നക്ഷത്രവിചാരം
രാഹു-കേതു മാറ്റം; ഓരോരുത്തരേയും എങ്ങനെ ബാധിക്കും; സമ്പൂര്‍ണ നക്ഷത്രഫലം

മാര്‍ച്ച് 7നു രാവിലെ 07.46നു രാഹു മിഥുനം രാശിയിലേക്കും കേതു ധനു രാശിയിലേക്കും മാറി. ഏതാണ്ട് ഒന്നരവര്‍ഷക്കാലം (ഏകദേശം 2020 സെപ്റ്റംബര്‍ മാസം 23, രാത്രി 10.42 വരെ) ഈ തമോഗ്രഹങ്ങള്‍ ഈ രാശിയിലായിരിക്കും. ഈ മാറ്റം പൊതുവേ ഓരോ നക്ഷത്രക്കാരേയും ഏങ്ങനെ ബാധിക്കുമെന്ന് ചുരുക്കത്തില്‍ ഒന്നു പരിശോധിക്കാം. ഇത് പൊതുവായ ഫലങ്ങളാണ്. അവരവരുടെ ജാതകത്തിലെ രാഹു-കേതു സ്ഥിതിയും, ഈ സമയത്തെ ശനി വ്യാഴം എന്നീ ഗ്രഹങ്ങളുടെ ഗോചരഫലവും, ജാതകപ്രകാരമുളള ദശാപഹാരങ്ങളും നിമിത്തം ഈ ഫലങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

അശ്വതി: ജീവിതപങ്കാളിയുമായുള്ള അഭിപ്രായഭിന്നതകള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണം. സാങ്കേതിക കാര്യങ്ങളില്‍ കൂടുതല്‍ അറിവ് ലഭിക്കും. ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കും. തൊഴില്‍ രംഗത്തെ പ്രശ്നങ്ങള്‍ സുഹൃത്തുക്കളുടെ സഹായത്താല്‍ മറികടക്കാനാകും.

ഭരണി: വൈദ്യരംഗത്ത് നേട്ടം,സന്താനങ്ങള്‍ക്ക് ഉയര്‍ന്ന തൊഴില്‍, മാതാപിതാക്കളുമായി ഒരുമിച്ച് താമസിക്കത്തക്കവണ്ണം തൊഴില്‍മാറ്റം, വിവാദവിഷയങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് അഭികാമ്യം. എന്നാല്‍ തര്‍ക്കവിഷയങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. സഹോദരങ്ങളുമായി അഭിപ്രായഭിന്നതയുണ്ടാകും.

കാര്‍ത്തിക: സന്താനങ്ങള്‍ക്ക് അനുകൂല സമയം, ഗൃഹനിര്‍മാണ പ്രവര്‍ത്തികളിലെ തടസങ്ങള്‍ മറികടക്കാനാകും,ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നതകളുണ്ടാകും, സുഹൃത്തുക്കളുടെ സഹായംലഭിക്കും, ഗ്രന്ഥനിര്‍മാണങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാനാകും,വരുമാന മാര്‍ഗങ്ങള്‍ വര്‍ധിക്കും.

രോഹിണി: കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത, അശ്രദ്ധ മൂലം ധനനഷ്ടം ഉണ്ടാകാം, മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും,സമ്മര്‍ദം മൂലം നിലവിലെ തൊഴില്‍ രാജിവയ്ക്കേണ്ടതായി വരും,വ്യാപാര രംഗത്ത് നേട്ടങ്ങളുണ്ടാകും, നാല്‍ക്കാലി സമ്പത്ത് വര്‍ധിക്കും, ഭക്ഷണ കാര്യത്തില്‍ നിഷ്‌കര്‍ഷപുലര്‍ത്തണം.

