സ്പെഷ്യല്‍
നാളെമുതല്‍ ഈ കണികാണൂ; ദിവസം മുഴുവന്‍ പോസറ്റീവാക്കാം

ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി Subscribe Nowhttps://www.youtube.com/Jyothishavartha?sub_confirmation=1

നമ്മുടെയെല്ലാം ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ മുതലാണ്. ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ആദ്യം കാണുന്നത് നല്ലതായാല്‍ ദിവസം മുഴുവന്‍ നല്ലതാകുമെന്നാണ് വിശ്വാസം. ഇതിനെ കണിയെന്നാണ് പറയുന്നത്. നല്ലതുകണ്ടാല്‍ ശുഭദിനമെന്നും കാഴ്ച അശുഭമായാല്‍ അശുഭദിനമെന്നും ചിന്തിക്കുന്നു.

ഇക്കാലത്ത് പലരും മൊബൈല്‍ഫോണുപയോഗിച്ചുകൊണ്ടാണ് ദിവസം തുടങ്ങുന്നതുതന്നെ. സോഷ്യല്‍മീഡിയയിലും മറ്റും കയറി പലവിധത്തിലും നെഗറ്റീവ് ചിന്തകളോടെ ദിവസം ആരംഭിച്ചാല്‍ ആ ദിവസം തന്നെ നെഗറ്റീവാകും. ഒപ്പം തന്നെ കണ്ണാടിയില്‍ നോക്കുന്നതും നല്ലതല്ലെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഇത് ദോഷഫലങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിശ്വാസം.

തര്‍ക്കമോ, വഴക്കോ കേട്ടുകൊണ്ട് ദിവസം ആരംഭിക്കുന്നതും മുറ്റമടിക്കുന്നതും ഒഴിഞ്ഞകുടവും എച്ചില്‍പ്പാത്രങ്ങളും എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കണ്ടാല്‍ അശുഭമായിട്ടാണ് പറയുന്നത്.

ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ കണിയെക്കുറിച്ച് നമ്മുടെ ഗുരുശേഷ്ഠന്‍മാര്‍ പറഞ്ഞുതന്നിട്ടുണ്ട്. അവ നമ്മുടെ കരവന്ദനമാണ്. വലതുവശം തിരിഞ്ഞ് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്നേറ്റ ശേഷം ധനം, വിദ്യ, ശക്തി എന്നിവയ്ക്കു വേണ്ടി രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ലക്ഷ്മീദേവിയെയും സരസ്വതീദേവിയെയും പാര്‍വതീദേവിയെയും പ്രാര്‍ഥിക്കണം. കൈകളിലേക്കു നോക്കി താഴെ പറയുന്ന മന്ത്രമാണ് ജപിക്കേണ്ടത്.

”കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദര്‍ശനം”

കരദര്‍ശനം കഴിഞ്ഞാല്‍ കിടക്കയില്‍ നിന്നു പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനു മുന്‍പു ഭൂമിമാതാവിനെ തൊട്ടു ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്നും ആചാര്യന്‍മാര്‍ പറയുന്നു.

”സമുദ്രവസനേ ദേവീ
പര്‍വതസ്തനമണ്ഡലേ
വിഷ്ണുപത്‌നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വ മേ”

(സമുദ്രത്തിലേക്കു കാല്‍വച്ചും പര്‍വതങ്ങളെ സ്തനങ്ങളാക്കിയും വസിക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്‌നിയായിരിക്കുന്നതു
മായ അമ്മേ, എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.) എന്നു ചൊല്ലി ഭൂമി തൊട്ടു ശിരസ്സില്‍ വയ്ക്കാം.

Related Posts