ത്രിനേത്ര ഗണേശനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടത്തെ വലിയ പ്രത്യേകത, വിശ്വാസികള്‍ കല്യാണ ക്ഷണക്കത്തുകളും കാര്‍ഡുകളും ഈ ക്ഷേത്രത്തിലേക്ക് അയച്ചുകൊടുത്ത് ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നുവെന്നതാണ്.

ഭഗവാന്റെ അനുഗ്രഹത്താല്‍ വിവാഹം നടക്കുന്നതിനും നല്ല കുടുംബജീവിതത്തിനും വേണ്ടിയാണ് വിശ്വാസികള്‍ ഇങ്ങനെ ചെയ്യുന്നത്. ദിവസവും നിരവധി വിവാഹക്ഷണകത്തുകളാണ് ഇവിടെ ലഭിക്കുന്നത്.

വിശ്വാസികള്‍ ഇങ്ങനെ ചെയ്യുന്നതിനു പിന്നില്‍ ഒരു ഐതിഹ്യം കൂടിയുണ്ട്. അത്, ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും വിവാഹത്തിന് അവര്‍ ഈ ക്ഷേത്രത്തിലേക്ക് ക്ഷണം അറിയിച്ചിരുന്നുവെന്നാണ്.

Related Posts