നക്ഷത്രവിചാരം
വരുംദിവസങ്ങളില്‍ തൊഴിലില്‍ നേട്ടം കൊയ്യുന്നവര്‍

ഫെബ്രുവരിയിലെ തൊഴില്‍ഫലം

ഏരീസ് (ജന്മദിനം മാര്‍ച്ച് 22 – ഏപ്രില്‍ 20)

കൂടുതല്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടും. മേലധികാരിയില്‍ നിന്നു പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. ഫെബ്രുവരിയിലെ അവസാനത്തെ രണ്ടാഴ്ച പ്രഫഷനല്‍ കാര്യങ്ങളില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാകും.

ടോറസ് (ജന്മദിനം ഏപ്രില്‍ 21- മെയ് 21)

ഫെബ്രുവരിയിലെ അവസാനത്തെ രണ്ടാഴ്ച പ്രഫഷനല്‍ രംഗത്ത് പുരോഗതി ഉണ്ടാകും. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതുസംബന്ധിച്ച ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിജയിക്കാനാകും. സാമ്പത്തികകാര്യങ്ങളിലും തികച്ചും അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം.

ജെമിനി (ജന്മദിനം മെയ് 22- ജൂണ്‍ 21)

ഫെബ്രുവരി ഇരുപതാം തീയതിയോടെ പ്രഫഷനല്‍ കാര്യങ്ങള്‍ അനുകൂലമാകും. മേലധികാരിയില്‍ നിന്നു സഹകരണവും പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കാം. താല്‍ക്കാലിക ജോലിക്കാരില്‍ ചിലര്‍ക്ക് അതു സ്ഥിരമായിക്കിട്ടും.

ക്യാന്‍സര്‍ (ജന്മദിനം ജൂണ്‍ 22-ജൂലൈ 23)

ഫെബ്രുവരി അവസാന ആഴ്ച പ്രഫഷനല്‍ കാര്യങ്ങളില്‍ ഗുണദോഷമിശ്രമായ ഫലങ്ങള്‍ അനുഭവപ്പെടും. ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ അല്‍പ്പം കാലതാമസം വന്നേക്കും. ചില ദിവസങ്ങളില്‍ ആലസ്യം അനുഭവപ്പെടും.

ലിയോ (ജന്മദിനം ജൂലൈ 24- ഓഗസ്റ്റ് 23)

ഫെബ്രുവരിയില്‍ തൊഴില്‍ രംഗത്ത് നേട്ടം ഉണ്ടാകും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയും.ജോലിയില്‍ മേലധികാരികളുടെ പ്രീതി പിടിച്ച് പറ്റും. ബിസിനസ് രംഗത്തുള്ളവര്‍ക്കു കഴിഞ്ഞ രണ്ടാഴ്ചകളിലേതിനെക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

വിര്‍ഗോ (ജന്മദിനം ഓഗസ്റ്റ് 24- സെപ്റ്റംബര്‍ 23)

ഫെബ്രുവരിയിലെ അവസാന ആഴ്ചകളില്‍ പ്രഫഷനല്‍ രംഗത്തു ഗുണദോഷമിശ്ര ഫലം ഉണ്ടാകും. മേലധികാരികളുടെ പ്രീതി നിലനിര്‍ത്താന്‍ കഴിയും. കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. ഉദ്ദേശിച്ച വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല.

ലിബ്ര (ജന്മദിനം സെപ്റ്റംബര്‍ 24- ഒക്ടോബര്‍ 23)

ഫെബ്രുവരി അവസാനത്തില്‍ തൊഴില്‍ രംഗം ശാന്തമായിരിക്കും. ഏറ്റെടുത്ത ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കും. പുതിയ ജോലിക്കു വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതു സംബന്ധിച്ച അറിയിപ്പു ലഭിച്ചേക്കാം. ചിലര്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.

സ്‌കോര്‍പ്പിയോ (ജന്മദിനം ഒക്ടോബര്‍ 24- നവംബര്‍ 22)

ഫെബ്രുവരിയില്‍ തൊഴില്‍പരമായി നല്ല അനുഭവം ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും. മുന്‍പ് ഉണ്ടായിരുന്ന അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും.

സജിറ്റേറിയസ് (ജന്മദിനം നവംബര്‍ 23- ഡിസംബര്‍ 22)

ഫെബ്രുവരിയില്‍ തൊഴില്‍ രംഗത്ത് വലിയ കുഴപ്പങ്ങള്‍ ഉണ്ടാവില്ല. മനസ്സിന്റെ നിയന്ത്രണത്തിലൂടെ ജോലിരംഗത്തു നല്ല അന്തരീക്ഷം നിലനിര്‍ത്താന്‍ കഴിയും. ഇടപെടുന്ന കാര്യങ്ങളിലൊന്നും വലിയ പ്രതിസന്ധികള്‍ക്ക് സാധ്യതയില്ല.

കാപ്രിക്കോണ്‍ (ജന്മദിനം ഡിസംബര്‍ 23- ജനുവരി 20)

ഫെബ്രുവരി അവസാനത്തില്‍ പ്രഫഷനല്‍ കാര്യങ്ങളില്‍ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടും.പ്രഫഷനല്‍ കാര്യങ്ങളില്‍ മത്സരരംഗത്തുള്ളവരെക്കാള്‍ ഏറെ മുന്നിലെത്തും. ജോലിരംഗത്തെ പ്രശ്‌നങ്ങളെ മറികടക്കും

അക്വേറിയസ് (ജന്മദിനം ജനുവരി 21- ഫെബ്രുവരി 19)

ഫെബ്രുവരിയിലെ അവസാനത്തെ രണ്ടാഴ്ച പ്രഫഷനല്‍ രംഗത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാവില്ല. ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കും. പ്രവര്‍ത്തനലക്ഷ്യം സമയത്തിനു മുന്‍പേ നേടിയെടുക്കും.മേലധികാരിയുടെ പ്രീതി നേടും.

പിസെസ് (ജന്മദിനം ഫെബ്രുവരി 20- മാര്‍ച്ച് 21)

പ്രഫഷനല്‍ രംഗത്തു കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കും.മികച്ച പ്രവര്‍ത്തനത്തിനു മേലധികാരിയില്‍ നിന്ന് അംഗീകാരം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റമോ അനുകൂലമായ സ്ഥലംമാറ്റമോ ലഭിച്ചേക്കാം. സഹപ്രവര്‍ത്തകരില്‍ നിന്നു സഹകരണവുമുണ്ടാകും.

 

 

Related Posts