മകയിരം: വിവാഹക്കാര്യത്തില്‍ തീരുമാനം, പിതാവിനാല്‍ ഗുണാനുഭവം, വാഹനം മാറ്റി വാങ്ങുന്നതില്‍ നഷ്ടം സംഭവിക്കും, അലസതയുണ്ടാകും, പൂര്‍വിക സ്വത്ത് ഭാഗംവയ്ക്കും, വിദ്യാര്‍ഥികള്‍ക്ക്പഠനക്കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ വേണം, വാഹന ഉപയോഗത്തിലും ജാഗ്രത പുലര്‍ത്തണം.

തിരുവാതിര: സന്താനഭാഗ്യം, ശത്രുക്ഷയം, തൊഴില്‍ സംബന്ധമായി ദൂരയാത്ര, ഉദരവൈഷമ്യം, വിവിധ മേഖലകളല്‍ നിന്നും ധനവരവ്, നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളില്‍ അവസാനഘട്ടം മാറ്റം വരും, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും, ഉറ്റവരുടെ വേര്‍പാട് മാനസികമായി സ്വസ്ഥക്കുറവുണ്ടാക്കും, വാഹനം മാറ്റി വാങ്ങുന്നതിനും യോഗം.

പുണര്‍തം: സന്താനങ്ങള്‍ക്ക് തൊഴില്‍നേട്ടം, കാര്‍ഷിക കാര്യങ്ങളില്‍ പ്രതീക്ഷിച്ച ലാഭമുണ്ടാകില്ല, ബന്ധുക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും,വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും, തൊഴില്‍ രംഗത്ത് സ്ഥാനമാറ്റം.

പൂയം: പൊതുപ്രവര്‍ത്തകര്‍ക്ക് അഗ്‌നിപരീക്ഷയെ നേരിടേണ്ടതായി വരും, അപവാദ പ്രചരണങ്ങളുണ്ടാകും, സാമ്പത്തിക പ്രയാസം അനുഭവപ്പെടും, ഗൃഹനിര്‍മാണം പുനരാരംഭിക്കും, പിതാവിനാല്‍ മാനസിക വിഷമം ഉണ്ടാകും, വിദേശയാത്രയ്ക്ക് അനുകൂല സമയം,സര്‍ക്കാര്‍ ആനുകൂല്യംലഭിക്കാതെ വരും.

ആയില്യം: ശത്രുശല്യം, സ്ഥാനചലനം, തന്ത്രപരമായ നീക്കം, സുഹൃത്തുക്കളില്‍ നിന്നും സഹായം പ്രതീക്ഷിക്കേണ്ടതില്ല, വാഹനത്തിന് അറ്റകുറ്റപ്പണി, സഹോദരങ്ങളാല്‍ ഗുണം, സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം, പൂര്‍വിക സ്വത്തില്‍ നിന്നും നേട്ടം, സാമ്പത്തിക പ്രശ്നങ്ങളുണ്ടാകും, തൊഴിലുമായി ബന്ധപ്പെട്ട് ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായിവരും.

മകം: സാമ്പത്തിക ലാഭം, ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെയധികം നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരീക്ഷകളെഴുതിയിരിക്കുന്നവര്‍ക്ക് അഭിമുഖ അറിയിപ്പുകള്‍ലഭിക്കും. വിദേശസഞ്ചാരത്തിനും വിദേശ ജോലിക്കും സാധ്യതയേറെ. ചലച്ചിത്രമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ് പ്രകടിപ്പിക്കാനാകും, അംഗീകാരം തേടിയെത്തും.

പൂരം: വാഹന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും,കുടുംബത്തില്‍ ഐശ്വര്യംവര്‍ധിക്കും, സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, സഹോദരിമാരുടെ വിവാഹം നടത്തും,കൃഷിയിടങ്ങള്‍ സ്വന്തമാക്കും, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും.

ഉത്രം: തൊഴിലില്‍ മാറ്റം, ഉന്നതസ്ഥാനീയരുമായി അടുത്ത ബന്ധം പുലര്‍ത്താനാകും, വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, സഹോദരങ്ങളുമായി അഭിപ്രായഭിന്നതയ്ക്കിടയുണ്ട്, സന്താനഭാഗ്യം ഉണ്ടാകും, വാഹനം സ്വന്തമാക്കും, അടുത്ത ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കും.

