മന്ത്രങ്ങള്‍
പുലര്‍ച്ചെ രാഹുമന്ത്രം ജപിച്ചാല്‍

ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട രാഹുവിനെ ദേഷ്യത്തിന്റെയും, അറിവില്ലായ്മയുടെയും, ബാഹ്യസുഖങ്ങളുടെയും രൂപമായാണ് കണക്കാക്കപ്പെടുന്നത്. രാഹു സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുന്നതിന്റെ ഫലമാണ് ഗ്രഹണങ്ങളെന്നു കരുതപ്പെടുന്നു.

ജാതകത്തില്‍ രാഹുവിന്റെ നില ശക്തി പ്രാപിക്കുമ്പോള്‍ ജീവിത വിജയവും,സമൂഹത്തില്‍ ഉന്നതിയും, സമ്പല്‍സമൃദ്ധിയും ലഭിക്കുമെന്നു കരുതുന്നു. എന്നാല്‍, രാഹു ജാതകത്തില്‍ മോശപ്പെട്ട നിലയിലാണെങ്കില്‍ മാനസികവും ശാരീരികവുമായ പല അസുഖങ്ങളും ഉണ്ടാകുമെന്നും പറയപ്പെടുന്നു. ഇക്കാലത്ത് രാഹു മന്ത്രങ്ങള്‍ ജപിക്കുന്നത് ഐശ്വര്യവും വിജയവും ശാന്തിയും നല്‍കുന്നതാണെന്നും വിശ്വസിക്കപ്പെടുന്നു.

ഈ രാഹുമന്ത്രം നിത്യവും ജപിക്കുന്നത് ഉത്തമമാണ്.

മന്ത്രം:

‘അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യ വിമര്‍ദനം സിംഹികാ ഗര്‍ഭ സംഭൂതം തം രാഹും പ്രണമാമ്യകം’

രാഹു ഗായത്രി മന്ത്രം

‘ഓം നാഗാധ്വജായ വിദ്മഹേ പദ്മ ഹസ്തായ ധീമഹി തന്നോ രാഹു പ്രചോദയാത്’

രാഹു ശാന്തി മന്ത്രം

‘ഓം രാഹുവെ ദേവായെ ശാന്തിം, രാഹുവെ കൃപായെ കരോതി രാഹ്വായെ ക്ഷമായെ അഭിലാഷാത് ഓം രാഹുവേ  നമോ നമഃ’

രാഹു മന്ത്രങ്ങള്‍ ജപിക്കുവാന്‍ ഏറ്റവും ഉത്തമമായ സമയം പുലര്‍ച്ചെയാണ്. ശുക്ലപക്ഷത്തിലുള്ള ശനിയാഴ്ചയാണ് ജപം തുടങ്ങാന്‍ ഏറ്റവും അനുയോജ്യം.

40 ദിവസത്തിനുള്ളില്‍ 18,000 തവണ എന്നതാണ് രാഹു മന്ത്രജപത്തിന് ഏറ്റവും നല്ലത്. ചന്ദന മരകഷ്ണങ്ങളും നീല പുഷ്പങ്ങളും ജപസമയത്ത് ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഭദ്ര കാളിയുടെയോ ദുര്‍ഗ്ഗയുടെയോ ഫോട്ടോയോ പ്രതിമയോ ജപസമയത്ത് വയ്ക്കുന്നതും, ജപദിനങ്ങളില്‍ പച്ചക്കറി മാത്രം ഭക്ഷിക്കുന്നതും ഫലസിദ്ധി വര്‍ധിപ്പിക്കുന്നു.

സുഹൃത്ത് വലയങ്ങള്‍ കൂട്ടാനും, സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കാനും, മാര്‍ഗ്ഗ തടസങ്ങള്‍ മാറി മുന്നേറുവാനുള്ള ശക്തി ലഭിക്കുവാനും, മറ്റ് രാഹു സംബന്ധ പ്രശ്‌നങ്ങള്‍ അകറ്റാനും ഈ മന്ത്രം ഗുണം ചെയ്യുന്നതാണ്.

Related Posts