മന്ത്രങ്ങള്‍
വിഷ്ണുഭഗവാനെ ഭജിക്കുന്നതിനുള്ള 12 നാമങ്ങള്‍

ത്രിമൂർത്തികളിൽ സ്ഥിതിയാണ് ഭഗവാൻ മഹാവിഷ്ണുവിന്റെ ധർമം. മഹാവിഷ്ണുവിന് 24 അവതാരങ്ങൾ ഉള്ളതായി പുരാണങ്ങൾ പറയുന്നുണ്ടെങ്കിലും അവയിൽ ദശാവതാരങ്ങളാണ് ഏറെ പ്രശസ്തമായത്. ഭഗവാന്റെ അവതാരങ്ങൾ കേരളത്തിലെ പല ക്ഷേത്രങ്ങളിലും പ്രധാന പ്രതിഷ്ഠകളാണ്. വരാഹമൂർത്തിയും വാമന മൂർത്തിയും നരസിംഹമൂർത്തിയുമെല്ലാം ഇവയിൽ ഉൾപ്പെടുന്നു. ധന്വന്തരി മൂർത്തിയായും ആരാധിക്കുന്നത് മഹാവിഷ്ണുവിനെ തന്നെയാണ്.
മഹാവിഷ്ണുവിനെ ഭജിക്കുന്നതിന് വിഷ്ണുസഹസ്രനാമവും ഭഗവാന്റെ ദ്വാദശ നാമാവലിയും ഏറെ വിശേഷമാണ്. വിഷ്ണു ഭഗവാന്റെ മൂലമന്ത്രം “ഓം നമോ നാരായണായ” എന്നതാണ്.

ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഹൃഷികേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ

ഇവയാണ് ഭഗവാന്റെ ദ്വാദശ നാമാവലി.

വൈശാഖമാസത്തിൽ വിഷ്ണുഭഗവാനെ ഭജിക്കുന്നതിനുള്ള നാമങ്ങളെക്കുറിച്ചും ഭഗവാനെ ഭജിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും അറിയാന്‍ ഈ വീഡിയോ കാണുക:

Vishnu is known as “The Preserver” within the Trimurti, the triple deity of supreme divinity that includes Brahma and Shiva. The avatars of Vishnu descend to empower the good and to destroy evil, thereby restoring Dharma and relieving the burden of the Earth

Related Posts