സ്പെഷ്യല്‍
പിതൃശാപം ഏറ്റിട്ടുണ്ടോയെന്ന് അറിയാം; പ്രതിവിധിയും

നമ്മള്‍ അറിഞ്ഞോ അറിയാതയോ ചെയ്യുന്ന എത്രയെത്ര തെറ്റുകള്‍. ചെയ്യുന്ന പ്രവര്‍ത്തി നമ്മുക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ വേദനിപ്പിച്ചാല്‍… ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളുടെ മനസ്സിന് വല്ലാതെ ഉലയ്ക്കുന്ന പ്രവര്‍ത്തികള്‍ പിതൃശാപത്തിന് ഇടയാക്കുമെന്ന് ആചാര്യന്മാര്‍ പറയാറുണ്ട്. മരണാനന്തരം മാതാപിതാക്കളുടെ ആത്മശാന്തിക്കായി ശ്രാദ്ധക്രിയകള്‍ ചെയ്യാത്തതും പിതൃശാപത്തിന് കാരണമാകുമെന്നാണ് ഹൈന്ദവവിശ്വാസം.

കറുത്തവാവ് ദിവസമാണ് സാധാരണയായി ശ്രാദ്ധക്രിയകള്‍ ചെയ്യാറ്. കറുത്തവാവ് ദിവസത്തെ ശ്രാദ്ധക്രിയ ഏഴുതലമുറ വരെയുള്ള പിതൃക്കളുടെ ആത്മാവിന് ശാന്തിയേകുമെന്ന് ആചാര്യന്മാരും പറയുന്നു.

പരിഹാരമായി തിലഹോമം

ജാതകത്തിലും പ്രശ്‌നത്തിലും ചന്ദ്രസൂര്യന്മാരുടെ സ്ഥിതിയും ബലവും കണ്ട് പിതൃശാപം മനസ്സിലാക്കാം. ശ്രാദ്ധം, തര്‍പ്പണം, തിലഹോമം എന്നിവയാണ് പരിഹാരമാര്‍ഗമായി കണക്കാക്കുന്നത്. മാതൃശാപത്തിന് തീര്‍ത്ഥസ്‌നാനം, ലക്ഷം ഗായത്രീജപം, 1008 പ്രദക്ഷിണം എന്നിവയാണ് പരിഹാരം.

മരണാനന്തരകര്‍മ്മങ്ങള്‍ വിധിപ്രകാരം ചെയ്യണമെന്നാണ് വിശ്വാസം. അല്ലാത്തപക്ഷം പരേതാത്മാക്കള്‍ ഗതികിട്ടാതെ അലയുമെന്നും കുടുംബാംഗങ്ങളെ ശല്യപ്പെടുത്തുമെന്നും ആചാര്യന്മാര്‍ പറയുന്നു. എള്ള് പ്രധാന വസ്തുവായുള്ള തിലഹോമമാണ് ഇതിന് പ്രധാന പരിഹാരമാര്‍ഗ്ഗം. ഹവിസ്സ്, പായസം, നെയ്യ്, ചമത എന്നിവയും ഉപയോഗിക്കുന്നു.

ഗായത്രി,ഗീതാത്രിഷ്ട്യുപ്പ്, അഷ്്ടാക്ഷരം എന്നീ മന്ത്രങ്ങളാണ് തിലഹോമത്തിന് ഉപയോഗിക്കുന്നത്. പകല്‍ സമയത്ത് മാത്രമാണ് തിലഹോമം നടത്തുന്നത്. ചമത ഹോമിച്ചുകൊണ്ടുള്ള ഹോമാചാരപ്രകാരവും തണ്ഡുലം ഒരുക്കി അഷ്ടാക്ഷര വിധപൂജകളോടും കൂടിയാണ് തിലഹോമം നടത്തുന്നത്. അംഗപ്രത്യംഗം കാലുകഴുകി ഗോമൂല്യ തിലദാനവും ചെയ്ത് ബിംബത്തില്‍ പാദതീര്‍ത്ഥം, തിലഹോമ സംപാദം,പഞ്ചഗവ്യം, സാളഗ്രാമതീര്‍ത്ഥം എന്നിവും സ്പര്‍ശിച്ചാണ് പിതൃശുദ്ധി വരുത്തേണ്ടത്. ഇതിനുശേഷം സായൂജ്യ പൂജ നടത്തണം.ഇതിന് ദ്വാദശ വിഷ്ണുപൂജയാണ് നടത്തുക. വിഷ്ണുപ്രതിമയുണ്ടാക്കി പൂജാ സമയത്ത് വിഷ്ണുവിനെ അതിലേക്ക് ആവാഹിക്കും. തുടര്‍ന്ന് പ്രസന്നപൂജനടത്തി സംവാദസൂക്തം കൊണ്ട് പിതൃ ആത്മാവിനെ വിഷ്ണുവില്‍ ലയിപ്പിക്കും.

Related Posts