അത്തം: സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ വ്യാപാരങ്ങള്‍ക്കു തുടക്കമിടും, ബാങ്കിങ് മേഖലയില്‍ പുതിയ അവസരങ്ങള്‍ കൈവരും, പൂര്‍വിക സ്വത്തുമായി ബന്ധപ്പെട്ട് സഹോദരങ്ങളുമായി അഭിപ്രായ ഭിന്നത, നാല്‍ക്കാലികള്‍ക്കു നാശം, സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും, ലഹരി ഉപയോഗങ്ങള്‍ കുറയ്ക്കേണ്ടതാണ്.

ചിത്തിര:അടിക്കടി യാത്രകള്‍ നടത്തേണ്ടതായി വരും, അപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, വഞ്ചനയ്ക്കിടയാകാതെ ശ്രദ്ധിക്കണം, വിദേശയാത്രയ്ക്ക് അവസരമുണ്ട്, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും.

ചോതി:ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും, സാമ്പത്തികനില മെച്ചപ്പെടും, സന്താനങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങളുണ്ടാകും, തെറ്റിദ്ധാരണനിമിത്തം സുഹൃത്തുക്കളുമായി അകലുവാനിടയുണ്ട്,വിദേശജോലിക്കാര്യങ്ങളില്‍ അനുകൂല അറിയിപ്പ്. പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണയേറും,വ്യാപാര ബന്ധങ്ങളില്‍ തകര്‍ച്ചയുണ്ടാകും.

വിശാഖം: കുടുംബക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കു നേതൃത്വം നല്‍കും, ബന്ധുജനങ്ങളെ സാമ്പത്തികമായി സഹായിക്കും, സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവങ്ങളുണ്ടാകും, നിശ്ചയിച്ചുറപ്പിച്ച തീരുമാനങ്ങളില്‍ നിന്നും വ്യതിചലിക്കേണ്ടതായി വരും, വാസഗൃഹം മോടിപിടിപ്പിക്കും, ചലച്ചിത്രമേഖലയില്‍ വ്യക്തിമുദ്രപതിപ്പിക്കാനാകും.

അനിഴം: വ്യായാമം ദിനചര്യയുടെ ഭാഗമാക്കും, ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ത്വക് രോഗം വരാവുന്നതാണ്, ബന്ധുജനങ്ങളുമായി അഭിപ്രായഭിന്നതകളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍തീരുമാനമാകും, കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും.

തൃക്കേട്ട: വിദേശത്ത് ജോലി ചെയ്തവര്‍ നാട്ടിലേക്കെത്തുന്ന സാഹചര്യം, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും,വ്യാപാര ബന്ധങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാകും, വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, അഗ്‌നിസംബന്ധമായ തൊഴിലിലേര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണം, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം.

മൂലം:നവദമ്പതികള്‍ക്ക് സന്താനഭാഗ്യം, ശത്രുക്കള്‍ വര്‍ധിക്കും,ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം, അനുചിതമല്ലാത്ത ബന്ധങ്ങളില്‍ താത്പര്യം തോന്നാം, കുടുംബാന്തരീക്ഷം പൊതുവെ അനുകൂലമാകും, സാമ്പത്തികാച്ചടക്കം പാലിക്കണം, തൊഴില്‍ മേഖലയില്‍ അംഗീകാരം, സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും.

പൂരാടം:തൊഴില്‍ മേഖലയില്‍ പരിവര്‍ത്തനം,കുടുംബത്തില്‍ ആഹ്ലാദാനുഭവങ്ങള്‍, വാസഗൃഹം മോടിപിടിപ്പിക്കും,സാമ്പത്തികമായി അനുകൂലാവസ്ഥയുണ്ടാകും, പിതൃതുല്യരായവര്‍ക്ക് അസുഖം വര്‍ധിക്കാം, പണ്ഡിതസദസുകളില്‍ അംഗീകാരമുണ്ടാകും, മാധ്യമപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനാകും.

