സ്പെഷ്യല്‍
മുപ്പെട്ട് തിങ്കളും സോമപ്രദോഷവും ; ശിവഭഗവാനെ പ്രീതിപ്പെടുത്താന്‍ ഇന്ന് ജപിക്കേണ്ട ഒറ്റമന്ത്രം

സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ശിവ ഭഗവാന്‍. ശിവനെ ആരാധിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല.ശിവപ്രീതി നേടാന്‍ ഉത്തമമായ ദിനമാണ് പ്രദോഷ ദിനം.ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അര്‍ഥമാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങള്‍ ജീവിതത്തില്‍ ചെയ്ത പാപ കര്‍മ്മങ്ങളുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ഈ ദിവസം ശിവഭഗവാനെ ഭജിക്കുന്നത് അത്യുത്തമമാണ്.

മലയാളമാസത്തില്‍ വരുന്ന രണ്ടു പ്രദോഷങ്ങളും എല്ലാ തിങ്കളാഴ്ചകളും മഹാദേവന് പ്രധാനമാണ്. 2022 ഫെബ്രുവരി 14 തിങ്കളാഴ്ച അതായത് ഇന്ന്, സന്ധ്യയ്ക്ക് ത്രയോദശി വരുന്നു. അത് കൊണ്ട് ഇന്നത്തെ ദിവസം തിങ്കള്‍ പ്രദോഷം അഥവാ സോമ പ്രദോഷം എന്നറിയപ്പെടുന്നു.

അപൂര്‍വമായി മലയാള മാസമായ കുംഭത്തിലെ ആദ്യത്തെ തിങ്കളാഴ്ച അതായത് മുപ്പെട്ടു തിങ്കളാഴ്ച പ്രദോഷം വരുന്നതിനാല്‍ ഈ ദിവസത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ശിവഭജനം നടത്തിയാല്‍ സന്താനലാഭം, ആയുരാരോഗ്യം, ദുരിതശാന്തി ,സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം എന്നാണ് വിശ്വാസം. ഇന്ന് ജപിക്കേണ്ട അതിപ്രധാനമായ മന്ത്രത്തെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts