സ്പെഷ്യല്‍
ഗുരുവായൂര്‍ കീഴ്ശാന്തി കീഴിയേടം രാമന്‍ നമ്പൂതിരിയെ അനുമോദിച്ചു

ഗുരുവായൂര്‍ പെരുന്തട്ട ശിവക്ഷേത്രപരിപാലന സമിതിയുടെ ആഭിമുഖ്യത്തില്‍ ഷഷ്ടിയബ്ദപൂര്‍ത്തിയിലെത്തിയ ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കീഴിയേടം രാമന്‍നമ്പൂതിരിയെ ഭക്തജനക്കൂട്ടായ്മ അനുമോദിച്ചു.

കീഴിയേടം മനയില്‍ നടന്ന കുടുംബസൗഹൃദവിരുന്നില്‍ പരിപാലന സമിതി പ്രസിഡന്റ് കോങ്ങാട്ടില്‍ അരവിന്ദാക്ഷമേനോന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ജി.സുരേഷ് രാമകൃഷ്ണന്‍ ഇളയത് എന്നിവര്‍ അനുമോദിച്ചു.

ഗുരുവായൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ്,വാര്‍ഡ്കൗണ്‍സിലര്‍മാരായ വി.കെ. സുജിത്, സൂരജ്, ബാലന്‍വാറനാട്ട്, യോഗക്ഷേമസഭ ഗുരുവായൂര്‍ യൂണിറ്റ് പ്രസിഡന്റ് മുരളി മുതുമനഎന്നിവരും പെരുന്തട്ട പരിപാലനസമിതിയും മാതൃസമിതിയും ഭക്തന്‍മാരും അഭ്യുദയകാംക്ഷികളും പൊന്നാടയും ഉപഹാരങ്ങളുംനല്‍കി രാമന്‍നമ്പൂതിരിയെ ആദരിച്ചു. ഉഷാ അച്ചുതനും, ആലക്കല്‍ ജയറാമും കവിതയിലൂടെ മംഗളപത്രം നല്‍കി. അനുമോദനത്തിനും ആദരവിനും ഗുരുവായൂരപ്പനോടും മഹാദേവനോടും പ്രാര്‍ത്ഥനാ നിര്‍ഭരമായ വാക്കുകളില്‍ രാമന്‍നമ്പൂതിരി മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ ആര്‍.പരമേശ്വരന്‍ സ്വാഗതവും, സുദേവ് കെ.നമ്പൂതിരി കൃതജ്ഞത യും പറഞ്ഞു.

 

Related Posts