ഉത്രാടം: കിംവദന്തികള്‍ കണക്കിലെടുക്കാതെ ഇരിക്കുക, ജീവിതപങ്കാളിക്ക് തൊഴിലില്‍ മാറ്റം, സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടാകും, ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരും, ശത്രുശല്യം വര്‍ധിക്കും, യാത്രാക്ലേശം അനുഭവിക്കേണ്ടതായി വരും,സഹോദര സഹായം ഉണ്ടാകും.

തിരുവോണം: എന്‍ജിനിയര്‍മാര്‍,കരാറുകാര്‍ തുടങ്ങിയവര്‍ക്ക് നേട്ടങ്ങളുണ്ടാകും, പൊതുപ്രവര്‍ത്തകര്‍ക്ക് പരീക്ഷണഘട്ടങ്ങളെ നേരിടേണ്ടതായി വരും, സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമാകും,സര്‍ക്കാര്‍ ആനുകൂല്യംലഭിക്കും, പുതിയ വാഹനം വാങ്ങും, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും, ഉദരസംബന്ധമായി പ്രശ്നങ്ങളുണ്ടാകാം.

അവിട്ടം: മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും, സന്താനങ്ങള്‍ മൂലം സന്തോഷാനുവങ്ങളുണ്ടാകം, വിദേശയാത്ര നടത്തും, സഹോദരങ്ങളില്‍ നിന്നും സഹായം ഉണ്ടാകും, മാനസിക പ്രയാസങ്ങളുണ്ടാകും, ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനാകും, പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണയേറും, വിവാദവിഷയങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.

ചതയം: അധികാര പരിധി വര്‍ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സമൂഹ്യ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും, ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, വാസഗൃഹം മോടിപിടിപ്പിക്കും, മൂത്ത സഹോദരങ്ങളുമായി അഭിപ്രായ ഭിന്നത, ഹോട്ടല്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി.

പുരുരുട്ടാതി: വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ബന്ധുജനങ്ങളുടെ പിന്തുണ, വിദേശത്ത് തൊഴില്‍ നേട്ടം, കലാരംഗത്ത് നേട്ടങ്ങളാവര്‍ത്തിക്കാന്‍ സാധിക്കും, അധ്യാപകര്‍ക്ക് ശിക്ഷണ നടപടികളെ നേരിടേണ്ടതായി വരും ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നത, പിതൃതുല്യര്‍ക്ക് അസുഖം, ആത്മീയകാര്യങ്ങളില്‍ താത്പര്യം.

ഉത്രട്ടാതി: സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവങ്ങള്‍, ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും, സാമ്പത്തിക സ്ഥിതി അനുകൂലമാകും, ബന്ധുജനങ്ങളുടെ പിന്തുണയേറും, ജീവിതപങ്കാളിക്ക് നേട്ടങ്ങള്‍, വാഹന നേട്ടം, നാല്‍ക്കാലി സമ്പത്ത് വര്‍ധിക്കും, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, അനാവശ്യവിവാദങ്ങളില്‍ തലയിടരുത്.

രേവതി: കായികരംഗത്ത് നേട്ടം, സുഹൃത്തുക്കളുടെ സഹായത്തോടെ ബിസിനസ് പുനരാരംഭിക്കും, സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവം, വിദേശസഞ്ചാരംനടത്താനിടയുണ്ട്, സാമ്പത്തിക പ്രശ്നങ്ങളെ തരണം ചെയ്യാന്‍ സാധിക്കും, സഹോദരങ്ങള്‍ക്ക് വിവാഹം നടക്കാം, സന്താനഭാഗ്യം ഉണ്ടാകും.

തയാറാക്കിയത് -ജ്യോതിഷാചാര്യ ഷാജി.പി.എ, ഫോണ്‍: 9995373305

Related Posts